Kerala

അടുത്ത ആറ്റുകാൽ പൊങ്കാലക്ക് ക്ലിഫ് ഹൗസിൽ ഒരു കോൺഗ്രസ് മുഖ്യമന്ത്രിയുണ്ടാകും: വിഡി സതീശൻ

കേരളത്തിന് ഒരു പുതിയ കാലമുണ്ടാകും, മിക്കയിടത്തും ഇതിനോടകം തന്നെ ഒറ്റ പേരിലേക്ക് എത്തി കഴിഞ്ഞുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ആർക്കും ദോഷം വരരുതെന്നാണ് കുടുംബത്തിന്റെ പ്രാർഥന. ആറ്റുകാൽ പൊങ്കാല ചടങ്ങിനോടനുബന്ധിച്ച് കുടുംബത്തിനൊപ്പം എത്തിയതായിരുന്നു വി ഡി സതീശൻ.

തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് 24 മണിക്കൂറിനകം സ്ഥാനാർഥികളെ പ്രഖ്യാപിക്കും.
ദി കേരള സ്റ്റോറി ആണ് ആറ്റുകാൽ പൊങ്കാല. പാളയം പള്ളിയിലെ ഇമാം തന്നെ ആദ്യം ആ സന്ദേശം പങ്കുവെച്ചു. അദേഹന്റെ പ്രസംഗം കേട്ട് കണ്ണ് നിറഞ്ഞു. ഇതാണ് ഞങ്ങളുടെ കേരളം, ഇതാണ് രാജ്യത്തോട് പറയാൻ ഉള്ളത്. കേരളത്തെ കുറിച്ച് അഭിമാനിക്കുന്ന നിമിഷമാണ്.

ശബരിമല സ്ത്രീ പ്രവേശനത്തിൽ സർക്കാർ തെറ്റ് തിരുത്തി. ഇപ്പോൾ എടുത്ത തീരുമാനം ശരിയാണ്. അടുത്ത പൊങ്കാലക്ക് ക്ലിഫ് ഹൗസിൽ ഒരു കോൺഗ്രസ് മുഖ്യമന്ത്രി ഉണ്ടാകും. അതാണ് എന്റെ ചുമതല. ഇനിയും വിസ്മയങ്ങൾ ഉണ്ടാകുമെന്നും വി ഡി സതീശൻ കൂട്ടിച്ചേർത്തു.

See also  യുഡിഎഫ് എന്തായാലും അധികാരത്തിലെത്തും; രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകുമെന്ന് പിജെ കുര്യൻ

Related Articles

Back to top button