Kerala

മൂന്ന് പേരെ രക്ഷപെടുത്തി; കൂടുതൽ പേർ കുടുങ്ങിക്കിടക്കുന്നതായി സംശയം

വയനാട്: കള്ളാടി തുരങ്കപാതക്ക് സമീപം മണ്ണിടിഞ്ഞു . വാഹനങ്ങൾ കുടുങ്ങിക്കിടക്കുകയാണ്. ഫയർഫോഴ്സ് ഉൾപ്പെടെ സ്ഥലത്തേക്ക് പുറപ്പെട്ടു.പ്രദേശത്ത് ഇന്നലെ രാത്രിയിലും ഇന്ന് രാവിലെയും കനത്ത മഴ പെയ്തിരുന്നു. ചൂരൽമല പുഴയിൽ ഒഴുക്ക് വര്‍ധിച്ചിരുന്നു. വാഹനങ്ങൾ മണ്ണിനടിയിൽ പെട്ടിട്ടുണ്ടെന്നാണ് വിവരം. നിര്‍മാണ പ്രവര്‍ത്തനം നടന്നുകൊണ്ടിരിക്കെയാണ് അപകടം. പ്രദേശവാസികളോട് ജാഗ്രത പാലിക്കാൻ നിര്‍ദേശം നൽകിയിട്ടുണ്ട്.

മണ്ണ് പൂര്‍ണമായും ഇടിഞ്ഞുവീണിട്ടുണ്ട്. മണ്ണിനടിയിൽ കുടുങ്ങിയ മൂന്ന് പേരെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. കൂടുതൽ ആളുകൾ കുടുങ്ങിയിട്ടുണ്ടോ എന്ന കാര്യം വ്യക്തമല്ല. പ്രദേശത്തെ കോൺക്രീറ്റ് ഭിത്തി പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. എൻഡിആര്‍എഫ് സംഘത്തോട് സ്ഥലത്തെത്താൻ മന്ത്രി ടി.സിദ്ദിഖ് നിര്‍ദേശം നൽകിയിട്ടുണ്ട്..

See also  നാമനിർദേശ പത്രിക പിൻവലിക്കാനുള്ള അവസാനദിനം; സംസ്ഥാനത്തെ മത്സരചിത്രം ഇന്ന് തെളിയും

Related Articles

Back to top button