Local

ഹാജിയാർ മുക്കത്തിൻ്റെ വികസന ശിൽപ്പിയും സൗഹാർദ്ദത്തിൻ്റെ അംബാസഡറും

തെച്യാട് : എ എം അഹ്മദ്കുട്ടി ഹാജി മുക്കം പഞ്ചായത്തിൻ്റെയും വിശിഷ്യാ മുക്കം പട്ടണത്തിൻ്റെയും നാനോന്മുഖമായ വികസനത്തിൻ്റെ ആസൂത്രകനും ശിൽപ്പിയും സാമുദായിക സൗഹാർദ്ദത്തിൻ്റെ അംബാസഡറും ആയിരുന്നുവെന്നു തെച്യാട് ഏരിയാ ഹാജിയാർ അനുസ്മരണ സെമിനാർ അഭിപ്രായപ്പെട്ടു

ഡിവിഷൻ ഒന്നും രണ്ടും കമ്മിറ്റികൾ സംയുക്തമായി നടത്തിയ സെമിനാർ ജില്ലാ ലീഗ് സെക്രട്ടരി വി കെ ഹുസയ്ൻ കുട്ടി ഉദ്ഘാടന ചെയ്തു

മുസ്‌ലിംലീഗ് ജില്ലാ കൗൺസിലംഗം പി കെ മുഹമ്മദ് ആദ്ധ്യക്ഷം വഹിച്ചു

ചേറ്റൂർ ബാലകൃഷണൻ മാസ്റ്റർ
എ കെ ജോസ്
സത്യനാരായണൻ മാസ്റ്റർ
ഹുസൈൻ മേപ്പള്ളി
ഇ കെ ഹുസൈൻ ഹാജി
വി കൃഷ്ണൻ കുട്ടി മാസ്റ്റർ
സി കെ അഹ്മദ്കുട്ടി ഹാജി എ എം അബൂബകർ എന്നിവർ ഹാജിയാരുമൊത്തുള്ള സ്മരണകൾ പങ്കു വെച്ചു

ഐ പി ഉമർ സ്വാഗതവും പി വി അബ്ദുസ്സലാം മാസ്റ്റർ നന്ദിയും പറഞ്ഞു

Photo : തെച്യാട് മുസ്‌ലിംലീഗ് കമ്മിറ്റി നടത്തിയ എ എം അഹ്‌മദ് കുട്ടിഹാജി അനുസ്മരണ സെമിനാർ ജില്ലാ ലീഗ് സെക്രട്ടരി വി കെ ഹുസയ്ൻ കുട്ടി ഉദ്ഘാടനം ചെയ്യുന്നു

See also  നമ്മുടെ മുക്കത്തെ കുറിച്ച് നമുക്കെന്തറിയാം!

Related Articles

Back to top button