Kerala

രാഹുലിന്റെ എംഎൽഎ സ്ഥാനം പോകുമോ; അയോഗ്യതാ വിഷയം പ്രിവിലേജ് കമ്മിറ്റി ഇന്ന് പരിഗണിക്കും

ബലാത്സംഗ കേസുകളിൽ പ്രതിയായ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്റെ അയോഗ്യതയിൽ നിർണായക തീരുമാനം ഇന്ന്. രാഹുൽ മാങ്കൂട്ടത്തിലിനെ എംഎൽഎ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കണമെന്ന പരാതി ഇന്ന് ചേരുന്ന പ്രിവിലേജ് ആൻഡ് എത്തിക്‌സ് കമ്മിറ്റി പരിഗണിക്കും. ഡി കെ മുരളിയുടെയും രാഹുലിന്റെയും വാദങ്ങൾ കേട്ട ശേഷമാകും കമ്മിറ്റി തീരുമാനത്തിലെത്തുക

നിരന്തരം ക്രിമിനൽ കേസുകളിൽ പ്രതിയായ രാഹുലിനെ അയോഗ്യനാക്കണമെന്നാണ് ഡികെ മുരളിയുടെ ആവശ്യം. രാഹുലിന്റെ വിശദീകരണം കമ്മിറ്റി കേൾക്കും. നടപടിക്രമങ്ങൾ സങ്കീർണമായതിനാൽ ഈ സഭാ സമ്മേളനം തീരുന്നതിന് മുമ്പ് തീരുമാനം എടുക്കാൻ സാധ്യത കുറവാണ്

നിരന്തരം പീഡനക്കേസുകളിൽ പ്രതിയായ എംഎൽഎയെ അയോഗ്യനാക്കാനുള്ള വ്യവസ്ഥ നിയമസഭയുടെ പെരുമാറ്റ ചട്ടം സംബന്ധിച്ച നടപടിക്രമങ്ങളിൽ പറയുന്നുണ്ട്. രാഹുലിനെതിരായ പരാതി സ്പീക്കർ പരിഗണിച്ച് പ്രിവിലേജ് ആൻഡ് എത്തിക്‌സ് കമ്മിറ്റി പരിശോധിച്ച് സഭക്ക് അയോഗ്യനാക്കാം.
 

See also  നടനും അവതാരകനുമായ രാജേഷ് കേശവിന് ഹൃദയാഘാതം; ഗുരുതരാവസ്ഥയിൽ ചികിത്സയിൽ

Related Articles

Back to top button