Local
അതിഥിത്തിളക്കത്തിൽ കുമാരനെല്ലൂർ ജി.എൽ.പി. സ്കൂൾ

മുക്കം: ഇത്തവണത്തെ എൽ.എസ്.എസ് വിജയികളിൽ ജാർഖണ്ഡിൽ നിന്നുള്ള മുഹമ്മദ് അർഹാനും ഉൾപ്പെടുന്നത് അഭിമാനമായി. ജാർഖണ്ഡിലെ ഗോഡ ജില്ലയിലെ മഹാഗാമാബാശ്വര ഗ്രമത്തിൽ മുഹമ്മദ് അസ്ലമിൻ്റേയും യാസ്സിൻ്റെയും മുത്ത മകനാണ് അർഹാൻ. പഠനത്തിൽ മാത്രമല്ല ഗണിതശാസ്ത്ര മേളയിൽ മുക്കം സബ്ജില്ലയിൽ ചാർട്ട് വിഭാത്തിലും ഒന്നാം അർഹാൻ സമ്മാനം നേടിയിരുന്നു. ഒരാളുടെ ഫോൺ നമ്പർ കേട്ടാൽ പെട്ടെന്ന് തന്നെ ഓർമ്മിച്ച് പറയാനുള്ള കഴിവും അർഹാനുണ്ട്. ക്ലാസ്സ് ടീച്ചർ കൂടിയായ ഖൈറുന്നീസയാണ് അർഹാന് പരിശീലനം നൽകിയത്.
കാരമൂലയിൽ തയ്യൽ തൊഴിലാളിയാണ് മുഹമ്മദ് അർഹാന്റെ പിതാവ്