Local

ബോസ്കോ കപ്പ് ഫുട്ബോൾ ടൂർണ്ണമെൻറ് നടത്തി

മുക്കം: മാമ്പറ്റ ഡോൺ ബോസ്കോ കോളേജ് ജില്ലയിലെ
ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾക്ക് വേണ്ടി നന്ദിനി മിൽക്ക് പ്രോഡക്റ്റ് പ്രൈസ് മണിക്ക് വേണ്ടിയും കൊയിലാട്ട് ജ്വല്ലറി എവറോളിംഗ് ട്രോഫിക്ക് വേണ്ടിയും
ഫുട്ബോൾ ടൂർണ്ണമെൻറ് നടത്തി.
ഫുട്ബോൾ ടൂർണമെന്റിന്റെ ഉദ്ഘാടനം കോളേജ് മാനേജർ ഫാ. മാർട്ടിൻ അഗസ്റ്റിൻ നിർവഹിച്ചു.
ജില്ലയിലെ വിവിധ ഹയർ സെക്കൻഡറി സ്കൂളിലെ ടീമുകൾ മത്സരത്തിൽ പങ്കെടുത്തു.
മാവൂർ ഹയർ സെക്കൻഡറി സ്കൂൾ ഒന്നാം സ്ഥാനവും,
കോടഞ്ചേരി ഹയർസെക്കൻഡറി സ്കൂൾ രണ്ടാം സ്ഥാനവും കരസ്ഥമാക്കി
വിജയികൾക്കുള്ള ട്രോഫികൾ കോളേജ് പ്രിൻസിപ്പാൾ ഡോ. ജോബി എം എബ്രഹാം നടത്തി.
മത്സരങ്ങൾക്ക് ലിജു ജോസഫ്, അലക്സ് തോമസ്, രബിത്ത് ബി.കെ എന്നിവർ നേതൃത്വം നൽകി.

See also  പൂർവഅധ്യാപക-വിദ്യാർഥി സംഗമം നാളെ

Related Articles

Back to top button