Business

അരീക്കോട് സുല്ലമുസ്സലാം സ്കൂൾ ഭക്ഷ്യമേള: 13-ന് അരീക്കോട് പഞ്ചായത്ത് സ്റ്റേഡിയത്തിൽ

അരീക്കോട്: സ്കൂളിനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിനുള്ള ധനശേഖരണാർഥം അരീക്കോട് സുല്ലമുസ്സലാം ഓറിയന്റൽ ഹയർസെക്കൻഡറി സ്കൂൾ ഭക്ഷ്യമേള സംഘടിപ്പിക്കുന്നു. ‘കൂട്ടായ്മയുടെ കൈപ്പുണ്യം’ എന്ന പേരിൽ ജനുവരി 13-ന് അരീക്കോട് പഞ്ചായത്ത് സ്റ്റേഡിയത്തിലാണ് ഭക്ഷ്യമേള നടക്കുക.

2018-ൽ നടത്തിയ സമാനമായ ഭക്ഷ്യമേളയിലൂടെ സമാഹരിച്ച പണംകൊണ്ട് ഏഴ് വിദ്യാർത്ഥികൾക്ക് വീടുവെച്ചുകൊടുത്തിരുന്നു. ഈ വർഷത്തെ മേളയിലും 50 ക്ലാസ്‌ ഡിവിഷനുകൾ, അധ്യാപകർ, പൂർവവിദ്യാർത്ഥികൾ, ഗ്രൂപ്പുകൾ എന്നിവരുടെ സ്റ്റാളുകൾ ഉണ്ടാകും. ഭക്ഷ്യവിഭവങ്ങൾക്ക് പുറമേ വിനോദ പരിപാടികളും സംഘടിപ്പിക്കും.

വാർത്താസമ്മേളനത്തിൽ സ്കൂൾ പ്രിൻസിപ്പൽ കെ.ടി. മുനീബുറഹ്‌മാൻ, പ്രഥമധ്യാപകൻ സി.പി. അബ്ദുൽകരീം, പി.ടി.എ. പ്രസിഡന്റ് ടി.പി. മുനീർ, കെ. ശബീർ, പി.കെ. ജസീർ, എം.പി. റഹ്‌മത്തുള്ള എന്നിവർ പങ്കെടുത്തു.

See also  ഇന്ത്യയിൽ നിന്നുള്ള ഐഫോൺ കയറ്റുമതിയുടെ 97% അമേരിക്കയിലേക്ക് അയച്ച് ഫോക്സ്കോൺ; ട്രംപിന്റെ താരിഫുകളെ നേരിട്ട് ആപ്പിൾ

Related Articles

Back to top button