Local

മുക്കത്ത് നിന്നും കാണാതായ പതിനാലുകാരി പീഡനത്തിനിരയായി;തിരുവമ്പാടി സ്വദേശി ബഷീറിനെയും പോലീസ് പൊക്കി

മുക്കം: മുക്കത്ത് നിന്നും പതിനാലുകാരിയെ തട്ടിക്കൊണ്ടു പോയി പീഡനത്തിനിരയാക്കിയതായി കണ്ടെത്തി കേസിൽ ഒരാൾ കൂടി അറസ്റ്റിൽ.

തിരുവമ്പാടി സ്വദേശി ബഷീറിനെയാണ് അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ വിദ്യാര്‍ത്ഥിനി മൊഴി നൽകിയിരുന്നു. ഇയാള്‍ക്കെതിരേ പോക്‌സോ വകുപ്പ് ചുമത്തിയിട്ടുണ്ട്. കാണാതായ കുട്ടിയെ കോയമ്പത്തൂരിൽ നിന്നും കണ്ടെത്തിയിരുന്നു. കേസിൽ മൊഴിയെടുക്കവെയാണ് പീഡനവിവരം അറിയുന്നത്.
കുട്ടിയെ കൊണ്ടുപോയ ഇടുക്കി പീരുമേട് സ്വദേശി അജയ്‌യെ (24) അറസ്റ്റ് ചെയ്തിരുന്നു. ഇയാൾ റിമാൻഡിലാണ്.

വസ്ത്രങ്ങളോ പണമോ എടുത്തിരുന്നില്ല. കുട്ടിയുടെ സഹോദരന്റെ സുഹൃത്തുമൊന്നിച്ച് പോയിരിക്കാം എന്ന് ബന്ധുക്കള്‍ സംശയം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് പൊലീസ് ആ വഴിക്കും അന്വേഷണം നടത്തി.

ഡാൻസ് ക്ലാസിന് പോവുകയാണെന്ന് പറഞ്ഞ് കഴിഞ്ഞ ശനിയാഴ്ചയാണ് പെൺകുട്ടി വീട്ടിൽ നിന്നിറങ്ങിയത്കുട്ടി ഇറങ്ങുമ്പോൾ വീട്ടിലെ മൊബൈൽ ഫോണും കയ്യിൽ കരുതിയിരുന്നുഅതിന്റെ അടിസ്ഥാനത്തില്‍ മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് അജയിയെയും പെണ്‍കുട്ടിയെയും കോയമ്പത്തൂര്‍ റെയില്‍വേ സ്റ്റേഷനില്‍ കണ്ടെത്തിയത്.

 

See also  സർഗോത്സവം സംഘടിപ്പിച്ചു

Related Articles

Back to top button