Local

മഹിളാ ന്യായ് നേതൃസംഗമം

അരീക്കോട് : ഏറനാട് നിയോജകമണ്ഡലം യു.ഡി.എഫ്. വനിതാവിഭാഗം നേതൃസംഗമം ‘മഹിളാ ന്യായ് ’ മഹിളാ കോൺഗ്രസ് സംസ്ഥാനപ്രസിഡന്റ് അഡ്വ. ജെബി മേത്തർ എം.പി. ഉദ്ഘാടനംചെയ്തു. വനിതാ ലീഗ് നിയോജകമണ്ഡലം പ്രസിഡന്റ് ജുമൈലത്ത് കാവനൂർ അധ്യക്ഷതവഹിച്ചു. പി.കെ. ബഷീർ എം.എൽ.എ., ഡി.സി.സി. പ്രസിഡന്റ് വി.എസ്. ജോയ്, കെ.പി.സി.സി. ജന.സെക്രട്ടറി ആലിപ്പറ്റ ജമീല, നിയോജകമണ്ഡലം യു.ഡി.എഫ്. ചെയർമാൻ ഗഫൂർ കുറുമാടൻ, കൺവീനർ അഡ്വ. കെ.കെ. അബ്ദുള്ളക്കുട്ടി, മുസ്‌ലിംലീഗ് ജില്ലാസെക്രട്ടറി കെ.ടി. അഷ്റഫ്, എ.ഡബ്ല്യു. അബ്ദുറഹ്‌മാൻ, മഹിളാ കോൺഗ്രസ് ജില്ലാപ്രസിഡന്റ് പി. ഷഹബാൻ തുടങ്ങിയവർ സംസാരിച്ചു.

See also  വായനാ ദിനത്തിൽ വേറിട്ട പ്രവർത്തനവുമായി എൻഎസ്എസ് വളണ്ടിയർമാർ വായിക്കുക സമ്മാനിക്കുക

Related Articles

Back to top button