Kerala
തൃശ്ശൂർ എരിഞ്ഞേരിയിൽ വയോധികയും മകനും വീടിനുള്ളിൽ മരിച്ച നിലയിൽ

തൃശ്ശൂർ എരിഞ്ഞേരി അങ്ങാടിയിൽ അമ്മയെയും മകനെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. മെറിൻ(75), പ്രവീൺ(50) എന്നിവരാണ് മരിച്ചത്.
നാല് ദിവസമായി ഇവരുടെ വീട് തുറന്നിരുന്നില്ല. അസഹ്യമായ ദുർഗന്ധം വമിക്കുന്നതിനെ തുടർന്ന് നാട്ടുകാരാണ് കൗൺസിലറെ വിവരം അറിയിച്ചത്.
തുടർന്ന് പോലീസ് സ്ഥലത്തെത്തി വീട് തുറന്നപ്പോളാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടത്.
The post തൃശ്ശൂർ എരിഞ്ഞേരിയിൽ വയോധികയും മകനും വീടിനുള്ളിൽ മരിച്ച നിലയിൽ appeared first on Metro Journal Online.