National

കേരളത്തില്‍ ഒന്നാം ക്ലാസ് പ്രവേശനം അഞ്ചാം വയസ്സില്‍ തന്നെ

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളില്‍ ഒന്നാം ക്ലാസ് പ്രവേശനം അഞ്ചാം വയസ്സില്‍ തന്നെയെന്നുറപ്പിച്ച്‌ പൊതുവിദ്യാഭ്യാസ വകുപ്പ്.ഒന്നാം ക്ലാസ് പ്രവേശനം ആറ് വയസ്സ് പൂർത്തിയായ ശേഷം നടത്തണമെന്ന കേന്ദ്ര സർക്കാർ നിർദേശം പാലിക്കുന്നതിന് പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്ന് മന്ത്രി വി.ശിവൻകുട്ടി വ്യക്തമാക്കി. ഇതുസംബന്ധിച്ച കേന്ദ്രനിർദേശം ഇതുവരെ സംസ്ഥാനത്തിന് ലഭിച്ചിട്ടില്ല. ലഭിച്ചാല്‍ പ്രായോഗിക ബുദ്ധിമുട്ട് അറിയിക്കും.

ഒന്നാം ക്ലാസ് പ്രവേശനത്തിന് ആറ് വയസ്സ് മാനദണ്ഡം കൊണ്ടുവന്നാല്‍ ഒരു വർഷം ഒന്നാം ക്ലാസില്‍ ചേരാൻ വിദ്യാർഥികളില്ലാത്ത സാഹചര്യമുണ്ടാകും. അഞ്ച് വയസ്സ് പൂർത്തിയായ കുട്ടികള്‍ ഇതിനകം ഒന്നാം ക്ലാസിലെത്തിയിട്ടുണ്ട്.

ആറ് വയസ്സിലേക്ക് ഇത് മാറ്റിയാല്‍ നിലവില്‍ ഒന്നാം ക്ലാസിലുള്ള കുട്ടികള്‍ക്ക് രണ്ടാം ക്ലാസിലേക്ക് പ്രമോഷൻ നല്‍കാനാവാത്ത അവസ്ഥ വരും. ഒന്നാം ക്ലാസില്‍ ആറ് വയസ്സ് പൂർത്തിയായ കുട്ടികള്‍ പ്രവേശനത്തിനില്ലാതെയും വരും. സംസ്ഥാനത്ത് പ്രവർത്തിക്കുന്ന കേന്ദ്രീയ വിദ്യാലയങ്ങളില്‍ കഴിഞ്ഞ വർഷം മുതല്‍ ഒന്നാം ക്ലാസ് പ്രവേശനത്തിന് ആറ് വയസ്സ് എന്ന നിർദേശം നടപ്പാക്കിയിട്ടുണ്ട്. എന്നാല്‍, സ്വകാര്യ സി.ബി.എസ്.ഇ സ്കൂളുകളില്‍ അഞ്ച് വയസ്സില്‍ തന്നെയാണ് ഒന്നാം ക്ലാസ് പ്രവേശനം.

See also  ജനം തള്ളിക്കളഞ്ഞവർ പാർലമെന്റിന്റെ പ്രവർത്തനം തടസ്സപ്പെടുത്താൻ നോക്കുന്നു: പ്രധാനമന്ത്രി

Related Articles

Back to top button