സംസ്ഥാനത്ത ഇന്ന് റിപ്പോർട്ട് ചെയ്ത താത്ക്കാലിക ഒഴിവുകൾ

വനിതാ കൗണ്‍സലര്‍ നിയമനം
20 പോലീസ് ജില്ലകളിലും തിരുവനന്തപുരം സംസ്ഥാനവനിതാസെല്ലിലുമായി 42 വനിതാ കൗണ്‍സലര്‍ താത്ക്കാലികനിയമനത്തിന് വനിതകള്‍ക്ക് അപേക്ഷിക്കാം. യോഗ്യത; എം എസ് ഡബ്ല്യൂ, സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദം, കൗണ്‍സലിങ്, സൈക്കോതെറാപ്പി എന്നിവയില്‍ പി ജി ഡിപ്ലോമ. പ്രവൃത്തി പരിചയമുളളവര്‍ക്ക് മുന്‍ഗണന. പ്രായപരിധി 20-50.
ബയോഡേറ്റ സഹിതം ഡിസംബര്‍ 22നകം അതത് ജില്ലാ പോലീസ് മേധാവികള്‍ക്കും സംസ്ഥാന വനിതാസെല്ലിലെ നിയമനത്തിന് അസിസ്റ്റന്റ് ഇന്‍സ്പെക്ടര്‍ ജനറല്‍, സ്റ്റേറ്റ് വിമന്‍ ആന്റ് ചില്‍ഡ്രന്‍ സെല്‍, കണ്ണേറ്റുമുക്ക്, തൈക്കാട്, തിരുവനന്തപുരം-14 വിലാസത്തിലും അപേക്ഷിക്കണം. ഇ-മെയില്‍: spwomen.pol@kerala.gov.in ഫോണ്‍ 0471 2338100.
ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം
മനയില്‍കുളങ്ങര സര്‍ക്കാര്‍ വനിതാ ഐ ടി ഐയില്‍ അരിത്ത്മെറ്റിക്ക് കം ഡ്രോയിങ് ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം നടത്തും. യോഗ്യത: യു ജി സി അംഗീകൃത യൂണിവേഴ്സിറ്റിയില്‍ നിന്നുള്ള എന്‍ജിനീയറിങില്‍ ബിവോക്/ബിരുദവും ഒരുവര്‍ഷത്തെ പ്രവര്‍ത്തിപരിചയവും അല്ലെങ്കില്‍ എന്‍ജിനീയറിങില്‍ മൂന്നുവര്‍ഷത്തെ ഡിപ്ലോമയും രണ്ടു വര്‍ഷത്തെ പ്രവര്‍ത്തിപരിചയം അല്ലെങ്കില്‍ എന്‍ജിനീയറിങില്‍ എതെങ്കിലും ട്രെയിഡിലുള്ള എന്‍ എ സി/എന്‍ ടി സി യും മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തിപരിചയവും. യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ പകര്‍പ്പുകള്‍ സഹിതം ഡിസംബര്‍ 27 രാവിലെ 11ന് പ്രിന്‍സിപ്പല്‍ മുമ്പാകെ ഹാജരാകണം. ഫോണ്‍ 0474 2793714.
വാക്ക്-ഇൻ-ഇൻറർവ്യൂ
തൃപ്പൂണിത്തുറ ഗവൺമെൻ്റ് ആയുർവേദ കോളേജിൽ ഓണറേറിയം വ്യവസ്ഥയിൽ ഒരു വർഷത്തേയ്ക്ക് കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ തസ്തികയിൽ നിയമിക്കുന്നതിന് വാക്ക്-ഇൻ-ഇൻറർവ്യൂ നടത്തുന്നു.
ഉദ്യോഗാർത്ഥികൾക്ക് ബന്ധപ്പെട്ട മേഖലയിൽ പ്രവർത്തി പരിചയം അഭികാമ്യം. യോഗ്യത എംബിബിഎസ് താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജനുവരി 6 (06/01/2024 ) ന് രാവിലെ 11 ന് തൃപ്പൂണിത്തുറ ഗവൺമെൻ്റ് ആയുർവേദ കോളേജ് പ്രിൻസിപ്പാൾ മുമ്പാകെ ബയോഡാറ്റ, ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം.
ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവ്
അങ്കമാലി തുറവൂര്‍ ഗവണ്മെന്റ് ഐടിഐയില്‍ എംപ്ലോയബിലിറ്റി സ്കില്‍ ആന്‍ഡ് വര്‍ക്ക് ഷോപ്പ് കാല്ക്കുലേഷന് ആന്‍ഡ് സയന്‍സും പഠിപ്പിക്കാന്‍ കഴിയുന്ന ഗസ്റ്റ് ഇന്‍സ്ട്രക്ടറുടെ നിയമനത്തിനുള്ള അഭിമുഖം ഡിസംബര്‍ 20ന് രാവിലെ 11ന് നടത്തും. തസ്തികയില്‍ ഒരു ഒഴിവ് നിലവിലുണ്ട്. ഒഴിവിലേക്ക് മണിക്കൂര്‍ വേതനാടിസ്ഥാനത്തില്‍ ആണ് നിയമനം. ഡിപ്ലോമ/ ഗ്രാജുവേഷനും, 2 വര്‍ഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത.
യോഗ്യത ഉള്ളവര്‍ അസ്സല് സര്‍ട്ടിഫിക്കറ്റുകളും കോപ്പികളുമായി ഐടിഐ പ്രിന്‍സിപ്പല്‍ മുമ്പാകെ അന്നേ ദിവസം കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0484- 2617485, 9846046173 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടാം.
ജില്ലാ സ്കിൽ ഫെയർ 19 ന്: സൗജന്യമായി രജിസ്റ്റർ ചെയ്യാം
കേരള നോളജ് ഇക്കണോമി മിഷന്റെ നേതൃത്വത്തിൽ ഡിസംബർ 19 ന് വെസ്റ്റ്ഹിൽ ഗവണ്മെന്റ് പോളിടെക്നിക് കോളേജിൽ സൗജന്യ സ്കിൽ ഫെയർ സംഘടിപ്പിക്കുന്നു. 18 വയസ്സ് മുതൽ 58 വയസ്സ് വരെയുള്ളവർക്ക് ജില്ലാ സ്കിൽ ഫെയറുകളിൽ സൗജന്യമായി പങ്കെടുക്കാം.
1000 ത്തിൽ അധികം തൊഴിലുകളിലേക്കുള്ള രജിസ്ട്രഷനും, നോളജ് മിഷൻ വഴി നൽകുന്ന സൗജന്യ കരിയർ ഡെവലപ്പ്മെന്റ് സർവീസ്, സ്കിൽ സ്കോളർഷിപ്പ്, ഇന്റേൺഷിപ്പ്, അപ്പ്രെന്റിഷിപ്പ് തുടങ്ങിയവയിലേക്കുള്ള സ്പോർട്ട് രജിസ്ട്രഷനുകളും കൂടാതെ വിവിധ ഇൻഡസ്ട്രികളുടെ നേതൃത്വത്തിലുള്ള മാസ്റ്റർ സെഷനുകളും സ്കിൽ ഫെയറിന്റെ ഭാഗമായി ഒരുക്കും. തൊഴിലുകളിലേക്ക് ഉദ്യോഗാർത്ഥികളെ പ്രാപ്തരാക്കുന്നതിന് പ്രത്യേകം തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്ന നൈപുണ്യ പരിശീലന പ്രോഗ്രാമുകളുടെ പ്രദർശനവും ഒരുക്കും. സ്കിൽ ഫെയറിൽ പങ്കെടുക്കുവാൻ www.knowledgemission.kerala.gov.in വഴി രജിസ്റ്റർ ചെയ്യുക, ഫോൺ : 04712737881.