Local

ദാസൻ കൊടിയത്തൂരിനെ ആദരിച്ചു

കൊടിയത്തൂർ:ദീർഘകാലം തപാൽ മേഖലയിൽ പോസ്റ്റ് മാസ്റ്റർ ആയി പ്രവർത്തിച്ച ദാസൻ കൊടിയത്തൂരിനെ വെസ്റ്റ് കൊടിയത്തൂരിലെ വികസന കൂട്ടായിമയായ പുറായ് വികസന കൂട്ടായിമ പ്രത്യകം ആദരിച്ചു. ടെലിഫോൺ മോബൈൽ രംഗം ഇത്ര വളർച്ചയെത്തുന്നതിന് മുമ്പ് നടന്നെത്തി തപാൽ വിവരങ്ങൾ നാട്ടുകാരിലെത്തിച്ച ദാസേട്ടന്റെ പ്രവർത്തനത്തെ ചടങ്ങ് പ്രത്യകം അനുസ്മരിച്ച് അഭിനന്ദിച്ചു. പുറായ് വികസന കൂട്ടായിമയുടെ അഡ്മിൻ നൗഷാദ് വി.വി യുടെ അദ്ധ്യക്ഷതയിൽ സംഘടിപ്പിച്ച ചടങ്ങിൽ ഒരുമ ദുബൈയിയുടെ കാര്യദർശി ബഷീർ കാവിൽ സ്നേഹോപഹാരം കൈമാറി ജൗഹർ കലങ്ങോട് ശരീഫ് അമ്പലക്കണ്ടി(വ്യാപാരി വ്യവസായി പ്രസിഡണ്ട് ) ശംസുദ്ദീൻ കുന്നത്ത് ശിഹാബ് തൊട്ടിന്മൽ ഹമീദ് സി.കെ പ്രസംഗിച്ചു.

See also  “ലഹരിക്കെതിരെ ഒരൊറ്റ മൈൻഡ് “ ലഹരി വിരുദ്ധ പ്രചാരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി

Related Articles

Back to top button