JOB

മലപ്പുറം ജില്ലയിലെ വിവിധ സർക്കാർ സ്ഥാപനങ്ങളിൽ ഇന്ന് റിപ്പോർട്ട് ചെയ്ത താത്കാലിക ഒഴിവുകൾ: ഉദ്യോഗാർത്ഥികൾ ഉടൻ അപേക്ഷിക്കുക

ആരോഗ്യകേരളം: വിവിധ തസ്തികകളിൽ ഒഴിവ്

ദേശീയാരോഗ്യദൗത്യം മലപ്പുറത്തിന് കീഴിൽ ജി.ബി.വി.എം കോർഡിനേറ്റർ, ലാബ് ടെക്‌നീഷ്യർ, ജെ.എച്ച്.ഐ തുടങ്ങിയ തസ്തികയിലേക്ക് ഓൺലൈനായി അപേക്ഷ ക്ഷണിച്ചു. ഡിസംബർ രണ്ടിനുള്ളിൽ അപേക്ഷ സമർപ്പിക്കണം. https://forms.gle/zN7YmsgddeeQy4hR6 എന്ന ലിങ്ക് വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. കൂടുതല് വിവരങ്ങൾ ആരോഗ്യകേരളത്തിന്റെ www.arogyakeralam.gov.in എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്. ഫോൺ: 8589009377, 98467 00711.

ദന്ത ഡോക്ടർ, സ്റ്റാഫ് നഴ്‌സ് നിയമനം

തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ അഡ്‌ഹോക് വ്യവസ്ഥയിൽ ദന്ത ഡോക്ടർ, സ്റ്റാഫ് നഴ്‌സ് എന്നീ തസതികകളിൽ നിയമനം നടത്തുന്നു. യോഗ്യരായ ഉദ്യോഗാർഥികൾക്ക് അസ്സൽ സർട്ടിഫിക്കറ്റ് സഹിതം നവംബർ 30ന് രാവിലെ 11ന് ആശുപത്രി ഓഫീസിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കാം. ഫോൺ: 0494 2460372.

 

ഡോക്ടർ നിയമനം

അരീക്കോട് താലൂക്ക് ആശുപത്രിയിലെ സായാഹ്ന ഒ.പിയിലേക്ക് ഡോക്ടർ തസ്തികയിൽ താത്കാലിക നിയമനം നടത്തുന്നു. എം.ബി.ബി.എസ്, ടി.സി.എം.സി രജിസ്‌ട്രേഷൻ എന്നിവയാണ് യോഗ്യത. താത്പര്യമുള്ളവർക്ക് ഡിസംബർ ആറിന് രാവിലെ 10.30ന് അരീക്കോട് താലൂക്ക് ആശുപത്രി സൂപ്രണ്ടിന്റെ ചേമ്പറിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കാം. ഫോൺ: 0483 2851700.

 

ഗസ്റ്റ് അധ്യാപക നിയമനം

മഞ്ചേരി ഗവ. ടെക്‌നിക്കൽ ഹൈസ്‌കൂളിന്റെ അനുബന്ധ സ്ഥാപനമായ കൊണ്ടോട്ടി ഗവ. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിങ് (ജി.ഐ.എഫ്.ഡി) സെന്ററിൽ ഇംഗ്ലീഷ് ടീച്ചർ തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. ഹയർ സെക്കൻഡറി ഇംഗ്ലീഷ് ടീച്ചേർസ് യോഗ്യതയുളളവർക്കും, ഹയർ സെക്കണ്ടറി ഇംഗ്ലീഷ് ടീച്ചേർസ് തസ്തികയിൽ നിന്നും വിരമിച്ചവർക്കും അപേക്ഷിക്കാവുന്നതാണ്. ഡിസംബർ ആറിന് രാവിലെ 10.30ന് സ്ഥാപനത്തിൽ വെച്ച് അഭിമുഖം നടക്കും.  താത്പര്യമുളള യോഗ്യരായ ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ടെക്‌നിക്കൽ ഹൈസ്‌കൂൾ സൂപ്രണ്ട് മുമ്പാകെ ഹാജരാകണം. ഫോൺ: 0483-2766185, 9447320560. ഇ-മെയിൽ: thsmji@gmail.com.

See also  ഇന്നത്തെ സർക്കാർ അറിയിപ്പുകൾ

Related Articles

Back to top button