Kerala

തിരുവനന്തപുരം നഗരൂരിൽ അനധികൃത വൈദ്യുതി വേലിയിൽ നിന്ന് ഷോക്കേറ്റ് അച്ഛനും മകനും മരിച്ചു

തിരുവനന്തപുരം നഗരൂർ ചെങ്കിക്കുന്ന് കുറിയിടത്തുകോണത്ത് പുരയിടത്തിൽ സ്ഥാപിച്ച അനധികൃത വൈദ്യുതി വേലിയിൽ നിന്ന് ഷോക്കേറ്റ് അച്ഛനും മകനും മരിച്ചു. പുരയിടത്തിന് സമീപം താമസിക്കുന്ന കൊച്ചുണ്ണി, മകൻ അഖിൽ എന്നിവരാണ് മരിച്ചത്. നാരായണൻ പോറ്റി എന്നയാളുടെ ഉടമസ്ഥതയിലുള്ള പുരയിടത്തിൽ സ്ഥാപിച്ച വൈദ്യുതി വേലിയിൽ നിന്നാണ് ഷോക്കേറ്റത്

മരച്ചീനി കൃഷി ചെയ്തിരുന്ന സ്ഥലത്ത് പന്നിശല്യത്തെ നേരിടാൻ കെട്ടിയതാണ് വൈദ്യുതി വേലി. സ്ഥലത്ത് കൃഷി ചെയ്തിരുന്ന ഗോപാലൻ എന്നയാളാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ നഗരൂർ പോലീസ് രണ്ട് പേരെ കസ്റ്റഡിയിലെടുത്തു

വേണു ഗോപാലൻ പോറ്റി, ഗോപാലൻ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. ഇവരെ ചോദ്യം ചെയ്ത് വരികയാണ്. വേണു ഗോപാലൻ പോറ്റിയുടെ കെട്ടിടത്തിൽ നിന്നാണ് വേലിയിലേക്ക് വൈദ്യുതി എടുത്തത്.
 

See also  വയനാട് ഡിസിസി പ്രസിഡന്റ് എൻ ഡി അപ്പച്ചൻ രാജിവെച്ചു; കെപിസിസി നിർദേശപ്രകാരമെന്ന് സൂചന

Related Articles

Back to top button