National

കാട്ടുപന്നി കുറുകെ ചാടി; മഞ്ചേരിയിൽ ഓട്ടോ മറിഞ്ഞ് ഡ്രൈവർ മരിച്ചു

മഞ്ചേരി: കാട്ടുപന്നി കുറുകെ ചാടിയതിനെ തുടർന്ന് ഓട്ടോ മറിഞ്ഞ് ഡ്രൈവർ മരിച്ചു. മഞ്ചേരി കാരക്കുന്ന് പഴേടം തടിയംപുറത്ത് ഷഫീഖ് (40) ആണ് മരിച്ചത്. ഇന്നലെ രാത്രി ഒൻപത് മണിക്ക് കാരക്കുന്ന് ആലുങ്ങലിലാണ് അപകടമുണ്ടായത്.

കാട്ടുപന്നി കുറുകെ ചാടിയതിനെ തുടർന്ന് ഓട്ടോ വെട്ടിച്ചപ്പോൾ നിയന്ത്രണം തെറ്റി മറിയുകയായിരുന്നു. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലാണ്.

See also  രാജ്യത്ത് 24 മണിക്കൂറിനിടെ 8 കൊവിഡ് മരണം; ഒന്ന് കേരളത്തിൽ, 3395 പേർക്ക് കൂടി രോഗബാധ

Related Articles

Back to top button