Kerala
തങ്കമണിയിൽ വ്യാപാര സ്ഥാപനത്തിലെ ഗ്യാസ് സിലിണ്ടറുകൾ പൊട്ടിത്തെറിച്ച് വൻ അഗ്നിബാധ

ഇടുക്കി തങ്കമണിയിൽ ഗ്യാസ് സിലിണ്ടറുകൾ പൊട്ടിത്തെറിച്ച് വ്യാപാര സ്ഥാപനത്തിൽ വൻ അഗ്നിബാധ. പന്ത്രണ്ടോളം ഗ്യാസ് സിലിണ്ടറുകൾ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ കട പൂർണമായും കത്തിനശിച്ചു. സമീപസ്ഥാപനങ്ങളിലേക്കും തീ പടർന്നുപിടിച്ചു
തങ്കമണി കല്ലുവിള പുത്തൻവീട്ടിൽ ജോയിയുടെ കല്ലുവിള സ്‌റ്റോഴ്‌സ് എന്ന സ്ഥാപനമാണ് അഗ്നിക്കിരയായത്. പുലർച്ചെ 5.50ഓടെയാണ് അഗ്നിബാധയുണ്ടായത്. കെട്ടിടം പൂർണമായും കത്തിനശിച്ചു
ഷോർട്ട് സർക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. പാചക വാതക സിലിണ്ടറുകൾ സ്റ്റോക്ക് ചെയ്തിരുന്നതാണ് വൻ അഗ്നിബാധക്ക് കാരണമായത്.
The post തങ്കമണിയിൽ വ്യാപാര സ്ഥാപനത്തിലെ ഗ്യാസ് സിലിണ്ടറുകൾ പൊട്ടിത്തെറിച്ച് വൻ അഗ്നിബാധ appeared first on Metro Journal Online.