Local

മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

അരീക്കോട്: അരീക്കോട് ആരോഗ്യ കൂട്ടായ്മയുടെ ഒൻപതാം വാർഷികത്തിന്റെ ഭാഗമായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ഇന്ന് രാവിലെ അരീക്കോട് പഞ്ചായത്ത് സ്റ്റേഡിയത്തിൽ വെച്ച് നടന്ന പ്രൌഡഗംഭീരമായ സദസ്സിൽ പ്രമുഖ ഇഎൻടി സ്പെഷ്യലിസ്റ്റ് ഡോ. സഫറുള്ള കൊല്ലത്തൊടി ഉദ്ഘാടനം ചെയ്തു. പ്രമുഖ നേപ്റോളജിസ്റ്റ് ഡോ. സഞ്ജു രാജപ്പൻ വ്യായാമത്തിന്റെ ആവശ്യകതയെ കുറിച്ച് ക്ലാസ്സെടുത്തു. കാഞ്ഞിരാല നസറുള്ള, ഡോ. പി.കെ ലുഖ്മാൻ, എൻ.വി സക്കരിയ്യ, അഡ്വ. കെ ശരീഫ്, എൻവിഎം അബ്ദുറഹ്മാൻ, സി. സുഹുദ് മാസ്റ്റർ, അബ്ദുൽ ഹമീദ് കണ്ണഞ്ചേരി തുടങ്ങിയവർ പ്രസംഗിച്ചു.

See also  കരാട്ടെയിൽ ജില്ലയ്ക്ക് അഭിമാനമായി ഈ കുട്ടികൾ

Related Articles

Back to top button