Kerala

തേങ്ങ പെറുക്കുന്നതിനിടെ പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റു; തൃശ്ശൂരിൽ വീട്ടമ്മ മരിച്ചു

തൃശൂർ എരുമപ്പെട്ടി കുണ്ടന്നൂരിൽ കൃഷിയിടത്തിൽ പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മ മരിച്ചു. തെക്കേക്കര മാളിയേക്കൽ വീട്ടിൽ ബെന്നിയുടെ ഭാര്യ ജൂലിയാണ്(48) ഷോക്കേറ്റ് മരിച്ചത്. കൂടെയുണ്ടായിരുന്ന ഭർത്താവിന് ഷോക്കേറ്റെങ്കിലും രക്ഷപ്പെട്ടു.

ഇന്ന് രാവിലെ 9 മണിയോടെയാണ് അപകടമുണ്ടായത്. വീടിനോട് ചേർന്നുള്ള കൃഷിയിടത്തിൽ തേങ്ങ പെറുക്കുന്നതിനായി രണ്ടുപേരും പോയിരുന്നു. പറമ്പിലെ മോട്ടോർ പുരയിലേക്കുള്ള വൈദ്യുതി ലൈൻ പൊട്ടിവീണ് നിലത്ത് കിടക്കുകയായിരുന്നു. അതിൽ നിന്നാണ് ജൂലിക്ക് ഷോക്കേറ്റത്.

ഒപ്പം ഉണ്ടായിരുന്ന ഭർത്താവ് ബെന്നിക്കും ഷോക്കേറ്റുവെങ്കിലും അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. പരിക്കേറ്റ ജൂലിയെ ഉടൻ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

 

The post തേങ്ങ പെറുക്കുന്നതിനിടെ പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റു; തൃശ്ശൂരിൽ വീട്ടമ്മ മരിച്ചു appeared first on Metro Journal Online.

See also  പനി ബാധിച്ച് 17കാരി മരിച്ചതിൽ ദുരൂഹത; ഗർഭിണിയായിരുന്നുവെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്

Related Articles

Back to top button