ഹൈദരലി ശിഹാബ് തങ്ങൾ മെമ്മോറിയൽ സ്കോളർഷിപ് പരീക്ഷ നാളെ

മഞ്ചേരി: സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ ഈസ്റ്റ് ജില്ലാ കമ്മിറ്റിയും സമസ്ത കേരള മദ്രസ മാനേജ്മെന്റ് അസോസിയേഷനും നടത്തുന്ന ഹൈദരലി ശിഹാബ് തങ്ങൾ മെമ്മോറിയൽ (എച്ച്എസ്എം) സ്കോളർഷിപ് പരീക്ഷ നാളെ (2024-01-14) രാവിലെ 9 മുതൽ 11 വരെ നടക്കും.
ജില്ലയിലെ 1369 മദ്രസകളിൽ നിന്ന് 32579 വിദ്യാർത്ഥികൾ 677 പരീക്ഷാ കേന്ദ്രങ്ങളിലായി പരീക്ഷ എഴുതും. മലപ്പുറം, കോഡൂർ, കൊളത്തൂർ, തിരൂർക്കാട്, പെരിന്തൽമണ്ണ, കൊണ്ടോട്ടി, കിഴിശ്ശേരി, എടവണ്ണപ്പാറ, വാഴക്കാട്, എടക്കര, നിലമ്പൂർ, വണ്ടൂർ, കരുവാരുകുണ്ട്, മഞ്ചേരി, നെല്ലിക്കുത്ത്, താഴെക്കോട് എന്നിവിടങ്ങളിലാണ് ഡിവിഷൻ കേന്ദ്രങ്ങൾ.
സൂപ്രണ്ടുമാരുടെ യോഗം ഇന്നലെ നടന്നു. യോഗത്തിൽ പരീക്ഷാ സാമഗ്രികൾ വിതരണം ചെയ്തു. ഒ.എം.എസ്.തങ്ങൾ നിസാമി, ഹുസൈൻ കുട്ടി മുസല്യാർ, അമാനുല്ല ദാരിമി, അബ്ദു നാസർ ദാരിമി, ശമീർ ഫൈസി ഒടമല, സാദിഖ് ഫൈസി, അൻവർ റഷീദ് ബാഖവി എന്നിവർ പ്രസംഗിച്ചു.