Local

മാനവിക സന്ദേശ യാത്ര കൊണ്ടോട്ടി മണ്ഡലത്തിൽ

പുളിക്കൽ: ഈ മാസം 25 മുതൽ 28 വരെ കരിപ്പൂരിൽ നടക്കുന്ന മുജാഹിദ് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി മലപ്പുറം ഈസ്റ്റ് ജില്ലയിൽ നടക്കുന്ന മാനവിക സന്ദേശ യാത്ര കൊണ്ടോട്ടി മണ്ഡലത്തിൽ വലിയ ജനശ്രദ്ധ നേടി പ്രയാണം തുടരുന്നു.

ഇന്നലെ വെള്ളിയാഴ്ച കൊടിക്കുത്തിപറമ്പിൽ നിന്ന് ആരംഭിച്ച യാത്ര മേലങ്ങാടിയിൽ സമാപിച്ചു. വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ മാനവിക സന്ദേശം പകർന്ന് എം.ടി. മനാഫ് മാസ്റ്റർ, റഷീദ് സുല്ലമി ഉഗ്രപുരം, അബ്ദുലത്തീഫ് കരിമ്പുലാക്കൽ തുടങ്ങിയവർ സംസാരിച്ചു. ഇന്നത്തെ സന്ദേശ യാത്ര വൈകുന്നേരം 3 മണിക്ക് മുസ്ല്യാരങ്ങാടിയിൽ നിന്നാരംഭിച്ച് രാത്രി 8 മണിക്ക് നീറാട് അങ്ങാടിയിൽ സമാപിക്കും.

ബൈക്ക് റാലിയുടെ അകമ്പടിയോടെ നീങ്ങുന്ന സന്ദേശ യാത്രാ വാഹനം പറവൂർ, ആന്തിയൂർകുന്ന്, ഉണ്ണ്യത്ത്പറമ്പ്, ആലക്കപറമ്പ്, വെട്ടുക്കാട്, പള്ളിപുറായ, പനിച്ചിക പല്ലിയാളി, പുതിയോടത്ത് പറമ്പ് എന്നിവിടങ്ങളിൽ മാനവിക സന്ദേശം പകർന്ന് വ്യാഴാഴ്ച അരൂർ അങ്ങാടിയിൽ സമാപിച്ചിരുന്നു.

പെരിയമ്പലത്ത് നടന്ന മണ്ഡലം തല ഉദ്ഘാടനം ചെറുക്കാവ് പഞ്ചായത്ത് വൈസ്.പ്രസിഡന്റ് സുജാത കളത്തിങ്ങൽ നിർവ്വഹിച്ചു. കെ. വീരാൻ കുട്ടി അധ്യക്ഷത വഹിച്ചു. ജാഥാ ക്യാപ്റ്റൻ കെ. അബ്ദുൽ അസീസ് മാസ്റ്റർ, ഷബീർ അഹമ്മദ് എന്നിവർ പ്രസംഗിച്ചു. മുജാഹിദ് സംസ്ഥാന സമ്മേളനത്തിന്റെ പ്രചാരണാർത്ഥം നടക്കുന്ന മാനവിക സന്ദേശ യാത്രക്ക് വലിയ ജനപിന്തുണ ലഭിക്കുന്നുണ്ട്.

See also  പങ്കാളിത്ത ഗ്രാമത്തിൽ ഓണകൈനീട്ടവുമായി എൻ എസ് എസ് വളണ്ടിയർമാർ

Related Articles

Back to top button