Local

എൻ. മീര കൃഷ്ണന് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ വീണ്ടും തിളക്കം

അരീക്കോട്: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മലയാളം പദ്യം ചൊല്ലൽ മത്സരത്തിൽ എൻ. മീര കൃഷ്ണൻ എ ഗ്രേഡ് നേടി നാടിന്റെ അഭിമാന താരമായി. 2019 ലെ കാഞ്ഞങ്ങാട് സംസ്ഥാന സ്കൂൾ കലോത്സവത്തിലും സമാനമായി എ ഗ്രേഡ് നേടിയിരുന്നു ഈ മിടുക്കി.

കിഴുപറമ്പ് കുറ്റൂളി നടുവത്തേടത്ത് മനോജ് മാസ്റ്ററുടെയും രഞ്ജിനിയുടെയും മകളാണ് മീര. അരീക്കോട് ജി.എച്ച്.എസ്.എസ് വിദ്യാർത്ഥിനിയാണ്. ‘അമ്മു’ എന്ന് വിളിക്കുന്ന ഈ പെൺകുട്ടിയുടെ വിജയത്തിന് പിന്നിൽ മുത്തച്ഛൻ നടുവത്തേടത്ത് കൃഷ്ണൻ നമ്പൂതിരിയുടെ പരിപൂർണ്ണ പിന്തുണയും പ്രചോദനവും പ്രധാന പങ്ക് വഹിച്ചു.

മീര ചെറുപ്പം മുതലേ കവിതാലാപനത്തിൽ താല്പര്യം കാണിച്ചിരുന്നു. മുത്തച്ഛൻ കൃഷ്ണൻ നമ്പൂതിരിയാണ് അവളെ കവിതാലാപനത്തിൽ പരിശീലിപ്പിച്ചത്. സ്കൂൾ കലോത്സവങ്ങളിൽ പങ്കെടുത്ത് തുടർച്ചയായി വിജയങ്ങൾ നേടിയ മീര ഇപ്പോൾ സംസ്ഥാന തലത്തിൽ തന്നെ തന്റെ കഴിവ് തെളിയിച്ചിരിക്കുകയാണ്.

മീരയുടെ ഈ വിജയം നാടിന് അഭിമാനകരമാണെന്ന് നാട്ടുകാരും കൂട്ടുകാരും അഭിപ്രായപ്പെട്ടു. കലാ-സാംസ്കാരിക മേഖലകളിൽ ഇനിയും തിളങ്ങാൻ മീരക്ക് കഴിയട്ടെ എന്ന് അവർ ആശംസിച്ചു.

See also  ജനപങ്കാളിത്തവും മികച്ച ചർച്ചയും ,വിദ്യാർത്ഥികളെ ആദരിക്കലും കൊണ്ട് കെട്ടാങ്ങൽ ഗ്രാമസഭ ശ്രദ്ധേയമായി

Related Articles

Back to top button