സംസ്ഥാനത്ത് ഇന്ന് റിപ്പോർട്ട് ചെയ്ത താത്ക്കാലിക ഒഴിവുകൾ

കരാർ/ ഡെപ്യൂട്ടേഷൻ ഒഴിവുകൾ
സ്റ്റേറ്റ് ഹെൽത്ത് സിസ്റ്റംസ് റിസോഴ്സ് സെന്റർ – കേരളയിൽ വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് കരാർ / ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ അപേക്ഷകൾ ക്ഷണിച്ചു. റിസർച്ച് ഓഫീസർ – 1(ഡെപ്യൂട്ടേഷൻ), റിസർച്ച് അസിസ്റ്റന്റ് – 3(കരാർ വ്യവസ്ഥയിൽ), കൺസൾട്ടന്റ് ഡോക്യുമെന്റേഷൻ – 1(കരാർ വ്യവസ്ഥയിൽ) ഒഴിവുകളാണ് ഉള്ളത്. വിശദവിവരങ്ങൾക്ക്: shsrc.kerala.gov.in, 0471 2323223. അപേക്ഷ അയക്കേണ്ട അവസാന തീയതി ജനുവരി 20.
ഡെപ്യൂട്ടേഷൻ നിയമനം
തിരുവനന്തപുരം വികാസ്ഭവനിൽ പ്രവർത്തിക്കുന്ന ന്യൂനപക്ഷ ക്ഷേമ ഡയറക്ടറേറ്റിലെ സി.എ ടു ഡയറക്ടർ തസ്തികയിൽ അന്യത്ര സേവന വ്യവസ്ഥയിൽ ഒരു വർഷത്തേക്ക് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. സർക്കാർ വകുപ്പുകളിൽ സമാന തസ്തികയിൽ സേവനമനുഷ്ഠിക്കുന്ന ഉദ്യോഗസ്ഥർ വകുപ്പധ്യക്ഷന്റെ നിരാക്ഷേപ പത്രം, പ്രൊഫോർമ എന്നിവ ഉള്ളടക്കം ചെയ്ത അപേക്ഷ ഫെബ്രുവരി മൂന്നിന് മുമ്പായി ഡയറക്ടർ, ന്യൂനപക്ഷ ക്ഷേമ ഡയറക്ടറേറ്റ്, വികാസ് ഭവൻ, നാലാം നില, തിരുവനന്തപുരം എന്ന വിലാസത്തിൽ ലഭ്യമാക്കണം.
സയന്റിസ്റ്റ് ഒഴിവ്
കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന് കീഴിൽ പ്രവർത്തിക്കുന്ന നാഷണൽ ട്രാൻസ്പോർട്ടേഷൻ പ്ലാനിംഗ് ആൻഡ് റിസർച്ച് സെന്ററിൽ (കെ എസ് ടി എസ് ടി ഇ – നാറ്റ്പാക്) സയന്റിസ്റ്റിന്റെ (പട്ടികജാതി വിഭാഗം) സ്ഥിര ഒഴിവിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. യോഗ്യരായ ഉദ്യോഗാർഥികൾ സർട്ടിഫിക്കറ്റിന്റെ പകർപ്പുകൾ സഹിതം ഡയറക്ടർ, കെ എസ് ടി എസ് ടി ഇ – നാറ്റ്പാക്, കെ. കരുണാകരൻ ട്രാൻസ്പാർക്, ആക്കുളം, തുറുവിക്കൽ പി ഒ, തിരുവനന്തപുരം 695011 എന്ന വിലാസത്തിൽ 2024 ഫെബ്രുവരി 2ന് മുൻപ് ലഭിക്കത്തക്കവിധം നിർദിഷ്ട ഫോറത്തിൽ അപേക്ഷ സമർപ്പിക്കേണ്ടതാണ്. യോഗ്യത, പ്രായപരിധി, ശമ്പള നിരക്ക്, അപേക്ഷ ഫോം തുടങ്ങിയ വിവരങ്ങൾക്ക് www.natpac.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കേണ്ടതാണ്.
ജോലി ഒഴിവ്
ജില്ലയിലെ ഒരു സംസ്ഥാന അർദ്ധ സർക്കാർ സ്ഥാപനത്തിൽ അസിസ്റ്റ൯്റ് മാനേജർ പേഴ്സണൽ അഡ്മിനിസ്ട്രേഷ൯ &പർച്ചേസ് തസ്തികയില്‍ ഓപ്പൺ വിഭാഗത്തിന് സംവരണം ചെയ്ത ഒരു സ്ഥിരം ഒഴിവ് നിലവിലുണ്ട്.ശമ്പളം 51400-110300.
ഒരു അംഗീകൃത യൂണിവേഴ്സിറ്റിയില്‍ നിന്നും ഏതെങ്കിലും വിഷയത്തിൽ ഫസ്റ്റ്ക്ലാസ് ബിരുദവും, റെഗുലറായി ഹ്യൂമൻ റിസോഴ്സസിൽ എംബിഎ ഫസ്റ്റ്ക്ലാസ്സും, ലേബർ അല്ലെങ്കിൽ എച്ച് ആർ എന്നിവയിൽ ഏതെങ്കിലും ഒന്നിൽ 5 വര്‍ഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയവും (മെറ്റീരിയൽ പർച്ചേസിൽ പ്രവൃത്തി പരിചയം അഭികാമ്യം) യോഗ്യതയായുള്ള 18-36 പ്രായപരിധിയിലുള്ള (ഇളവുകൾ അനുവദനീയം) തല്പരരായ ഉദ്യോഗാർത്ഥികൾ 15/01/2024 ന് മുമ്പ് ബന്ധപ്പെട്ട പ്രൊഫഷണൽ ആ൯്റ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്യണം.
തൊഴിലുറപ്പ് പദ്ധതി നിരീക്ഷണം : ഡ്രോൺ ഓപ്പറേറ്റർമാർക്ക് അപേക്ഷിക്കാം
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരം നടപ്പാക്കുന്ന പ്രവൃത്തികളുടെ വിവിധ ഘട്ടങ്ങളിലുള്ള നിരീക്ഷണത്തിനും വിലയിരുത്തലിനും ഡ്രോൺ ഓപ്പറേറ്റർമാരുടെ സേവനം ആവശ്യമുണ്ട്. ഫീൽഡ് തല പരിശോധനയ്ക്കായി, ഡ്രോൺ ഉപയോഗിക്കുന്നതിൽ പ്രാഗത്ഭ്യം ഉള്ള, അംഗീകൃത ലൈസൻസ് കൈവശമുള്ള വ്യക്തി/സ്ഥാപനത്തിൽ നിന്നും നിബന്ധനകൾക്ക് വിധേയമായി ടെൻഡർ/ക്വട്ടേഷനുകൾ ക്ഷണിച്ചു.മണിക്കൂർ അടിസ്ഥാനത്തിൽ നിരക്ക് രേഖപ്പെടുത്തണം.
ഒരു മാസം പരമാവധി 20 മണിക്കൂർ മാത്രമെ സേവനം ആവശ്യമുള്ളൂ. കരാർ ഒരു വർഷത്തേക്കാണ് . ജില്ലയിൽ എല്ലാ പ്രദേശത്തും ഡ്രോൺ സംവിധാനം ഉപയോഗിക്കാൻ സന്നദ്ധരായിരിക്കണം. യാത്രാ ചെലവ് അനുവദിക്കുന്നതല്ല. കേന്ദ്ര സർക്കാർ അനുവദിച്ചിട്ടുള്ള ഡ്രോണുകൾ മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ. ഡ്രോൺ പറപ്പിക്കുന്നതുമായി ബന്ധപ്പെട്ട് നിയമത്തിൽ വ്യവസ്ഥ ചെയ്തിട്ടുള്ള എല്ലാ നിബന്ധനകളും കർശനമായി പാലിക്കേണ്ടതാണ്.
അപേക്ഷകൾ ജനുവരി 12 ന് മുൻപായി ജോയിൻറ് പ്രോഗ്രാം കോ-ഓർഡിനേറ്റർ, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ,ജില്ലാ പഞ്ചായത്ത്, പൈനാവ് പി.ഒ., ഇടുക്കി, 685603 എന്ന വിലാസത്തിൽ ലഭിക്കണം . കൂടുതൽ വിവരങ്ങൾക്ക് nregaidk@gmail.com
പാർട്ട് ടൈം ഹിന്ദി ലക്ചറർ
തിരുവനന്തപുരം കൈമനത്തുള്ള സർക്കാർ വനിതാ പോളിടെക്നിക് കോളജിൽ ഗസ്റ്റ് പാർട്ട് ടൈം ഹിന്ദി ലക്ചറർ തസ്തികയിൽ മണിക്കൂർ വേതനാടിസ്ഥാനത്തിൽ താത്കാലിക നിയമനം നടത്തുന്നു. ബന്ധപ്പെട്ട വിഷയത്തിൽ ഫസ്റ്റ് ക്ലാസിൽ കുറയാത്ത ബിരുദാനന്തര ബിരുദമാണ് യോഗ്യത. താത്പര്യമുള്ളവർ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ജനുവരി 10ന് രാവിലെ 10 മണിക്ക് സ്ഥാപന മേധാവി മുമ്പാകെ അഭിമുഖത്തിന് ഹാജരാകണം.
അധ്യാപക നിയമനം
തിരുവനന്തപുരം കൈമനത്തുള്ള സർക്കാർ വനിതാ പോളിടെക്നിക് കോളജിന്റെ നിയന്ത്രണ പരിധിയിൽ ബാലരാമപുരം, തേമ്പാമുട്ടത്ത് പ്രവർത്തിക്കുന്ന ഗവ. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിങ് സെന്ററിൽ ഇംഗ്ലീഷ് ആൻഡ് വർക്ക് പ്ലേസ് സ്കിൽ തസ്തികയിൽ ദിവസ വേതനാടിസ്ഥാനത്തിൽ താത്കാലിക അധ്യാപക നിയമനം നടത്തുന്നു. ബന്ധപ്പെട്ട വിഷയത്തിൽ ഫസ്റ്റ് ക്ലാസിൽ കുറയാത്ത ബിരുദാനന്തര ബിരുദവും സെറ്റുമാണ് യോഗ്യത. താത്പര്യമുള്ളവർ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ജനുവരി 10ന് രാവിലെ 10 മണിക്ക് സ്ഥാപന മേധാവി മുമ്പാകെ അഭിമുഖത്തിന് ഹാജരാകണം.
ലക്ചറർ ഇൻ കമ്പ്യൂട്ടർ എൻജിനിയറിങ്
തിരുവനന്തപുരം കൈമനത്തുള്ള സർക്കാർ വനിതാ പോളിടെക്നിക് കോളജിൽ ലക്ചറർ ഇൻ കമ്പ്യൂട്ടർ എൻജിനിയറിങ് തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ താത്കാലിക നിയമനം നടത്തുന്നു. ബന്ധപ്പെട്ട വിഷയത്തിൽ ഫസ്റ്റ് ക്ലാസിൽ കുറയാത്ത ബി.ടെക് ബിരുദമാണ് യോഗ്യത. താത്പര്യമുള്ളവർ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി ജനുവരി 10ന് രാവിലെ 10 മണിക്ക് സ്ഥാപന മേധാവി മുമ്പാകെ അഭിമുഖത്തിന് ഹാജരാകണം.
താത്കാലിക അധ്യാപക നിയമനം
തിരുവനന്തപുരം കൈമനത്തുള്ള സർക്കാർ വനിതാ പോളിടെക്നിക് കോളജിൽ ലക്ചറർ ഇൻ കൊമേഴ്സ്യൽ പ്രാക്ടീസ് തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ താത്കാലിക നിയമനം നടത്തുന്നു. ബന്ധപ്പെട്ട വിഷയത്തിൽ ഫസ്റ്റ് ക്ലാസിൽ കുറയാത്ത റഗുലർ എംകോം ബിരുദാനന്തര ബിരുദവും, കൊമേഴ്സ്യൽ പ്രാക്ടീസ് ഡിപ്ലോമയുമാണ് യോഗ്യത. താത്പര്യമുള്ളവർ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ജനുവരി 11ന് രാവിലെ 10ന് സ്ഥാപന മേധാവി മുമ്പാകെ അഭിമുഖത്തിന് ഹാജരാകണം.
ഡെപ്യൂട്ടേഷൻ ഒഴിവ്
സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷനിൽ ഓഫീസ് അറ്റൻഡൻഡ് തസ്തികയിലേക്ക് സബോർഡിനേറ്റ് സർവീസിൽ ഇതേ തസ്തികയിൽ ജോലി ചെയ്യുന്നവരിൽ നിന്നും നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ബയോഡാറ്റ, മാതൃവകുപ്പിൽ നിന്നുള്ള എൻ ഓ സി ഫോം 144 എന്നിവ സഹിതം ഉള്ള അപേക്ഷ (3 പകർപ്പുകൾ) ഫെബ്രുവരി അഞ്ചിന് വൈകുന്നേരം 5 മണിക്കകം സെക്രട്ടറി, സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ, ടി സി 27/ 2980, വാൻറോസ് ജംഗ്ഷൻ, യൂണിവേഴ്സിറ്റി പി.ഓ, തിരുവനന്തപുരം 695034 എന്ന വിലാസത്തിൽ ലഭിക്കണം. തിരുവനന്തപുരം ജില്ലയിൽ താമസിക്കുന്നവർക്ക് മുൻഗണന.
പ്രധാനമന്ത്രി ദേശീയ അപ്രന്റീസ്ഷിപ്പ് മേള എട്ടിന്
പ്രധാനമന്ത്രി ദേശീയ അപ്രന്റീസ്ഷിപ്പ് മേള ജനുവരി എട്ടിന് ഗവ ഐ.ടി.ഐ മലമ്പുഴ ക്യാമ്പസില്‍ നടത്തും. പങ്കെടുക്കാന്‍ താത്പര്യമുള്ള എന്‍ജിനീയറിങ്/നോണ്‍ എന്‍ജിനീയറിങ്/ഐ.ടി.ഐ പൂര്‍ത്തീകരിച്ചിട്ടുള്ള (ഗവ/പ്രൈവറ്റ് ഐ.ടി.ഐ) എന്‍.ടി.സി/എസ്.ടി.സി (നാഷണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റ്/സ്റ്റേറ്റ് ട്രേഡ് സര്‍ട്ടിഫിക്കറ്റ്) കരസ്ഥമാക്കിയ ട്രെയിനികള്‍ ജനുവരി എട്ടിന് രാവിലെ ഒമ്പതിന് ക്യാമ്പസില്‍ എത്തണമെന്ന് ട്രെയിനിങ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0491-2815761, 9495171818.
ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം
പട്ടികജാതി വികസന വകുപ്പിന് കീഴിലെ ചിറ്റൂര്‍ ഗവ ഐ.ടി.ഐയില്‍ എംപ്ലോയബിലിറ്റി സ്കില്‍സ് വിഷയത്തില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം. എം.ബി.എ/ബി.ബി.എ/ഏതെങ്കിലും വിഷയത്തില്‍ ബിരുദം/ഏതെങ്കിലും വിഷയത്തില്‍ ഡിപ്ലോമയാണ് യോഗ്യത. രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയം വേണം. ഡി.ജി.റ്റി ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍ നിന്ന് എംപ്ലോയബലിറ്റി സ്കില്‍സില്‍ ഷോര്‍ട് ടേം ടി.ഒ.ടി കോഴ്സ് ഉണ്ടായിരിക്കണം. യോഗ്യരായവര്‍ ബയോഡാറ്റയും യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ അസലും പകര്‍പ്പും സഹിതം ജനുവരി 10 ന് രാവിലെ 10.30 ന് ചിറ്റൂര്‍ ഐ.ടി.ഐയില്‍ നടക്കുന്ന കൂടിക്കാഴ്ചയ്ക്ക് എത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍: 8848136186.
ടെക്നിക്കല്‍ അസിസ്റ്റന്റ് നിയമനം
സാമൂഹ്യനീതി വകുപ്പ് മെയിന്റനന്‍സ് ട്രൈബ്യൂണലുകളായി നോട്ടിഫൈ ചെയ്തിട്ടുള്ള ഒറ്റപ്പാലം, പാലക്കാട് റവന്യൂ ഡിവിഷണല്‍ ഓഫീസുകളില്‍ ടെക്നിക്കല്‍ അസിസ്റ്റന്റ് കരാര്‍ നിയമനം നടത്തുന്നു. അംഗീകൃത സര്‍വകലാശാലയില്‍നിന്ന് ബിരുദമാണ് യോഗ്യത. വേഡ് പ്രോസസിങ്ങില്‍ സര്‍ക്കാര്‍ അംഗീകൃത കമ്പ്യൂട്ടര്‍ കോഴ്സ് പാസായിരിക്കണം. മലയാളം, ഇംഗ്ലീഷ് ഭാഷകളില്‍ ടൈപ്പ് റൈറ്റിങ് അറിഞ്ഞിരിക്കണം. എം.എസ്.ഡബ്ല്യൂ യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന. പ്രായപരിധി 18-35. പ്രതിമാസ വേതനം 21,000 രൂപ. യോഗ്യരായവര്‍ ജനുവരി 11 ന് രാവിലെ 8.30 ന് തിരിച്ചറിയല്‍ രേഖ, ആധാര്‍, പാസ്പോര്‍ട്ട് സൈസ് ഫോട്ടോ, വയസ്, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖകള്‍ എന്നിവയുടെ അസലും പകര്‍പ്പും സഹിതം പാലക്കാട് സിവില്‍ സ്റ്റേഷനിലെ ജില്ലാ സാമൂഹ്യനീതി ഓഫീസറുടെ കാര്യാലയത്തില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണമെന്ന് ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0491 2505791.
ഫുഡ് ടെക്നോളജിയില്‍ പ്രിന്‍സിപ്പാള്‍ നിയമനം
കോന്നി കൗണ്‍സില്‍ ഫോര്‍ ഫുഡ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റിന് കീഴിലെ കോളെജ് ഓഫ് ഇന്‍ഡിജനസ് ഫുഡ് ടെക്നോളജിയില്‍ പ്രിന്‍സിപ്പാള്‍ തസ്തികയില്‍ കരാര്‍ നിയമനം. ഫുഡ് ടെക്നോളജി/ഫുഡ് ടെക്നോളജി ആന്‍ഡ് ക്വാളിറ്റി അഷ്വറന്‍സ് വിഷയത്തില്‍ 55 ശതമാനം മാര്‍ക്കോടെ ബിരുദാനന്തര ബിരുദവും പി.എച്ച്.ഡിയും 15 വര്‍ഷത്തില്‍ കുറയാത്ത അധ്യാപന പരിചയവുമാണ് യോഗ്യത. പ്രതിമാസ വേതനം 60,000 രൂപ. അപേക്ഷ ജനുവരി 23 വരെ നല്‍കാമെന്ന് സീനിയര്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ അറിയിച്ചു. അപേക്ഷാ ഫോമും വിവരങ്ങളും www.supplycokerala.com, www.cfrdkerala.in ലും ലഭിക്കും. ഫോണ്‍: 0468 2961144.
അധ്യാപക നിയമനം
കണ്ണൂര്‍ ഗവ. ടൗണ്‍ ഹയര്‍സെക്കണ്ടറി സ്കൂളില്‍ എച്ച് എസ് ടി ഹിന്ദി തസ്തികയില്‍ താല്കാലിക അധ്യാപക നിയമനം നടത്തുന്നു. യോഗ്യരായവര്‍ ജനുവരി എട്ടിന് രാവിലെ 10 മണിക്ക് സ്കൂളില്‍ കൂടിക്കാഴ്ചക്ക് അസ്സല് സര്‍ട്ടിഫിക്കറ്റുമായി എത്തിച്ചേരണം. ഫോണ്‍: 9496431428, 04972765764.
പാരമ്പര്യേതര ട്രസ്റ്റി നിയമനം
പാലക്കാട് ജില്ലയിലെ പട്ടാമ്പി താലൂക്കിലെ ആനക്കര വില്ലേജിൽ ശ്രീ കൊടലിൽല പെരുമ്പലം ക്ഷേത്രത്തിൽ പാരമ്പര്യേതര ട്രസ്റ്റിമാരുടെ ഒഴിവിലേക്ക് ട്രസ്റ്റികളായി നിയമിക്കുന്നതിന് ഹിന്ദുമത ധർമസ്ഥാപന നിയമപ്രകാരം അർഹരായ തദ്ദേശവാസികളിൽനിന്ന് അപേക്ഷ ക്ഷണിച്ചു. പൂരിപ്പിച്ച അപേക്ഷകൾ ഫെബ്രുവരി ഒമ്പതിന് വൈകിട്ട് അഞ്ചിന് മുമ്പായി തിരൂർ മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന മലബാർ ദേവസ്വം ബോർഡ്, മലപ്പുറം അസിസ്റ്റന്റ് കമ്മിഷണറുടെ ഓഫീസിൽ ലഭിക്കണം.
തിരൂർ താലൂക്കിലെ തൃപ്രങ്ങോട് വില്ലേജിൽ ശ്രീ ചമ്രവട്ടം അയ്യപ്പ ക്ഷേത്രത്തിൽ പാരമ്പര്യേതര ട്രസ്റ്റിമാരുടെ ഒഴിവിലേക്ക് ട്രസ്റ്റികളായി നിയമിക്കുന്നതിന് ഹിന്ദുമത ധർമസ്ഥാപന നിയമപ്രകാരം അർഹരായ തദ്ദേശവാസികളിൽനിന്ന് അപേക്ഷ ക്ഷണിച്ചു. പൂരിപ്പിച്ച അപേക്ഷകൾ ജനുവരി 31ന് വൈകിട്ട് അഞ്ചിന് മുമ്പായി തിരൂർ മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന മലബാർ ദേവസ്വം ബോർഡ്, മലപ്പുറം അസിസ്റ്റന്റ് കമ്മിഷണറുടെ ഓഫീസിൽ ലഭിക്കണം.
അസിസ്റ്റൻറ് മാനേജർ നിയമനം
എറണാകുളം ജില്ലയിലെ ഒരു സംസ്ഥാന അർധസർക്കാർ സ്ഥാപനത്തിൽ അസിസ്റ്റൻറ് മാനേജർ (അഡ്മിനിസ്ട്രേഷൻ ആൻഡ്പർച്ചേഴ്സ്) തസ്തികയിൽ ഓപ്പൺ വിഭാഗത്തിന് സംവരണം ചെയ്ത ഒരു സ്ഥിരം ഒഴിവ് (ശമ്പളം 51400-110300) നിലവിലുണ്ട്. ഒരു അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നും ഏതെങ്കിലും വിഷയത്തിൽ ഫസ്റ്റ്ക്ലാസ് ബിരുദവും, റെഗുലറായി ഹ്യൂമൻ റിസോഴ്സസിൽ എം.ബി.എ ഫസ്റ്റ്ക്ലാസ്സും, ലേബർ അല്ലെങ്കിൽ എച്ച്.ആർ എന്നിവയിൽ ഏതെങ്കിലും ഒന്നിൽ അഞ്ച് വർഷത്തിൽ കുറയാത്ത പ്രവർത്തി പരിചയവും (മെറ്റീരിയൽ പർച്ചേസിൽ പ്രവൃത്തി പരിചയം അഭികാമ്യം) യോഗ്യതയായുള്ള 18-36 പ്രായപരിധിയിലുള്ള (ഇളവുകൾ അനുവദനീയം) തത്്പരരായ ഉദ്യോഗാർത്ഥികൾ ജനുവരി 15ന് മുൻപ് ബന്ധപ്പെട്ട പ്രൊഫഷണൽ ആൻഡ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്യണം.