Local

ചെറുവാടി ഫെസ്റ്റ് ലോഗോ പ്രകാശനം ചെയ്തു

ചെറുപാടി: ചുള്ളിക്കാപറമ്പ് അങ്ങാടികളിൽ ഫെബ്രുവരി 1 മുതൽ ജൂൺ 30 വരെ നടക്കുന്ന ചെറുവാടി ഫെസ്റ്റ് വ്യാപാരമേളയുടെ ലോഗോ പഞ്ചായത്ത് പ്രസിഡണ്ട് ദിവ്യ ശിബു ഉദ്ഘാടനം ചെയ്തു. വ്യാപാരി വ്യവസായി ഏകോപന സമിതി സംഘടിപ്പിക്കുന്ന ഈ മേള തിരുവമ്പാടി നിയോജകമണ്ഡലം എംൽഎ ലിൻ്റോ ജോസഫ് ഉദ്ഘാടനം ചെയ്യും. വിവിധ ഷോപ്പുകളിൽ സാധനങ്ങൾ കുറഞ്ഞ വിലയിൽ ലഭ്യമാക്കുന്നതോടൊപ്പം നറുക്കെടുപ്പിലൂടെ ബംബർ സമ്മാന വിജയികൾക്ക് സ്കൂട്ടർ, ഫ്രിഡ്ജ്, എൽഇടി ടിവി മറ്റ് പ്രോൽസാഹന സമ്മാനങ്ങളും ഓരോ ആഴ്ചയിലും നടക്കുന്ന നറുക്കെടുപ്പ് വിജയികൾക്കുള്ള മറ്റ് സമ്മാനങ്ങളും ഉണ്ടായിരിക്കും. കലാ സാംസ്കാരികരംഗത്തെ പ്രമുഖരെ അണിനിരത്തി വിവിധ പരിപാടികൾ സംഘടിപ്പിച്ച് ഇത് നാടിൻ്റെ ഒരു ഉൽസവമാക്കി മാറ്റുമെന്നും സംഘടകർ പറഞ്ഞു. വ്യാപാരി വ്യവസായി ഏകോപന സമിതി ചെറുവാടി യൂനിറ്റ് പ്രസിഡണ്ട് കെവി അബ്ദുള്ള, സെക്രട്ടറി യൂസുഫ് ഇൻ, സംഘാടക സമിതി ചെയർമാൻ പിസി മുഹമ്മദ് ഡോക്ടേർസ് കെയർ, കൺവീനർ മജീദ് സിടി, നിസാർ ഇ , മുഹമ്മദ് കെവിഎം, ബഷീർ കെ, വാഹിദ് കെ, അബ്ദുൽ കരീം, ഷബീർ ഗോൾഡ് പാർക്ക്, സൈതലവി, എന്നിവർ നേതൃത്വം നൽകി.

See also  വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും ഗ്രാമോത്സവമായി

Related Articles

Back to top button