National

റേഷൻ വ്യാപാരികളുടെ കടയടപ്പ് സമരം നാളെ

തിരുവനന്തപുരം: റേഷൻ വ്യാപാരികളോട് കേന്ദ്ര- സംസ്ഥാന സർക്കാരുകൾ കാട്ടുന്ന നിഷേധാത്മക നിലപാടുകൾക്ക് എതിരെ ഏഴിന് വ്യാഴാഴ്ച സംസ്ഥാനത്തെ റേഷൻ കടകളടച്ച് ജില്ലാ കേന്ദ്രങ്ങളിൽ മാർച്ചും ധർണയും നടത്തുമെന്ന് വ്യാപാരി സംയുക്ത സമരസമിതി ഭാരവാഹികൾ അറിയിച്ചു.

സംസ്ഥാനത്തെ റേഷൻ വ്യാപാരികളുടെ സംഘനകളായ എ കെ ആർ ആർ ഡി എ, കെ ആർ ഇ യു (സി ഐ ടി യു), കെ എസ് ആർ ആർ ഡി എ എന്നിവ ചേർന്നതാണ് സംയുക്ത സമരസമിതി.

പൊതുവിതരണ മേഖലയോടുള്ള അവഗണന അവസാനിപ്പിക്കുക, റേഷൻ വ്യാപാരികളുടെ വേതന പാക്കേജ് പരിഷ്‌കരിക്കുക, കെ ടി പി ഡി എസ് ആക്ടിലെ അപാകതകൾ പരിഹരിക്കുക, ക്ഷേമനിധി കാര്യക്ഷമമാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.

See also  ശശി തരൂർ വീണ്ടും വിദേശ പര്യടനത്തിന്; യുകെ, റഷ്യ തുടങ്ങിയ രാജ്യങ്ങൾ സന്ദർശിക്കും

Related Articles

Back to top button