Local

സമ്മർ കോച്ചിംഗ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു

കൂടരഞ്ഞി: കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂൾ കൂടരഞ്ഞി സർവീസ് സഹകരണ ബാങ്ക്, അർജുന സ്പോർട്സ് ക്ലബ്‌ കൂടരഞ്ഞി എന്നിവരുടെ സംയുക്ത ആഭിമുഖ്യത്തിൽ ഫുട്ബോൾ വോളിബോൾ സമ്മർ കോച്ചിംഗ് ക്യാമ്പ് മുൻ സന്തോഷ് ട്രോഫി താരവും കേരള പോലീസ് ഡെപ്യൂട്ടി കമാൻഡറുമായ ശ്രീ. എ സക്കീർ പരിശീലകാരായ ശ്രീ. നജുമുദീൻ ശ്രീ. ചന്ദ്രൻ എന്നിവർക്ക് ബോളുകൾ നൽകിക്കൊണ്ട് ഉദ്ഘാടനം ചെയ്തു, ഹെഡ്മാസ്റ്റർ ശ്രീ. സജി ജോൺ സ്വാഗതം പറഞ്ഞ ചടങ്ങിൽ സ്കൂൾ മാനേജർ റവ. ഫാ. റോയി തേക്കിൻകാട്ടിൽ അധ്യക്ഷനായിരുന്നു, കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. ആദർശ് ജോസഫ് മുഖ്യപ്രഭാഷണം നടത്തി, വാർഡ് മെമ്പർ ശ്രീ ജോസ് മോൻ മാവറ, സ്കൂൾ പ്രിൻസിപ്പൽ ശ്രീ. ബിനു ബേബി, പിടിഎ പ്രസിഡണ്ട് ശ്രീ. ജോസ് എം ജെ കൂടരഞ്ഞി സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡണ്ട് ശ്രീ. പി. എം. തോമസ് മാസ്റ്റർ, അർജുന സ്പോർട്സ് ക്ലബ് വൈസ് പ്രസിഡന്റ് ശ്രീ. എം. ടി. തോമസ് മാസ്റ്റർ എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു, അർജുന സ്പോർട്സ് ക്ലബ്‌ ട്രഷറർ ശ്രീ. വി എ ജോസ് മാസ്റ്റർ നന്ദി രേഖപ്പെടുത്തി, ശ്രീ. ടെന്നിസൺ കെ. എസ്. ശ്രീ. ഷിന്റോ മാനുവൽ ശ്രീ. ജ്യോതിഷ് ചാക്കോ ശ്രീ. വിനോദ് ജോസ് എന്നിവർ ചടങ്ങിന് നേതൃത്വം നൽകി. ഏകദേശം നൂറോളം കുട്ടികൾ ക്യാമ്പിൽ പങ്കെടുക്കുന്നുണ്ട്.ഫുട്ബോൾ വോളിബോൾ എന്നീ ഗെയിമുകളുടെ ക്യാമ്പ് പ്രഗൽഭരായ കോച്ചുകളുടെ മേൽനോട്ടത്തിൽ വെക്കേഷൻ സമയത്തും തുടർന്നും നടത്തപ്പെടും.

See also  സഹപ്രവർത്തകന്റെ മരണം: കുടുംബത്തിന് കൈത്താങ്ങായി 300 ബസുകളുടെ കാരുണ്യ യാത്ര

Related Articles

Back to top button