Kerala

ന്യായീകരണങ്ങളില്ല; പരാജയം സമ്മതിച്ച് വൈകാരികമായ കുറിപ്പുമായി കെ. സുരേന്ദ്രൻ

കാസര്‍കോട്: നിയമസഭ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിന് പിന്നാലെ പ്രതികരണവുമായി ബിജെപി നേതാവ് കെ. സുരേന്ദ്രൻ. തെരഞ്ഞെടുപ്പിൽ വീണ്ടും തോറ്റു. തോറ്റതിനു ന്യായീകരണങ്ങളില്ല. തോറ്റതെങ്ങനെയെന്നു വോട്ടർമാർക്കു അവരുടെ ഇഷ്ടാനുസരണം വിലയിരുത്താമെന്നാണ് കുറിപ്പിൽ പറയുന്നത്. മലയാളത്തിലും കന്നഡയിലുമായാണ് കുറിപ്പ്.

ഫെയ്സ് ബുക്ക് കുറിപ്പ് ഇങ്ങനെ

തെരഞ്ഞെടുപ്പിൽ വീണ്ടും തോറ്റു. തോറ്റതിനു ന്യായീകരണങ്ങളില്ല. തോറ്റതെങ്ങനെയെന്നു വോട്ടർമാർക്കു അവരുടെ ഇഷ്ടാനുസരണം വിലയിരുത്താം. ഒരു കാര്യം ഉറപ്പ്. മഞ്ചേശ്വരത്തുകാരോടൊപ്പം മരണം വരെ ഉണ്ടാവും.

പാവപ്പെട്ടവരുടേയും പാർശ്വവൽക്കരിക്കപ്പെട്ടവരുടേയും അവഗണിക്കപ്പെട്ടവരുടേയും വികസനകാര്യങ്ങളിൽ വിവേചനം നേരിട്ടവരുടേയും കൂടെ ഏതാവശ്യത്തിനും ഏതു സമയത്തും. നന്ദി പ്രിയപ്പെട്ട മഞ്ചേശ്വരം…

See also  പിടി കുഞ്ഞുമുഹമ്മദിന്റെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

Related Articles

Back to top button