Kerala

സർക്കാർ മെഡിക്കൽ കോളേജുകളിൽ അനിശ്ചിതകാല ഒപി ബിഷ്‌കരണം ഇന്ന് മുതൽ; വലഞ്ഞ് രോഗികൾ

സർക്കാർ മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ അനിശ്ചിതകാല ഒപി ബഹിഷ്‌കരണ സമരം ഇന്ന് മുതൽ. അടിയന്തര ശസ്ത്രക്രിയ അടക്കം അവശ്യ സേവനങ്ങളെ ബഹിഷ്‌കരണത്തിൽ നിന്നും ഒഴിവാക്കും. വിവിധ ആവശ്യങ്ങളുന്നയിച്ച് മെഡിക്കൽ കോളേജ് അധ്യാപകരുടെ സംഘടനയായ കേരള ഗവ. മെഡിക്കൽ കോളേജ് ടീച്ചേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ ഒരു വർഷത്തിലേറെയായി നടത്തി വരുന്ന സമരപരിപാടികളുടെ അടുത്ത ഘട്ടമായാണ് അനിശ്ചിതകാല ഒപി, അധ്യാപന ബഹിഷ്‌കരണം

മെഡിക്കൽ കോളേജുകൾ കേന്ദ്രീകരിച്ച് ഡോക്ടർമാർ ധർണ നടത്തും. സമരം ആശുപത്രി പ്രവർത്തനത്തെ സാരമായി ബാധിക്കും. ഒപിയും അധ്യാപനവും ബഹിഷ്‌കരിക്കുന്നതോടെ മെഡിക്കൽ കോളേജിന്റെ പ്രവർത്തനം പ്രതിസന്ധിയിലാകും. ഫെബ്രുവരി 9 മുതൽ അടിയന്തരമല്ലാത്ത ശസ്ത്രക്രിയകളും 11 മുതൽ സർവകലാശാല പരീക്ഷാ ജോലികളും ബഹിഷ്‌കരിക്കും

കാഷ്വാലിറ്റി, ലേബർ ഐസിയു, പോസ്റ്റ്‌മോർട്ടം എന്നിവയെ നിലവിലെ പ്രതിഷേധ പരിപാടികളിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഒപിയിൽ സേവനം മുടങ്ങുന്നതോടെ രോഗികൾ വലയും.
 

See also  മലപ്പുറം കോട്ടയ്ക്കലിൽ ചരക്കുലോറിക്ക് പിന്നിൽ മിനി ലോറി ഇടിച്ചുകയറി; ഒരു മരണം

Related Articles

Back to top button