Kerala

കണ്ണൂർ പാനൂരിൽ തെയ്യം കെട്ടിനിടെ സംഘർഷം; ആളുകൾ രണ്ടായി ചേരിതിരിഞ്ഞ് ഏറ്റുമുട്ടി

കണ്ണൂർ പാനൂരിൽ തെയ്യം കെട്ടലിനിടെ സംഘർഷം തെയ്യം ക്ഷേത്ര മുറ്റത്ത് ഇറങ്ങുന്നതിനിടെയാണ് സംഭവം. കൂടത്തിൽ മഠപ്പുരയിൽ പോതിത്തറ നടക്കുന്നതിനിടെ തിരക്ക് നിയന്ത്രിക്കാനുള്ള നിർദേശം പാലിച്ചില്ലെന്ന് ആരോപിച്ച് വളൻഡിയർമാരും തെയ്യം കാണാനെത്തിയവരും തമ്മിലുണ്ടായ തർക്കം കൂട്ടത്തല്ലിൽ കലാശിക്കുകയായിരുന്നു

പോതി, തിരുവപ്പന, വെള്ളാട്ടം അടക്കമുള്ള തെയ്യങ്ങൾ ഈ സമയം ക്ഷേത്രമുറ്റത്തുണ്ടായിരുന്നു. ചേരിതിരിഞ്ഞുള്ള അടി നടക്കുന്നതിനിടെ ആളുകൾ തിരുവപ്പന തെയ്യത്തെയും പിടിച്ചു തള്ളി. തെയ്യക്കോലങ്ങളിൽ തമ്മിലടിയിൽ നിന്ന് ഒഴിഞ്ഞുപോകാൻ ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്

അതേസമയം സംഭവത്തിൽ രാഷ്ട്രീയമില്ലെന്ന് പോലീസ് പറയുന്നു. എന്നാൽ കോൺഗ്രസ്, സിപിഎം അനുഭാവികളാണ് ചേരിതിരിഞ്ഞ് അടികൂടിയതെന്ന് പ്രദേശവാസികൾ ആരോപിച്ചു.
 

See also  കോട്ടയം സിഎംഎസ് കോളേജിൽ 37 വർഷത്തിന് ശേഷം കെ എസ് യുവിന് യൂണിയൻ ഭരണം; 15ൽ 14 സീറ്റും സ്വന്തമാക്കി

Related Articles

Back to top button