Local

കാവനൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ കെട്ടിടം നാടിനു സമർപ്പിച്ചു

കാവനൂർ : കാവനൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ കിഫ്ബി ഫണ്ടിൽ ഉൾപ്പെടുത്തി മൂന്ന് കോടി രൂപ ചെലവിൽ നിർമിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം നിയമസഭാ സ്പീക്കർ എ.എൻ ഷംസീർ നിർവഹിച്ചു. പി.കെ ബഷീർ എം.എൽ.എ അധ്യക്ഷത വഹിച്ചു. ആധുനിക രീതിയിൽ മൂന്നു നിലകളിലായി നിർമാണം പൂർത്തീകരിച്ച കെട്ടിടത്തിൽ 24 ഹൈടെക് സ്മാർട്ട് ക്ലാസ് മുറികളും ടോയ്‌ലറ്റ് ബ്ലോക്ക് സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.

 

ചടങ്ങിൽ ജില്ലാ പഞ്ചായത്ത് അംഗം ഷരീഫ ടീച്ചർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റുഖിയ ഷംസു, കാവന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വി ഉസ്മാൻ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കെ.പി സൈഫുദ്ദീൻ, ഷിബിൽ ലാൽ, എം അബ്ദുറഹ്‌മാൻ, ആയിഷാബി, ടി. റീന, കെ.ടി നൗഷാദ്, വണ്ടൂർ ഡി.ഡി.ഇ ഉമ്മർ ഇടപ്പറ്റ, അരീക്കോട് എ.ഇ.ഒ കെ.കെ മൂസക്കുട്ടി, അരിക്കോട് ബി.പി.സി. പി.ടി രാജേഷ്, സ്‌കൂൾ ഹെഡ് മാസ്റ്റർ ബീന വല്ലയിൽ, സ്റ്റാഫ് സെക്രട്ടറി യൂസഫലി, പ്രിൻസിപ്പൽ കെ.പി സൗമിനി, പി.ടി.എ പ്രസിഡന്റ് അബൂബക്കർ തുടങ്ങിയവർ പങ്കെടുത്തു.
See also  കൊടിയത്തൂർ ഗ്രാമപഞ്ചായത്തിന് കൊകെഡാമ സമ്മാനിച്ച് എൻഎസ്എസ് വളണ്ടിയർമാർ

Related Articles

Back to top button