Government

സംസ്ഥാനത്ത് ഇന്ന് റിപ്പോട്ട് ചെയ്ത താത്ക്കാലിക ഒഴിവുകൾ

അഭിമുഖം

ചടയമംഗലം ബ്ലോക്കില്‍ പ്രവര്‍ത്തിക്കുന്ന മൊബൈല്‍ വെറ്ററിനറി യൂണിറ്റിലേക്ക് വെറ്ററിനറി സര്‍ജനെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കും. യോഗ്യത- ബി വി എസ് സി ആന്‍ഡ് എ എച്ച്, വെറ്ററിനറി കൗണ്‍സില്‍ രജിസ്‌ട്രേഷന്‍. യോഗ്യത തെളിയിക്കുന്ന രേഖകള്‍ സഹിതം ജനുവരി എട്ട് രാവിലെ 10ന് അഭിമുഖത്തിന് പങ്കെടുക്കണം. ഫോണ്‍ 0474 2793464.

കരാര്‍ നിയമനം

പത്തനംതിട്ട കോളജ് ഓഫ് ഇന്‍ഡിജനസ് ഫുഡ് ടെക്‌നോളജിയില്‍ (സി എഫ് റ്റി കെ) പ്രിന്‍സിപ്പല്‍ തസ്തികയിലേക്ക് ഒരു വര്‍ഷത്തേക്ക് കരാര്‍ നിയമനം നടത്തും

യോഗ്യത: ഫുഡ് ടെക്‌നോളജി/ഫുഡ് ടെക്‌നോളജി ആന്റ് ക്വാളിറ്റി അഷ്വറന്‍സ് വിഷയത്തില്‍ 55 ശതമാനം മാര്‍ക്കോടെ ബിരുദാനന്തര ബിരുദവും പി എച്ച് ഡിയും 15 വര്‍ഷത്തില്‍ കുറയാത്ത അധ്യാപന പ്രവൃത്തിപരിചയവും. അവസാന തീയതി ജനുവരി 23. വിവരങ്ങള്‍ക്ക്: www.supplycokerala.com, www.cfrdkerala.in ഫോണ്‍ 0468 2961144.

അഭിമുഖം

ഇളമാട് സര്‍ക്കാര്‍ ഐ ടി ഐ കമ്പ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍ ആന്റ് നെറ്റ്വര്‍ക്ക് മെയിന്റനന്‍സ് ട്രേഡില്‍ എസ് സി വിഭാഗത്തിലെ ഒഴിവിലേക്ക് ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കും

യോഗ്യത: കമ്പ്യൂട്ടര്‍ സയന്‍സ്/കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍/ഐ ടി/ഇലക്ട്രോണിക്‌സ് എന്നിവയില്‍ ബിരുദാനന്തരബിരുദം, ആറ് മാസത്തില്‍ കുറയാത്ത പ്രവര്‍ത്തിപരിചയവും അല്ലെങ്കില്‍ ബി വോക്ക്/കമ്പ്യൂട്ടര്‍ സയന്‍സ്/ഐടി/ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷന്‍ എന്നിവയില്‍ ബി ടെക് ബിരുദം, ഒരുവര്‍ഷത്തില്‍ കുറയാത്ത പ്രവര്‍ത്തി പരിചയവും അല്ലെങ്കില്‍ കമ്പ്യൂട്ടര്‍ സയന്‍സ്/ഐ ടി/ഇലക്ട്രോണിക്സ് ഡിപ്ലോമ, രണ്ട് വര്‍ഷത്തില്‍ കുറയാത്ത പ്രവര്‍ത്തി പരിചയവും അല്ലെങ്കില്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍ ആന്റ് നെറ്റ്വര്‍ക്ക് മെയിന്റനന്‍സ് ട്രേഡില്‍ എന്‍ ടി സി/എന്‍ എ സി, മൂന്ന് വര്‍ഷത്തില്‍ കുറയാത്ത പ്രവര്‍ത്തി പരിചയവും. യോഗ്യത സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജനുവരി എട്ട് രാവിലെ 10.30ന് അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍ 0474 2671715.

റേഡിയോഗ്രാഫർ നിയമനം

എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ റേഡിയോ ഡയഗനോസിസ് വിഭാഗത്തിൽ റേഡിയോഗ്രാഫർ ട്രെയിനി തസ്തികയിൽ സ്റ്റൈഫന്റ് അടിസ്ഥാനത്തിൽ
ആശുപത്രി വികസന സൊസൈറ്റിയുടെ കീഴിൽ താൽക്കാലിക നിയമനം നടത്തുന്നു. ഡി. ആർ. റ്റി, ഡി. ആർ. ആർ. റ്റി, ബി.എസ്.സി എം. ആർ. റ്റി എന്നിവയിൽ ഏതെങ്കിലും ഗവൺമെന്റ് അംഗീകൃത കോഴ്സ് പാസായവർക്ക് അപേക്ഷിക്കാം. 10000 രൂപ സ്റ്റൈഫന്റ് ലഭിക്കും.

താല്പര്യമുള്ളവർ യോഗ്യത, വയസ്സ് എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും  പകർപ്പും സഹിതം ജനുവരി 10 ബുധനാഴ്ച രാവിലെ 11ന്  റേഡിയോ ഡയഗനോസിസ് വിഭാഗത്തിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കേണ്ടതാണ്. ഫോൺ :0484 2754000

പ്രൊജക്ട് ഫെല്ലോ

കേരള വന ഗവേഷണ സ്ഥാപനത്തിൽ മാർച്ച് 2024 വരെ കാലാവധിയുള്ള ഒരു സമയബന്ധിത ഗവേഷണ പദ്ധതിയായ “Design and Conduct of Forestry Training Programmes” ൽ ഒരു പ്രൊജക്ട് ഫെല്ലോയെ താത്കാലിക ഒഴിവിലേക്ക് നിയമിക്കുന്നതിനായി ജനുവരി 11ന് രാവിലെ 10ന് കേരള വനഗവേഷണ സ്ഥാപനത്തിന്റെ തൃശൂർ പീച്ചിയിലുള്ള ഓഫീസിൽ ഇന്റർവ്യൂ നടത്തും. വിശദവിവരങ്ങൾക്ക് കേരള വന ഗവേഷണ സ്ഥാപനത്തിന്റെ വെബ്സൈറ്റ് (www.kfri.res.in)സന്ദർശിക്കുക.

See also  കേരള സർക്കാരിന് കീഴിൽ താത്ക്കാലിക നിയമനങ്ങൾ നടത്തുന്നു

അങ്കണവാടി ഹെൽപ്പർ

പാറശ്ശാല ഐസിഡിഎസ് ഓഫീസിനു പരിധിയിലുള്ള കുളത്തൂർ ഗ്രാമപഞ്ചായത്തിലെ അങ്കണവാടി വർക്കർ / ഹെൽപ്പർമാരുടെ സ്ഥിരം ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി: ജനുവരി 20. വിശദവിവരങ്ങൾക്ക്, ഫോൺ : 0471-2203892, 9495630585.

പ്രിൻസിപ്പാൾ ഒഴിവ്

ഭക്ഷ്യപൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പിനു കീഴിൽ പത്തനംതിട്ട ജില്ലയിലെ കോന്നിയിൽ പ്രവർത്തിക്കുന്ന കൗൺസിൽ ഫോർ ഫുഡ് റിസർച്ച് ആൻഡ് ഡവലപ്മെന്റ് (സി.എഫ്.ആർ.ഡി) ന്റെ ഉടമസ്ഥതയിലുള്ള കോളജ് ഓഫ് ഇൻഡിജനസ് ഫുഡ് ടെക്നോളജിയിൽ (സി.എഫ്.റ്റി.കെ) പ്രിൻസിപ്പാൾ തസ്തികയിലേക്ക് ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് യോഗ്യരായ ഉദ്യോഗാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. പ്രതിമാസ വേതനം 60000 രൂപ.

യോഗ്യതഫുഡ് ടെക്നോളജി / ഫുഡ് ടെക്നോളജി ആൻഡ് ക്വാളിറ്റി അഷ്വറൻസ് വിഷയത്തിൽ 55 ശതമാനം മാർക്കോടെ ബിരുദാനന്തര ബിരുദവും പി.എച്ച്.ഡിയും 15 വർഷത്തിൽ കുറയാത്ത അധ്യാപന പ്രവൃത്തിപരിയവും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 23. വിശദവിവരങ്ങൾക്കും അപേക്ഷ ഫോമിനുംwww.supplyco.kerala.comwww.cfrdkerala.in.

ഗസ്റ്റ് ലക്ച്ചറര്‍ നിയമനം

പാലക്കാട് ഗവ പോളിടെക്നിക് കോളെജില്‍ ഇന്‍സ്ട്രുമേഷന്‍ എന്‍ജിനീയര്‍ വിഭാഗത്തില്‍ താത്ക്കാലിക ലക്ച്ചറര്‍ നിയമനം. ബന്ധപ്പെട്ട വിഷയത്തില്‍ എന്‍ജിനീയറിങ് ബിരുദം ഫസ്റ്റ് ക്ലാസ്സോടെ പാസായവര്‍ക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ജനുവരി എട്ടിന് രാവിലെ പത്തിന് അഭിമുഖത്തിനായി കോളെജില്‍ എത്തണമെന്ന് പ്രിന്‍സിപ്പള്‍ അറിയിച്ചു. ഫോണ്‍: 0491-2572640

ഗസ്റ്റ് അധ്യാപക നിയമനം

ഷൊര്‍ണൂര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പ്രിന്റിങ് ടെക്നോളജി ആന്‍ഡ് ഗവ പോളിടെക്നിക് കോളെജില്‍ പ്രിന്റിങ്, ട്രേഡ്സ്മാന്‍ തസ്തികകളില്‍ ഗസ്റ്റ് അധ്യാപക നിയമനം നടത്തുന്നു. താല്‍ക്കാലിക നിയമനം നടത്തുന്നു. താത്പര്യമുള്ളവര്‍ വിദ്യാഭ്യാസ യോഗ്യത സര്‍ട്ടിഫിക്കറ്റുകള്‍, പകര്‍പ്പ്, ഫോട്ടോ എന്നിവ സഹിതം അഭിമുഖത്തിനായി ജനുവരി നാലിന് രാവിലെ 11 ന് കോളെജില്‍ എത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍: 0466-2220450

ജൂനിയര്‍ റിസര്‍ച്ച് ഫെലോ നിയമനം

മലപ്പുറം ഗവ കോളെജിലെ ഫിസിക്‌സ് വിഭാഗത്തില്‍ ജൂനിയര്‍ റിസര്‍ച്ച് ഫെലോ തസ്തികയില്‍ നിയമനം. ഡി.എസ്.ടി-എസ്.ഇ.ആര്‍.ബിയുടെ മൂന്നുവര്‍ഷത്തേക്കുള്ള പ്രോജക്ടില്‍ പ്രതിമാസം 31,000 രൂപയാണ് ശമ്പളം. ഫിസിക്‌സ് അല്ലെങ്കില്‍ ഫിസിക്കല്‍ സയന്‍സില്‍ ബിരുദാനന്തര ബിരുദമാണ് യോഗ്യത. സി.എസ്.ഐ.ആര്‍/യു.ജി.സി നെറ്റ് അല്ലെങ്കില്‍ ഗേറ്റ് യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന. പ്രായപരിധി 31. താത്പര്യമുള്ളവര്‍ ജനുവരി 18 നകം അപേക്ഷിക്കണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: gcmalappuram.ac.in, 9496842940

ഗസറ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം

മീനാക്ഷിപുരത്തുള്ള പെരുമാട്ടി ഗവ ഐ.ടി.ഐയില്‍ എംപ്ലോയിബിലിറ്റി സ്‌കില്‍സ് വിഷയത്തില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ (കാറ്റഗറി- ഈഴവ/ബില്ലവ/തീയ്യ) നിയമനം നടത്തുന്നു. എം.ബി.എ/ബി.ബി.എ/ഏതെങ്കിലും ഡിഗ്രി/ഡിപ്ലോമ, രണ്ടു വര്‍ഷത്തെ പ്രവൃത്തിപരിചയം എന്നിവയാണ് യോഗ്യത. കമ്മ്യൂണിക്കേഷന്‍ സ്‌കില്‍സും ബേസിക് കമ്പ്യൂട്ടര്‍ പരിജ്ഞാനവും ഉണ്ടായിരിക്കണം. താത്പര്യമുള്ളവര്‍ ജനുവരി നാലിന് രാവിലെ 11 ന് അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം പ്രിന്‍സിപ്പാള്‍ മുന്‍പാകെ കൂടിക്കാഴ്ചയ്ക്ക് എത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍: 04923-234235

See also  വനിതകൾക്കും കുട്ടികൾക്കും സംരക്ഷണവുമായി ജില്ലാ ജാഗ്രതാ സമിതി

പ്രൊജക്ട് ഫെല്ലോ ഒഴിവ്; വാക്ക്‌ ഇൻ ഇന്റർവ്യൂ ജനുവരി 11 ന് 

കേരള വന ഗവേഷണ സ്ഥാപനത്തിൽ സമയബന്ധിത ഗവേഷണ പദ്ധതിക്കായി പ്രോജക്ട് ഫെല്ലോയെ താൽക്കാലികമായി നിയമിക്കുന്നു. യോഗ്യത – സുവോളജി / പ്ലാന്റ് സയൻസ് / ബോട്ടണി തുടങ്ങിയ വിഷയങ്ങളിൽ ഒന്നാം ക്ലാസ് ബിരുദാനന്തരബിരുദം. വാക്ക്‌ ഇൻ ഇന്റർവ്യൂ ജനുവരി 11 ന് രാവിലെ 10 ന് പീച്ചി വനഗവേഷണ സ്ഥാപന ഓഫീസിൽ  നടക്കും. ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം.

പരിശീലന പരിപാടികളും, സെമിനാറുകളും സംഘടിപ്പിക്കുന്നതിനും, മാനുവലുകളും വായന സാമഗ്രികളും ഫീൽഡ് ഗൈഡുകളും തയ്യാറാക്കുന്നതിൽ ഒരു വർഷത്തെ പ്രവർത്തിപരിചയം, പരിശീലന പരിപാടിയിൽ പങ്കെടുക്കുന്നവരും റിസോഴ്സ് പേഴ്സണൽമാരുമായും ഫലപ്രദമായ ആശയ വിനിമയം നടത്തുന്നതിനുള്ള കഴിവും വേണം. പ്രതിമാസ വേതനം 22000/- രൂപ. പ്രായപരിധി 2024 ജനുവരി ഒന്നിന് 36 വയസ്സ് കവിയരുത്. പട്ടികജാതി പട്ടികവർഗ്ഗ വിഭാഗക്കാർക്ക് അഞ്ചും മറ്റ് പിന്നോക്ക വിഭാഗകാർക്ക് മൂന്നും വർഷവും നിയമാനുസൃതമായ വയസ് ഇളവ് ലഭിക്കും. വിശദ വിവരങ്ങൾക്ക് www.kfri.res.in

നൈപുണി വികസന കേന്ദ്രത്തില്‍ നിയമനം

കുന്നംകുളം ഗവ. വി എച്ച് എസ് സ്‌കൂളില്‍ ആരംഭിക്കുന്ന നൈപുണി വികസന കേന്ദ്രത്തില്‍ ജ്വല്ലറി ഡിസൈനര്‍, ഹൈഡ്രോപോണിക്‌സ് എന്നീ കോഴ്‌സുകളിലേക്ക് കോ-ഓര്‍ഡിനേറ്റര്‍, ട്രെയിനര്‍, അസിസ്റ്റന്റ് എന്നീ വിഭാഗങ്ങളില്‍ ഒഴിവ്.

സ്‌കില്‍ സെന്റര്‍ കോ-ഓര്‍ഡിനേറ്റര്‍ യോഗ്യത – ബിടെക്/ എംബിഎ/എംഎസ്ഡബ്ല്യൂ / ബി എസ് സി അഗ്രികള്‍ച്ചര്‍.
ട്രെയിനര്‍ (ജുവല്ലറി ഡിസൈനിംഗ്) യോഗ്യത – പന്ത്രണ്ടാം ക്ലാസും മാനുവല്‍ ജ്വല്ലറി ഡിസൈനിങ്ങിലും കമ്പ്യൂട്ടര്‍ ഗ്രാഫിക്‌സ് സോഫ്റ്റ്വെയറിലും ഹ്രസ്വകാല കോഴ്‌സ് സര്‍ട്ടിഫിക്കറ്റും നാലുവര്‍ഷത്തെ പ്രവൃത്തി പരിചയവും.

ട്രെയിനര്‍ (ഹൈഡ്രോപോണിക്‌സ്) യോഗ്യത – അഗ്രികള്‍ച്ചര്‍, ഹോര്‍ട്ടികള്‍ച്ചര്‍,  ബോട്ടണി, ബയോ ടെക്‌നോളജി, അഗ്രി എന്‍ജിനീയറിങ്, ബയോ ടെക്‌നോളജി എന്നിവയില്‍ ബിരുദം/ ബിരുദാനന്തര ബിരുദം. ഹൈഡ്രോപോണിക്‌സില്‍ ഒരു വര്‍ഷത്തെ പരിചയം അഭികാമ്യം.
സ്‌കില്‍ സെന്റര്‍ അസിസ്റ്റന്റ് യോഗ്യത – ജ്വല്ലറി ഡിസൈനര്‍ കോഴ്‌സില്‍ എന്‍എസ്‌ക്യൂഎഫ് – സര്‍ട്ടിഫിക്കറ്റ് / വിഎച്ച്എസ്ഇ പാസായവര്‍.

അപേക്ഷ ഫോം സ്‌കൂള്‍ ഓഫീസില്‍ ലഭിക്കും. അവസാന തീയതി – ജനുവരി 9.  ഫോണ്‍ 9446543161.

അപ്രന്റീസ്ഷിപ്പ് മേള

കേന്ദ്രസര്‍ക്കാര്‍ നൈപുണ്യ വികസന സംരംഭകത്വ മന്ത്രാലയവും കേരള സര്‍ക്കാര്‍ തൊഴിലും നൈപുണ്യം വകുപ്പും ചേര്‍ന്ന് ജനുവരി എട്ടിന് രാവിലെ 9.30ന് പ്രധാനമന്ത്രി നാഷണല്‍ അപ്രന്റീസ്ഷിപ്പ് മേള കലക്ട്രേറ്റിലെ കോണ്‍ഫറന്‍സ് ഹാളില്‍ (അനെക്‌സ്) നടത്തും. തൃശൂര്‍ ആര്‍ ഐ സെന്ററിന്റെ നേതൃത്വത്തില്‍ നടക്കുന്ന മേളയില്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങളും പൊതുമേഖല, സ്വകാര്യ സ്ഥാപനങ്ങളും പങ്കെടുക്കും. ഐ.ടി.ഐ യോഗ്യതയുള്ള അപ്രന്റിസ്ഷിപ്പ് ചെയ്യാന്‍ താല്‍പര്യമുള്ള ട്രെയിനുകള്‍ക്ക് പങ്കെടുക്കാം. ഫോണ്‍: 9895565152.

See also  സംസ്ഥാന സർക്കാർ ഇന്ന് റിപ്പോർട്ട് ചെയ്ത താത്ക്കാലിക ഒഴിവുകൾ

Related Articles

Back to top button