Kerala

ഇടുക്കി നെടുങ്കണ്ടത്ത് പോലീസിനെ കണ്ട് ഭയന്നോടിയ യുവാവ് കിണറ്റിൽ വീണു; സുഹൃത്തിന്റെ പക്കൽ കഞ്ചാവ്

ഇടുക്കി നെടുങ്കണ്ടത്ത് പോലീസിനെ കണ്ട് ഭയന്നോടിയ യുവാവ് കിണറ്റിൽ വീണു. പോലീസിന്റെ വാഹന പരിശോധനക്കിടെ ബൈക്കിൽ നിന്ന് ഇറങ്ങിയോടിയ നെടുങ്കണ്ടം സ്വദേശി നജ്മലാണ് കിണറ്റിൽ വീണത്. ഇയാളെ ഫയർ ഫോഴ്‌സും പോലീസും ചേർന്ന് രക്ഷപ്പെടുത്തി.

ബൈക്കിലൊപ്പമുണ്ടായിരുന്ന സുഹൃത്ത് ശ്രീക്കുട്ടന്റെ പക്കൽ നിന്ന് പത്ത് ഗ്രാം കഞ്ചാവ് കണ്ടെടുത്തു. ലഹരി ഇടപാട് നടക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് വാഹന പരിശോധന നടത്തിയത്

ഇന്നലെ രാത്രി എട്ട് മണിയോടെയാണ് സംഭവം. നാട്ടുകാരും പോലീസും നടത്തിയ തെരച്ചിലിൽ കിണറ്റിലെ പൈപ്പിൽ പിടിച്ചു നിൽക്കുന്ന നിലയിൽ യുവാവിനെ കണ്ടെത്തി. തുടർന്ന് ഫയർ ഫോഴ്‌സിന്റെ സഹായത്തിൽ കരയ്ക്ക് എത്തിക്കുകയായിരുന്നു.

The post ഇടുക്കി നെടുങ്കണ്ടത്ത് പോലീസിനെ കണ്ട് ഭയന്നോടിയ യുവാവ് കിണറ്റിൽ വീണു; സുഹൃത്തിന്റെ പക്കൽ കഞ്ചാവ് appeared first on Metro Journal Online.

See also  അഞ്ച് വർഷത്തെ നിയമപോരാട്ടം: പെരിയ ഇരട്ടക്കൊലപാതക കേസിൽ ഇന്ന് വിധി

Related Articles

Back to top button