Sports

ബൗളിങ് മെച്ചപ്പെടുത്താതെ രക്ഷയില്ല; സിഎസ്കെയ്ക്ക് മുന്നറിയിപ്പുമായി സുനിൽ ഗവാസ്കർ

ചെന്നൈ: ഐപിഎല്ലിൽ കഴിഞ്ഞ ദിവസം പഞ്ചാബ് കിങ്സിനെതിരേ ഹോം ഗ്രൗണ്ടിൽ തോൽവി അറിഞ്ഞതിനു പിന്നാലെ ചെന്നൈ സൂപ്പർ കിങ്സിന്‍റെ ദൗർബല‍്യം എന്താണെന്ന് തുറന്നു പറഞ്ഞ് മുൻ ഇന്ത‍്യൻ താരം സുനിൽ ഗവാസ്കർ. അഞ്ച് തവണ ചാംപ‍്യന്മാരായ ചെന്നൈയുടെ ബൗളിങ് ഇത്തവണ അത്ര മികച്ചതല്ലെന്നാണ് ഗവാസ്കർ പറയുന്നത്.

ബൗളിങ് നിരയിലെ അപാകതകൾ ചെന്നൈ എത്രയും വേഗം പരിഹരക്കണമെന്നും എല്ലാ ടീമുകൾക്കും മികച്ച ബാറ്റിങ് നിരയാണുള്ളതെന്നും ഗവാസ്കർ പറഞ്ഞു. ഇത്തവണ കളിച്ച രണ്ടു മത്സരങ്ങളിലും ചെന്നൈ പരാജയപ്പെട്ടിരുന്നു. ഖലീൽ അഹമ്മദ്, മാറ്റ് ഹെൻറി, അൻഷുൽ കാംബോജ് എന്നിവരടങ്ങുന്ന ബൗളിങ് നിരയാണ് ചെന്നെയ്ക്കുള്ളത്.

See also  കൂട്ടത്തകർച്ചക്കിടയിലും ടി20 പ്രകടനവുമായി റിഷഭ് പന്ത്; ഇന്ത്യക്ക് രണ്ടാമിന്നിംഗ്‌സിൽ 6 വിക്കറ്റുകൾ നഷ്ടം

Related Articles

Back to top button