Local

വായനാ ദിനത്തിൽ വേറിട്ട പ്രവർത്തനവുമായി എൻഎസ്എസ് വളണ്ടിയർമാർ വായിക്കുക സമ്മാനിക്കുക

കൊടിയത്തൂർ:കൊടിയത്തൂർ പി ടി എം ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ “വായിക്കുക സമ്മാനിക്കുക” പദ്ധതിക്ക് തുടക്കമായി . എല്ലാവർക്കും മികച്ച വായന അനുഭവം നൽകുക എന്ന ലക്ഷ്യത്തോടെ ഓരോ എൻഎസ്എസ് വളണ്ടിയറും അവരവർ വായിച്ചതിൽ ഏറ്റവും പ്രിയപ്പെട്ട പുസ്തകം തൻറെ സുഹൃത്തിന് സമ്മാനിക്കുകയും ആ സുഹൃത്ത് വായിച്ചതിനുശേഷം മറ്റൊരാൾക്ക് കൈമാറുകയും ചെയ്യുന്നു.
വിദ്യാർത്ഥികളിൽ വായനാശീലം വളർത്തിയെടുക്കാൻ ഉദ്ദേശിച്ചുകൊണ്ടാണ് പരിപാടി നടപ്പിലാക്കുന്നത്.
പരിപാടിയുടെ ഉദ്ഘാടനം പ്രിൻസിപ്പൽ എംഎസ് ബിജു നിർവഹിച്ചു
ചടങ്ങിൽ പ്രോഗ്രാം ഓഫീസർ കെടി സലീം അധ്യാപകരായ ഇർഷാദ് ഖാൻ ,സഹീർ ,സെബാസ്റ്റ്യൻ, വളണ്ടിയർമാരായ മിൻഹാൽ , നസീം തുടങ്ങിയവർ പങ്കെടുത്തു

See also  മലപ്പുറം-ബാംഗ്ലൂർ ക്രിസ്‌തുമസ്‌, പുതുവത്സര സ്‌പെഷ്യൽ സർവീസ്: വൻ വിജയം

Related Articles

Back to top button