Business

ഫെബ്രുവരി 1 മുതൽ ഒരു വാഹനത്തിന് ഒരു ഫാസ്ടാഗ് മാത്രമേ അനുവദിക്കൂ

ന്യൂഡൽഹി : അടുത്ത മാസം 1 മുതൽ ഒരു വാഹനത്തിന് ഒരു ഫാസ്ടാഗ് സ്റ്റിക്കർ മാത്രമേ അനുവദിക്കൂ. കെവൈസി വെരിഫിക്കേഷൻ പൂർത്തീകരിക്കാത്ത ഫാസ്ടാഗുകൾ ബാലൻസ് തുകയുണ്ടെങ്കിലും ജനുവരി 31നു പ്രവർത്തനരഹിതമാകുമെന്നും കേന്ദ്ര ഗതാഗത മന്ത്രാലയം അറിയിച്ചു.

ഇപ്പോൾ ഒരു വാഹനത്തിൽ തന്നെ ഒന്നിലേറെ ഫാസ്ടാഗുകൾ ഒട്ടിക്കുന്ന പതിവുണ്ട്. ഇതു പലപ്പോഴും 2 തവണ ടോൾ പിരിവിനും ആശയക്കുഴപ്പങ്ങൾക്കും കാരണമാകുന്നുണ്ട്. ഇനി മുതൽ ആക്ടീവായ ഒരു ഫാസ്ടാഗ് മാത്രമേ അനുവദിക്കൂ. അതിന്റെ കെവൈസി നടപടികൾ പൂർത്തിയാക്കിയിരിക്കുകയും വേണം. ഒന്നിലധികം ഫാസ്ടാഗുകളുണ്ടെങ്കിൽ ഡീആക്ടിവേറ്റ് ചെയ്യാൻ ടോൾ ബൂത്തുകളുമായോ ബാങ്കുമായോ ബന്ധപ്പെടണമെന്നും മന്ത്രാലയം നിർദേശിച്ചു.

See also  ശപഥം കാറ്റിപ്പറത്തി മുന്‍ പങ്കാളികള്‍ക്കും 11 കുട്ടികള്‍ക്കുമായി ഇലോണ്‍ മസ്‌ക് വാങ്ങിയത് 295 കോടിയുടെ വില്ല

Related Articles

Back to top button