National

ഫെബ്രുവരി മാസത്തെ റേഷൻ വിതരണം നീട്ടി

തിരുവനന്തപുരം : ഫെബ്രുവരി മാസത്തെ റേഷൻ വിതരണം മാർച്ച്  ഒന്ന് (വെള്ളിയാഴ്ച) വരെ നീട്ടിയതായും എല്ലാ മാസവും റേഷൻ വ്യാപാരികൾക്ക് സ്റ്റോക്ക് അപ്‌ഡേഷനായി  അനുവദിക്കുന്ന അവധി ഇത്തവണ മാർച്ച് രണ്ട്, ശനിയാഴ്ച ആയിരിക്കുമെന്ന് മന്ത്രി ജി. ആർ അനിൽ അറിയിച്ചു. മാർച്ച് മാസം നീല കാർഡുടമകൾക്ക് നിലവിലെ വിഹിതത്തിനു പുറമെ ഒരു കാർഡിന് 4 കിലോ അരിയും  വെള്ളകാർഡിന് 5 കിലോ അരിയും 10.90 പൈസ നിരക്കിൽ നൽകുമെന്നും മന്ത്രി അറിയിച്ചു.

റേഷൻ കാർഡ് മുൻഗണനാ വിഭാഗത്തിലേക്ക് തരം മാറ്റുന്നതിനുള്ള അപേക്ഷ പൂർണ്ണമായും ഓൺലൈൻ ആണ്. ആയതിനാൽ ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്ന അവസരത്തിൽ ലഭിക്കുന്ന അപേക്ഷകളിന്മേൽ മാത്രമേ തുടർ നടപടി സ്വീകരിക്കാൻ കഴിയൂ. എന്നാൽ ഗുരുതര രോഗബാധിതർക്ക് മുൻഗണനാ കാർഡിനുള്ള അപേക്ഷ എല്ലാ മാസവും 19-ാം തീയതി ബന്ധപ്പെട്ട് താലൂക്ക് സപ്ലൈ ഓഫീസിൽ നേരിട്ട്  നല്കാവുന്നതാണ്.

See also  പരീക്ഷക്ക് മാർക്ക് കുറഞ്ഞു; ബിഹാറിൽ പത്താം ക്ലാസുകാരൻ സ്വയം വെടിയുതിർത്ത് മരിച്ചു

Related Articles

Back to top button