Kerala

അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ട്രംപിന് മുന്നേറ്റം; 15 സംസ്ഥാനങ്ങളിൽ വിജയം

അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ ആദ്യ ഫലസൂചനകൾ ഡൊണാൾഡ് ട്രംപിന് അനുകൂലം. പരമ്പരാഗത റിപ്പബ്ലിക്കൻ സംസ്ഥാനങ്ങളിൽ ട്രംപിനാണ് ജയം. ഫ്‌ളോറിഡയിലും ട്രംപ് വിജയിച്ചു. 56.2 ശതമാനം വോട്ടാണ് ഇവിടെ ട്രംപ് നേടിയത്. കമല ഹാരിസിന് 42.9 ശതമാനം വോട്ടാണ് ഫ്‌ളോറിഡയിൽ നേടാനായത്.

ഫ്‌ളോറിഡ അടക്കം 15 സംസ്ഥാനങ്ങളിൽ ട്രംപ് വിജയിച്ചു. ഒക്ലാഹോമ, മിസിസിപ്പി, അലബാമ, ടെന്നസി, കെന്റകി, ഇന്ത്യാന, വെസ്റ്റ് വിർജീനിയ, സൗത്ത് കരോലീന, ആർകൻസോ, നോർത്ത് ഡക്കോട്ട, സൗത്ത് ഡക്കോട്ട, വയോമിംഗ്, ലൂയിസിയാന, ഒഹിയോ, നെബ്രാസ്‌ക, ടെക്‌സാസ് എന്നീ സംസ്ഥാനങ്ങളിലാണ് ട്രംപ് വിജയിച്ചത്

ന്യൂ ജേഴ്‌സി, മാസാച്യുസെറ്റ്, ഇല്ലിനോയ്, ഡെലവേർ, വെർമോണ്ട്, മേരിലാൻഡ്, കണക്ടികട്ട്, ന്യൂയോർക്ക് സംസ്ഥാനങ്ങളിൽ കമല ഹാരിസാണ് വിജയിച്ചത്. അരിസോണ, ജോർജിയ, മിഷിഗൺ, നെവാഡ, നോർത്ത് കരോലീന, പെൻസിൽവാനിയ, വിസ്‌കോൺസിൻ എന്നീ സംസ്ഥാനങ്ങളാകും തെരഞ്ഞെടുപ്പിൽ നിർണായകമാകുക. പ്രസിഡന്റാകാൻ 270 ഇലക്ടറൽ വോട്ടുകളാണ് ആവശ്യമായിട്ടുള്ളത്.

The post അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ട്രംപിന് മുന്നേറ്റം; 15 സംസ്ഥാനങ്ങളിൽ വിജയം appeared first on Metro Journal Online.

See also  നടൻ ബാല വീണ്ടും വിവാഹിതനായി; വധു ചെന്നൈ സ്വദേശി കോകില

Related Articles

Back to top button