Local

“ആദർശ മുഖാ-മുഖം” പോസ്റ്റർ പ്രകാശനം ചെയ്തു

അരീക്കോട്: ജനുവരി 26 ന് അരീക്കോട് വെച്ച് നടക്കുന്ന “സലഫിസം ബിദ്അത്താണ്” എന്ന പ്രമേയത്തിലുള്ള “ആദർശ മുഖാ-മുഖത്തിൻ്റെ” പ്രചരണാർത്ഥം കാവനൂർ, കീഴുപറമ്പ്, അരീക്കോട്, ഊർങ്ങാട്ടിരി എന്നീ പഞ്ചായത്തുകളിൽ നിന്നുള്ള പ്രസ്ഥാനിക പ്രതിനിധികളെ പങ്കെടുപ്പിച്ച് നേതൃസംഗമം നടന്നു.

സ്വാഗത സംഘം ചെയർമാൻ കെ.കെ അബൂബക്കർ ഫൈസി ഉദ്ഘാടനം ചെയ്ത സംഗമത്തിൽ കൺവീനർ സുൽഫിക്കർ കീഴുപറമ്പ് മുഖാ-മുഖ പ്രചരണ പോസ്റ്റർ പ്രകാശനം ചെയ്തു. അബ്ദുൽ അസീസ് മാസ്റ്റർ, കെ.കെ സൈഫുദ്ധീൻ, അബ്ദുസലാം സഖാഫി, ഹബീബുറഹ്മാൻ സഖാഫി തുടങ്ങിയവർ സംബന്ധിച്ചു.

See also  ഗെറ്റ് റെഡി 24, ഏകദിന നേതൃ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു

Related Articles

Back to top button