Local
ജൂഡോയിൽ സ്വർണ്ണം നേടി അർച്ചനയുടെ കുതിപ്പ് തുടരുന്നു

കോഴിക്കോട്: കോഴിക്കോട് ജില്ല സ്കൂൾ ഗെയിംസ് ജൂഡോ ചാമ്പ്യൻഷിപ്പിൽ പെൺകുട്ടികളുടെ ഓപ്പൺ വിഭാഗത്തിൽ എതിരാളികളെ മലർത്തിയടിച്ച് സ്വർണ്ണം നേടി സംസ്ഥാനതല മത്സരത്തിലേക്ക് യോഗ്യത നേടിയിരിക്കുകയാണ് കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥിനി അർച്ചന രാജ്. ഇതിനകം നിരവധി ജില്ലാ സംസ്ഥാന മത്സരങ്ങളിൽ പങ്കെടുത്ത് വിജയിച്ചിട്ടുണ്ട്. കരാട്ടെയിൽ ബ്ലാക്ക് ബെൽറ്റ് നേടിയ അർച്ചന കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് ഹയർസെക്കൻഡറി സ്കൂൾ ലീഡർ കൂടിയാണ് സ്റ്റുഡന്റ് പോലീസ് കോടെറ്റിലും മിന്നും പ്രകടനം കാഴ്ച വച്ചിട്ടുണ്ട്.
കാരാട്ടുപാറ സ്രാമ്പിക്കൽ രാജേഷിന്റെയും,രത്നയുടെയും മകളാണ് അർച്ചന. സഹോദരൻ അർജുനും കരാട്ടട്ടെയിൽ ബ്ലാക്ക്ബെറ്റ് നെടുകയും നിരവധി മത്സരങ്ങളിൽ വിജയിക്കുകയും ചെയ്തിട്ടുണ്ട്.