Kerala

സ്വർണപ്പാളി വിവാദം: കോൺഗ്രസിന്റെ സംസ്ഥാനവ്യാപക പ്രതിഷേധത്തിന് ഇന്ന് തുടക്കം

സ്വർണപ്പാളി വിവാദത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസിന്റെ സംസ്ഥാന വ്യാപക പ്രതിഷേധത്തിന് ഇന്ന് പത്തനംതിട്ടയിൽ തുടക്കമാകും. വൈകിട്ട് നാല് മണിക്ക് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ വിശ്വാസ സംഗമം ഉദ്ഘാടനം ചെയ്യും. 

മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിലും പ്രതിഷേധ പ്രകടനം നടത്തും. ദേവസ്വം മന്ത്രിയും നിലവിലെ ബോർഡും രാജിവെച്ച് അന്വേഷണം നേരിടണമെന്നാണ് യുഡിഎഫിന്റെ ആവശ്യം. ദേവസ്വം ബോർഡ് ആസ്ഥാനത്തേക്ക് ഇന്ന് വിവിധ സംഘടനകൾ മാർച്ച് നടത്തും. 

പത്തനംതിട്ടിയൽ പഴയ പ്രൈവറ്റ് ബസ് സ്റ്റാൻഡിലാണ് വിശ്വാസ സംഗമം നടക്കുന്നത്. ഇതിന് മുമ്പായി പ്രതിഷേധ പ്രകടനവുമുണ്ടാകും. കഴിഞ്ഞ ദിവസങ്ങളിലായി നിയമസഭയിലും യുഡിഎഫ് ശക്തമായ പ്രതിഷേധം നടത്തിയിരുന്നു. 

See also  വയനാട് പുനരധിവാസം: എസ്ഡിആർഎഫ് അക്കൗണ്ട് ഓഫീസർ ഇന്ന് ഹൈക്കോടതിയിൽ ഹാജരാകും

Related Articles

Back to top button