സർക്കാർ തലത്തിൽ സംസ്ഥാനത്ത ഇന്ന് റിപ്പോർട്ട് ചെയ്ത യിവുകൾ

വെറ്ററിനറി സര്‍ജന്‍ ഒഴിവ്
തളിക്കുളം ബ്ലോക്കില്‍ രാത്രികാലങ്ങളില്‍ കര്‍ഷകന്റെ വീട്ടുപടിക്കല്‍ അത്യാഹിത മൃഗചികിത്സ സേവനം നല്‍കുന്നതിനായി (വൈകീട്ട് ആറ് മുതല്‍ രാവിലെ ആറ് വരെ) വെറ്ററിനറി സര്‍ജന്മാരെ കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നു. 90 ല്‍ കുറഞ്ഞ ദിവസത്തേക്കായിരിക്കും നിയമനം. യോഗ്യത – വെറ്ററിനറി സയന്‍സില്‍ ബിരുദം, വെറ്ററിനറി കൗണ്‍സില്‍ രജിസ്‌ട്രേഷന്‍. വിരമിച്ചവര്‍ക്കും അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ നവംബര്‍ 29 ന് രാവിലെ 11.30ന് ബന്ധപ്പെട്ട രേഖകള്‍ സഹിതം കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. ഫോണ്‍: 0487 2361216.
പ്രവേശന പരീക്ഷാ കമ്മീഷണറുടെ കാര്യാലയത്തിൽ ഡെപ്യൂട്ടേഷൻ ഒഴിവുകൾ
തിരുവനന്തപുരം പ്രവേശന പരീക്ഷാ കമ്മീഷണറുടെ കാര്യാലയത്തിൽ ടെക്നിക്കൽ അസിസ്റ്റന്റ്, അസിസ്റ്റന്റ് തസ്തികകളിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനം നടത്തുന്നതിലേക്കായി വിജ്ഞാപനം പുറപ്പെടുവിച്ചു. യോഗ്യത, ശമ്പള സ്കെയിൽ എന്നിവ വിശദമാക്കിക്കൊണ്ടുള്ള വിജ്ഞാപനം പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സംസ്ഥാന സർക്കാർ സർവീസിലോ സ്വയം ഭരണ സ്ഥാപനങ്ങളിലോ തത്തുല്യ തസ്തികകളിൽ ജോലി ചെയ്യുന്നവർക്ക് അപേക്ഷിക്കാം. പ്രവേശന പരീക്ഷാ കമ്മീഷണർ നേരിട്ട് കൂടികാഴ്ച നടത്തിയശേഷം ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനം നൽകുന്നതിനു നടപടികൾ സ്വീകരിക്കും. താൽപര്യമുള്ള ജീവനക്കാർ കെ.എസ്.ആർ144 അനുസരിച്ചുള്ള പ്രഫോർമയും ബയോഡാറ്റയും വകുപ്പ് മേധാവിയുടെ നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റും ഉൾപ്പെടെ മേലധികാരികൾ മുഖേന ഡിസംബർ അഞ്ചിനു പ്രവേശന പരീക്ഷാ കമ്മീഷണറുടെ കാര്യാലയം, കെഎസ്ആർടിസി ബസ് ടെർമിനൽ കോംപ്ലക്സ് (ഏഴാം നില), തമ്പാനൂർ, തിരുവനന്തപുരം – 1 എന്ന വിലാസത്തിൽ നേരിട്ടോ തപാൽ മുഖേനയോ അപേക്ഷ സമർപ്പിക്കണം.
സൈക്കോളജിസ്റ്റ്, സ്റ്റാഫ് നഴ്സ് ഒഴിവ്
കൊല്ലത്തെ സർക്കാർ വൃദ്ധസദനത്തിൽ സെക്കന്റ് ഇന്നിംഗ്സ് ഹോം പദ്ധതിയിലേക്ക് കരാർ അടിസ്ഥാനത്തിൽ സ്റ്റാഫ് നഴ്സ്, സൈക്കോളജിസ്റ്റ് തസ്തികകളിൽ നിയമനം നടത്തുന്നു.ജി.എൻ.എം അല്ലെങ്കിൽ ബി. എസ്. സി നഴ്‌സിങും രണ്ട് വർഷത്തെ പ്രവൃത്തി പരിചയവുമുള്ളവർക്ക് സ്റ്റാഫ് നഴ്‌സ് തസ്തികയിലേക്കും എം.എ അല്ലെങ്കിൽ എം.എസ്.സി സൈക്കോളജിയും രണ്ട് വർഷത്തെ പ്രവൃത്തിപരിചയവുമുള്ളവർക്ക് സൈക്കോളജിസ്റ്റ് തസ്തികയിലേക്കും അപേക്ഷിക്കാം.
താത്പര്യമുള്ള ഉദ്യോഗാർഥികൾ നവംബർ 30ന് മുൻപായി hr.kerala@hlfppt.org അല്ലെങ്കിൽ sihkollam@hlfppt.org എന്ന ഇ-മെയിലിലേക്ക് അപേക്ഷകൾ അയയ്ക്കണമെന്ന് സൂപ്രണ്ട് അറിയിച്ചു. വിശദ വിവരങ്ങൾക്ക് 7909252751, 8714619966
ഡ്രാഫ്റ്റ്സ്മാൻ സിവിൽ
തിരുവനന്തപുരം, ചാക്ക ഗവ. ഐ.ടി.ഐ. യിൽ ഡ്രാഫ്റ്റ്സ്മാൻ സിവിൽട്രേഡിലേക്ക് നിലവിലുള്ള ജൂനിയർ ഇൻസ്ട്രകടർ ഒഴിവുകളിലേക്ക് ഓപ്പൺ കാറ്റഗറിയിൽ (PSC Rotation chart അനുസരിച്ച്) താത്ക്കാലികമായി ഗസ്റ്റ് ഇൻസ്ട്രക്ടർമാരായി നിയമിക്കുന്നതിന് നവംബർ 27ന് രാവിലെ 11 ന് അഭിമുഖം നടത്തും. താത്പര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുമായി ചാക്ക ഗവ. ഐ.ടി.ഐ. പ്രിൻസിപ്പാൾ മുൻപാകെ ഇന്റർവ്യൂവിന് ഹാജരാകണം. എസ്.എസ്.എൽ.സി., ബന്ധപ്പെട്ട ട്രേഡിൽ എൻ.ടി.സി. യും 3 വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ NAC യും ഒരു വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ ബന്ധപ്പെട്ട ട്രേഡിൽ എഞ്ചിനീയറിംഗ് ഡിപ്ലോമ/ ഡിഗ്രിയാണ് യോഗ്യത.
അഭിമുഖം
വാമനപുരം അഡീഷണൽ ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസിന്റെ പരിധിയിൽ നന്ദിയോട് ഗ്രാമപഞ്ചായത്തിൽ പ്രവർത്തിക്കുന്ന അങ്കണവാടികളിലെ വർക്കർ, ഹെൽപ്പർ നിയമനത്തിനുള്ള അഭിമുഖം മാറ്റിവെച്ചു. നവംബർ 25, 27, 30 തീയതികളിൽ നടക്കേണ്ടിയിരുന്ന അഭിമുഖം യഥാക്രമം ഡിസംബർ 6, 7, 8 തീയതികളിൽ പാലോട് ഐ.സി.ഡി.എസ് ഓഫീസിൽ നടക്കും. അഭിമുഖത്തിന്റെ സമയക്രമത്തിൽ മാറ്റമില്ലെന്ന് ശിശുവികസന പദ്ധതി ഓഫീസർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 0472-2841471
അപ്രന്റീസ് ക്ലാർക്ക്-കം-ടൈപ്പിസ്റ്റ് പരിശീലനം
പട്ടികജാതി വികസന വകുപ്പിന് കീഴിൽ തിരുവനന്തപുരം ജില്ലയിലെ ഒൻപത് ഐ.ടി.ഐകളിൽ അപ്രന്റീസ് ക്ലാർക്ക്-കം-ടൈപ്പിസ്റ്റ് പരിശീലനത്തിന് അവസരം. ഏതെങ്കിലും വിഷയത്തിൽ ബിരുദം, കോപ്പ / ഡി.സി.എ സർട്ടിഫിക്കറ്റ്, മലയാളം കമ്പ്യൂട്ടർ പരിജ്ഞാനം എന്നിവയുള്ള പട്ടികജാതി വിഭാഗത്തിൽപ്പെട്ട 18നും -40നും ഇടയിൽ പ്രായമുള്ളവർക്ക് പരിശീലനത്തിൽ പങ്കെടുക്കാം . പ്രതിമാസം 10,000 രൂപ സ്‌റ്റൈപ്പന്റോടുകൂടി ഒരു വർഷത്തേയ്ക്കാണ് പരിശീലനം.
താത്പര്യമുള്ളവർ വെള്ളപേപ്പറിൽ തയാറാക്കിയ അപേക്ഷ, ബയോഡാറ്റ, ജാതി, വയസ്, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെയും മാർക്ക് ലിസ്റ്റുകളുടെയും സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ എന്നിവ സഹിതം ജില്ലാ പട്ടികജാതി വികസന ഓഫീസർ, അയ്യൻകാളി ഭവൻ, കനക നഗർ, വെള്ളയമ്പലം, കവടിയാർ.പി.ഒ. എന്ന വിലാസത്തിൽ ലഭ്യമാക്കണം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി നവംബർ 30 വൈകിട്ട് 5 മണി. നേരത്തെ പരിശീലനം ലഭിച്ചവർ വീണ്ടും അപേക്ഷിക്കേണ്ടതില്ലെന്ന് ജില്ലാ പട്ടികജാതി വികസന ഓഫീസർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 0471-2314238
പി.ആർ.ഡിയിൽ ഡ്രോൺ ഓപ്പറേറ്റർമാരുടെ പാനൽ
ഇൻഫർമേഷൻ പബ്ലിക് റിലേഷൻ വകുപ്പിന്റെ തിരുവനന്തപുരം ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ ഡ്രോൺ ഓപ്പറേറ്റർമാരുടെ പാനൽ രൂപീകരിക്കുന്നതിനായി അപേക്ഷ ക്ഷണിക്കുന്നു. വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും സ്റ്റാർട്ട് അപ്പുകൾക്കും അപേക്ഷിക്കാവുന്നതാണ്. പ്രീഡിഗ്രി/പ്ലസ്ടു ആണ് വിദ്യാഭ്യാസ യോഗ്യത.
ഡ്രോൺ ഓപ്പറേറ്റ് ചെയ്ത് ഫോട്ടോ, വീഡിയോ ഷൂട്ടിംഗിൽ അംഗീകൃത സ്ഥാപനത്തിൽ നിന്നോ, സംഘടനയിൽ നിന്നോ, സമാന സ്ഥാപനങ്ങളിൽ നിന്നോ ഉള്ള മൂന്ന് വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയമുള്ള വ്യക്തികൾക്ക് അപേക്ഷിക്കാവുന്നതാണ്. ഇത്തരം പ്രവൃത്തി ഏറ്റെടുത്ത് ചെയ്തതിലുള്ള മൂന്ന് വർഷത്തെ പരിചയമാണ് സ്ഥാപനങ്ങൾക്കും സംഘടനകൾക്കുമുള്ള അടിസ്ഥാന യോഗ്യത.
വാർത്താ മാധ്യമങ്ങൾക്ക് വേണ്ടി ഏരിയൽ ന്യൂസ് ക്ലിപ്പുകൾ ഷൂട്ട് ചെയ്ത് എഡിറ്റ് ചെയ്തുള്ള പരിചയവും ഇലക്ട്രോണിക് വാർത്താ മാധ്യമത്തിൽ വീഡിയോഗ്രാഫി അല്ലെങ്കിൽ വീഡിയോ എഡിറ്റിംഗിലുള്ള പരിചയവും അഭികാമ്യമാണ്. കൂടാതെ സ്വന്തമായി നാനോ ഡ്രോൺ, പ്രൊഫഷണൽ എഡിറ്റ് സോഫ്റ്റ് വെയർ ഇൻസ്റ്റാൾ ചെയ്ത ലാപ്‌ടോപ്, ദൃശ്യങ്ങൾ തത്സമയം നിശ്ചിത സെർവറിൽ അയയ്ക്കാൻ സംവിധാനമുള്ള ലാപ്‌ടോപ്, സ്വന്തമായി എഡിറ്റ് സ്യൂട്ട്, ഏറ്റവും നൂതന ഇലക്ട്രോണിക് ന്യൂസ് ഗാതറിംഗ് സൗകര്യങ്ങൾ എന്നിവയുള്ളവർക്ക് മുൻഗണനയുണ്ടാകും.
അപേക്ഷകർ ക്രിമിനൽ കേസുകളിൽപെടുകയോ ശിക്ഷിക്കപ്പെടുകയോ ചെയ്തവരാകരുത്. വിശദമായ ബയോഡാറ്റയോടൊപ്പം യോഗ്യത, പ്രവൃത്തി പരിചയം തെളിയിക്കുന്ന രേഖകളും അരമണിക്കൂർ ഷൂട്ട്, ഒരുമണിക്കൂർ ഷൂട്ട് എന്നിവയ്ക്കുള്ള നിരക്ക് സംബന്ധിച്ച വിശദമായ പ്രൊപ്പോസലും ഉണ്ടാകണമെന്ന് ജില്ലാ ഇൻഫർമേഷൻ ഓഫീസർ അറിയിച്ചു. അപേക്ഷ നേരിട്ടോ തപാൽ മുഖേനയോ ഡിസംബർ 5 വൈകിട്ട് അഞ്ചിന് മുൻപായി കുടപ്പനക്കുന്ന് സിവിൽ സ്റ്റേഷനിലുള്ള ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് 0471 2731300 ഇ-മെയിൽ dioprdtvm@gmail.com
സ്റ്റാഫ് നഴ്‌സ് നിയമനം
കോട്ടയം: കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ പ്രവർത്തിക്കുന്ന കാത്ത് ലാബിലേക്ക് ദിവസ വേതന അടിസ്ഥാനത്തിൽ സ്റ്റാഫ് നഴ്‌സിനെ നിയമിക്കുന്നു.താൽപര്യമുള്ളവർ നവംബർ 30ന് രാവിലെ 11 മണി മുതൽ ഒരുമണി വരെ വാഴൂർ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ വെച്ച് നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂവിൽ സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളുമായി ഹാജരാകേണ്ടതാണ്
ലിഫ്റ്റ് ഓപ്പറേറ്റർ അഭിമുഖം 29ന്
കോട്ടയം: ജില്ലയിലെ വിവിധ വകുപ്പുകളിലേക്കുള്ള ലിഫ്റ്റ് ഓപ്പറേറ്റർമാർക്കുള്ള അഭിമുഖം നവംബർ 29 ന് രാവിലെ 9.30ന് കേരള പബ്ലിക് സർവീസ് കമ്മീഷന്റെ തിരുവനനന്തപുരം ആസ്ഥാന ആഫീസിൽ നടക്കും. യോഗ്യരായ ഉദ്യോഗാർത്ഥികൾ തിരിച്ചറിയൽ രേഖ, യോഗ്യതകൾ തെളിയിക്കുന്ന സർട്ടിഫിക്കേറ്റ്, വെയിറ്റേജ്, കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റ്, വൺടൈം വെരിഫിക്കേഷൻ സർട്ടിഫിക്കേറ്റ്, അഡ്മിഷൻ ടിക്കറ്റ്, ബയോഡേറ്റ എന്നിവ ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച് അഭിമുഖത്തിന് ഹാജരാകണം.
നഴ്‌സിങ് ട്യൂട്ടര്‍ ഒഴിവ്
ഇടുക്കി സർക്കാർ നഴ്‌സിങ് കോളേജില്‍ ഒരു വര്‍ഷക്കാലത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ രണ്ട് നഴ്‌സിങ് ട്യൂട്ടര്‍മാരെ നിയമിക്കുന്നു. പ്രായപരിധി 40 വയസ്. എം എസ് സി നഴ്‌സിങ്, കേരള നഴ്‌സസ്
അല്ലെങ്കില്‍ മിഡ് വൈഫറി രജിസ്‌ട്രേഷന്‍ ആണ് യോഗ്യത. താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ രേഖകളും, പകര്‍പ്പുകളും (2 എണ്ണം വീതം) സഹിതം നവംബര്‍ 29 11 മണിക്ക് നഴ്‌സിങ് കോളേജ് പ്രിന്‍സിപ്പാള്‍ മുൻപാകെ അഭിമുഖത്തിന് ഹാജരാകേണ്ടതാണ്.
ഗസ്റ്റ് ഇസ്ട്രക്ടര്‍ നിയമനം
കുമ്മിള്‍ സര്‍ക്കാര്‍ ഐ ടി ഐയില്‍ സര്‍വേയര്‍ ട്രേഡില്‍ പട്ടികജാതി വിഭാഗത്തില്‍ നിന്നും ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം നടത്തും. യോഗ്യത: സര്‍വ്വേ എന്‍ജിനീയറിങ്/ സിവില്‍ എന്‍ജിനീയറിങ് ബിവോക് ബിരുദവും ഒരു വര്‍ഷത്തെ പ്രവര്‍ത്തിപരിചയവും അല്ലെങ്കില്‍ സര്‍വേ എന്‍ജിനീയറിങ്/സിവില്‍ എന്‍ജിനീയറിങ് മൂന്നുവര്‍ഷത്തെ ഡിപ്ലോമയും രണ്ടു വര്‍ഷത്തെ പ്രവര്‍ത്തിപരിചയവും സര്‍വേ ട്രേഡില്‍ എന്‍ ടി സി യും മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തിപരിചയവും. ഡി ജി ടിക്ക് കീഴിലുള്ള നാഷണല്‍ ക്രാഫ്റ്റ് ഇന്‍സ്ട്രക്ടര്‍ സര്‍ട്ടിഫിക്കറ്റിന്റെ (എന്‍ സി ഐ സി) റെലവന്റ് റെഗുലര്‍ / ആര്‍ പി എല്‍ വേരിയന്റ്‌സ്. അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി നവംബര്‍ 28ന് രാവിലെ 10ന് അഭിമുഖത്തിന് എത്തണം. ഫോണ്‍ : 0474 2914794.
ഗസ്റ്റ് ട്രേഡ്‌സ്മാൻ നിയമനം
പ്രധാനമന്ത്രി നാഷണൽ അപ്രന്റീസ്ഷിപ്പ് മേള ഡിസംബർ 11ന്