Local

നിര്യാതനായി

ഊർങ്ങാട്ടിരി: ജില്ലയിലെ തല മുതിർന്ന കോൺഗ്രസ്‌ നേതാക്കളിൽ ഒരാളായ ഊർങ്ങാട്ടിരി കല്ലരട്ടിക്കൽ കൊളക്കാടൻ കോയസ്സൻ (88)നിര്യാതനായി. ജില്ലയിലെ നേതാക്കൾക്കിടയിൽ ഏറെ ബഹുമാനം ഉണ്ടായിരുന്ന ‘ബായിച്ചി’ എന്ന് വിളിപ്പേരുള്ള കോയസ്സൻ വാർദ്ധക്യ സഹജമായ അസുഖം കാരണം ചികിത്സയിലായിരുന്നു.

ഊർങ്ങാട്ടിരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌, മണ്ഡലം കോൺഗ്രസ്‌ പ്രസിഡന്റ്‌, ഡിസിസി മെമ്പർ, ഊർങ്ങാട്ടിരി പഞ്ചായത്ത്‌ യുഡിഎഫ് ചെയർമാൻ, ഊർങ്ങാട്ടിരി സർവീസ് സഹകരണ ബാങ്ക് ഡയരക്ടർ, ഊർങ്ങാട്ടിരി കൃഷി വികസന സമിതി അംഗം എന്നീ പദവികൾ വഹിച്ചിട്ടുണ്ട്.

നാളെ (വ്യാഴം) രാവിലെ 9 മണിക്കാണ് മയ്യിത്ത് നമസ്കാരം. 

See also  പങ്കാളിത്ത ഗ്രാമത്തിൽ ഓണകൈനീട്ടവുമായി എൻ എസ് എസ് വളണ്ടിയർമാർ

Related Articles

Back to top button