Sports

ഇത് ടി20 ക്രിക്കറ്റാണ്; എപ്പോഴും സ്കോർ ചെയ്യാൻ കഴിയില്ല: സഞ്ജുവിന് പൂർണ്ണ പിന്തുണയുമായി സ്റ്റീഫൻ ഫ്ലെമിങ്

ചെന്നൈ: ഐപിഎല്ലിൽ തന്റെ പുതിയ ടീമായ ചെന്നൈ സൂപ്പർ കിങ്‌സിനായി (CSK) കളത്തിലിറങ്ങിയ സഞ്ജു സാംസണ് ആദ്യ മത്സരങ്ങളിൽ പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാൻ കഴിയാത്ത സാഹചര്യത്തിൽ താരത്തിന് പിന്തുണയുമായി മുഖ്യ പരിശീലകൻ സ്റ്റീഫൻ ഫ്ലെമിങ്. സഞ്ജുവിന്റെ ഫോമിനെക്കുറിച്ചുള്ള ആശങ്കകൾ തള്ളിക്കളഞ്ഞ ഫ്ലെമിങ്, വരും മത്സരങ്ങളിൽ താരം കരുത്തോടെ തിരിച്ചുവരുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചു.

​പഞ്ചാബ് കിങ്‌സിനെതിരായ മത്സരത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് ഫ്ലെമിങ് സഞ്ജുവിനെ പ്രതിരോധിച്ചത്. “ഇത് ടി20 ക്രിക്കറ്റാണ്, എല്ലാ മത്സരങ്ങളിലും സ്കോർ ചെയ്യാൻ ആർക്കും കഴിയില്ല. സഞ്ജു നല്ല ഫോമിലാണ്, പരിശീലനത്തിലും അദ്ദേഹം മികവ് പുലർത്തുന്നുണ്ട്. രണ്ടോ മൂന്നോ ഇന്നിങ്‌സുകൾ കൊണ്ട് ഒരാളുടെ നിലവാരം അളക്കാനാവില്ല,” ഫ്ലെമിങ് പറഞ്ഞു.

See also  ക്വിന്റൻ ഡികോക്കിന് തകർപ്പൻ സെഞ്ച്വറി; മൂന്നാം ഏകദിനത്തിൽ ഇന്ത്യക്ക് 271 റൺസ് വിജയലക്ഷ്യം

Related Articles

Back to top button