Kerala

സ്വർണവില കൂപ്പുകുത്തുന്നു; പവന് ഇന്നും ആറായിരത്തിലേറെ രൂപയുടെ കുറവ്

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ് തുടരുന്നു. തുടർച്ചയായ നാലാം ദിവസവും പവന്റെ വില കുത്തനെ ഇടിഞ്ഞു. ഇന്ന് 6640 രൂപയാണ് പവന് കുറഞ്ഞത്. ഇതോടെ ഒരു പവന്റെ വില 1,11,120 രൂപയായി. കഴിഞ്ഞ നാല് ദിവസത്തിനിടെ പവന്റെ വിലയിൽ 20,040 രൂപ കുറഞ്ഞു

1.31 ലക്ഷം എന്ന റെക്കോർഡ് നിലവാരത്തിൽ നിന്നാണ് സ്വർണവില കുത്തനെ ഇടിയാൻ തുടങ്ങിയത്. ഗ്രാമിന് ഇന്ന് 830 രൂപ കുറഞ്ഞ് 13,890 രൂപയായി. രാജ്യാന്തര വിപണിയിൽ സ്വർണവില ഔൺസിന് 5000 ഡോളറിൽ താഴെ എത്തി. 

വ്യാഴാഴ്ച 5594.82 ഡോളറിലുണ്ടായിരുന്ന സ്വർണവില 4703 ഡോളറിലേക്ക് ഇടിഞ്ഞു. 18 കാരറ്റ് സ്വർണവിലയും കൂപ്പുകുത്തിയിട്ടുണ്ട്. ഗ്രാമിന് 679 രൂപ കുറ്ഞ് 11,365 രൂപയായി

 

See also  പാലക്കാട് നിപ ബാധിച്ച് ചികിത്സയിലായിരുന്ന യുവതി നിപ നെഗറ്റീവായി; വെന്റിലേറ്ററിൽ തുടരുന്നു

Related Articles

Back to top button