Government

ജീവിതശൈലീ രോഗങ്ങൾ തടയാന്‍ ജില്ലയില്‍ ജനകീയ ക്യംപയിന്‍ ‘നെല്ലിക്ക’ ക്യാംപയിന്‍ മാര്‍ച്ച് ഒന്നു മുതല്‍

മലപ്പുറം: ജീവിതശൈലീ രോഗങ്ങൾ വര്‍ധിക്കുന്നതിനെതിരെ മലപ്പുറം ജില്ലാ ഭരണകൂടം ഭക്ഷ്യ സുരക്ഷാ വകുപ്പുമായി സഹകരിച്ച് നടപ്പിലാക്കുന്ന ജനകീയ ക്യാംപയിന്‍ ‘നെല്ലിക്ക’ മാര്‍ച്ച് ഒന്നു മുതല്‍ ആരംഭിക്കും.  ക്യംപയിന്റെ ഉദ്ഘാടനം മാര്‍ച്ച് ഒന്ന് രാവിലെ ഏഴ് മണിക്ക് കോട്ടക്കുന്നില്‍ ജില്ലാ കളക്ടർ വി. ആർ. വിനോദ് നിര്‍വഹിക്കും. നിലവിലുള്ള ഭക്ഷണ രീതികൾ തുടരുന്നതിനോടൊപ്പം തന്നെ ആരോഗ്യത്തിന് ഹാനീകരമാകുന്ന  കൃത്രിമ നിറങ്ങൾ, അമിതമായ അളവിലുളള ഓയിൽ, ഉപ്പ്, പഞ്ചസാര എന്നിവ കുറവുളള ഭക്ഷണങ്ങള്‍ കൂടി  സമാന്തരമായി ഉപഭോക്താക്കൾക്ക് ലഭ്യമാക്കുകയെന്ന  ലക്ഷ്യവുമായാണ് ‘നെല്ലിക്ക’ ക്യാമ്പയിന്‍ ആരംഭിക്കുന്നത്.

സമൂഹത്തിലെ എല്ലാ തലങ്ങളിലുള്ളവരേയും ഒരു പോലെ ചേര്‍ത്തു നിര്‍ത്തിക്കൊണ്ട്  ഭക്ഷണ നിര്‍മാണ രീതിയിലും ഉപയോഗത്തിലും വലിയൊരു മാറ്റം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന ക്യാംപയിന്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ്, ആരോഗ്യ വകുപ്പ്, നാഷണൽ ഹെൽത്ത് മിഷൻ, ഐ.എം.എ, കുടുംബശ്രീ, തദ്ദേശസ്ഥാപനങ്ങൾ, ഹോട്ടൽ ആന്റ് റസ്‌റ്റോറന്റ്സ് അസോസിയേഷൻ, ബേക്കേഴ്സ‌് അസോസിയേഷൻ, കേറ്ററേഴ്സ് അസോസിയേഷന്‍, ട്രോമാകെയർ, റസിഡൻ്റ്സ് അസോസിയേഷൻ, യുവജന സന്നദ്ധ സംഘടനകള്‍, സാമൂഹ്യ സംഘടനകള്‍ തുടങ്ങിയവയുടെ സഹകരണത്തോടെയാണ്  നടപ്പിലാക്കുക.

ക്യാംപയിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി ചേര്‍ന്ന യോഗത്തില്‍ ജില്ലാ കളക്ടര്‍ വി .ആർ. വിനോദ് അധ്യക്ഷത വഹിച്ചു. ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണർ  ഡി.സുജിത്ത് പെരേര, ഭക്ഷ്യസുരക്ഷാ നോഡൽ ഓഫീസർ  പി. അബ്ദുള്‍ റഷീദ്., ബേക്കേഴ്‌സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് സിഗോ ബാവ,  ഹോട്ടൽ ആന്റ് റെസ്റ്റോറന്റ്സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് സി എച്ച് അബ്ദുസമദ്, കേരള കേറ്ററേഴ്സ് അസോസിയേഷന്‍ കോ.ഓര്‍ഡിനേറ്റര്‍ സുരേഷ് ഇ. നായര്‍, ജില്ലാ പ്രസിഡന്റ്  ഷാജി മഞ്ചേരി, കോണ്‍ഫെഡറേഷന്‍ ഓഫ് കേരള കേറ്ററേഴ്സ് പ്രസിഡന്റ്  സി.പി.അബ്ദുള്‍ ലത്തീഫ്, ട്രോമാകെയർ പ്രതിനിധി പ്രതീഷ്, റസിഡൻ്റസ് അസോസിയേഷൻ പ്രതിനിധി റഷീദ് തുടങ്ങിയവര്‍ പങ്കെടുത്തു.

See also  കേരള സർക്കാരിന് കീഴിൽ താത്ക്കാലിക നിയമനങ്ങൾ നടത്തുന്നു

Related Articles

Back to top button