National
കൂടരഞ്ഞിയിൽ പുലിയിറങ്ങി

കൂടരഞ്ഞി പൂവാറൻതോട് മേടപ്പാറ ഭാഗത്ത് പുലിയിറങ്ങിയതായി നാട്ടുകാർ. ബുധനാഴ്ച രാത്രി 8.45-ഓടെ ഒരു കാറിന്റെ ക്യാമറയിലാണ് പുലിയുടെ ദൃശ്യം പതിഞ്ഞത്. റോഡ് മുറിച്ചുകടക്കുന്ന പുലിയുടെ ദൃശ്യമാണ് ക്യാമറയിൽ പതിഞ്ഞത്.
പരിശോധന നടത്താനായി ഫോറസ്റ്റ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. ഇതിന് മുമ്പും പുലിയിറങ്ങിയതായി നാട്ടുകാർ പറഞ്ഞിരുന്നു. അന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥരെത്തി പുലിയല്ലെന്ന നിഗമനത്തിൽ പിരിയുകയായിരുന്നു. എന്നാൽ ഇത് പുലി തന്നെയാണെന്ന ഉറച്ചസ്വരത്തിലാണ് നാട്ടുകാർ.