Government

സംസ്ഥാനത്ത് ഇന്ന് റിപ്പോർട്ട് ചെയ്ത താത്ക്കാലിക ഒഴിവുകൾ

അപേക്ഷ ക്ഷണിച്ചു

നാഷണൽ ആയുഷ് മിഷൻ മലപ്പുറം ജില്ലയിലെ വിവിധ ആയുഷ് ഹെൽത്ത് ആന്റ് വെൽനസ്സ് സെന്ററുകളിലേക്ക് കരാർ അടിസ്ഥാനത്തിൽ മൾട്ടി പർപ്പസ് വർക്കർമാരെ നിയമിക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു. 40 വയസ്സ് കവിയാത്തവർക്ക് അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് www.nan.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക. വെബ്‌സൈറ്റിൽ കാണുന്ന അപേക്ഷാ ഫോം പൂരിപ്പിച്ച് ജനുവരി നാലന് വൈകീട്ട് അഞ്ചിന് മുൻപായി നേരിട്ടോ പോസ്റ്റൽ വഴിയോ ഓഫീസിൽ എത്തിക്കണം.

സർട്ടിഫിക്കറ്റ് പരിശോധനയും അഭിമുഖവും

കൊണ്ടോട്ടി ഐ.സി.ഡി.എസ് പ്രോജക്ടിന് കീഴിലെ പുളിക്കൽ പഞ്ചായത്തിലെ അങ്കണവാടികളിലേക്ക് വർക്കർ തസ്തികയിലേക്ക് അപേക്ഷിച്ച ഉദ്യോഗാർഥികളുടെ സർട്ടിഫിക്കറ്റ് പരിശോധനയും അഭിമുഖവും ജനുവരി മൂന്ന്, നാല് തിയതികളിൽ കൊണ്ടോട്ടി തുറക്കലിലുള്ള ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസിൽ നടക്കും. അപേക്ഷകർ അസ്സൽ രേഖകളുമായി ഹാജരാവണം. അഭിമുഖ അറിയിപ്പ് അപേക്ഷകർക്ക് തപാൽ മുഖേന അയച്ചിട്ടുണ്ട്. അറിയിപ്പ് ലഭിക്കാത്തവർ കൊണ്ടോട്ടി ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്. ഫോൺ: 04832713315.

വെറ്ററിനറി സർജൻ നിയമനം

മൃഗ സംരക്ഷണ വകുപ്പ് മുഖേന ജില്ലയിൽ രാത്രികാല അടിയന്തര മൃഗചികിത്സാ സേവന പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി വെറ്ററിനറി സർജന്മാരെ കരാറടിസ്ഥാനത്തിൽ താൽക്കാലികമായി നിയമിക്കുന്നു. അപേക്ഷകർ ബാച്ച്ലർ ഓഫ് വെറ്ററിനറി സർവീസ്(ബി.വി.എസ്.സി), അനിമൽ ബസ്ബൻഡറി(എ.എച്ച്) യോഗ്യതയും വെറ്ററിനറി കൗൺസിൽ രജിസ്ട്രേഷൻ ഉള്ളവരുമായിരിക്കണം. അഭിമുഖം ജനുവരി എട്ടിന് രാവിലെ 10.30ന് സിവിൽ സ്റ്റേഷനിലെ ജില്ലാ മൃഗ സംരക്ഷണ ഓഫീസിൽ നടക്കും. ഫോൺ: 0483 2734917.

ജൂനിയർ റെസിഡന്റ് നിയമനം

മഞ്ചേരി ഗവ. മെഡിക്കൽ കോളേജിലെ വിവിധ വിഭാഗങ്ങളിൽ ഒഴിവുള്ള ജൂനിയർ റെസിഡന്റ് (എം.ബി.ബി.എസ്) തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ പരമാവധി ഒരുവർഷത്തേക്ക് നിയമനം നടത്തുന്നു. അഭിമുഖം ജനുവരി നാലിന് രാവിലെ പത്തിന് മെഡിക്കൽ കോളേജ് പ്രൻസിപ്പൽ ഓഫീസിൽ നടക്കും. അധിക യോഗ്യതയുള്ള ഉദ്യോഗാർഥികൾക്കും പ്രവൃത്തി പരിചയമുള്ളവർക്കും മുൻഗണന ലഭിക്കും. ഫോൺ: 0483 2764056

ഇ-ഹെൽത്ത് പദ്ധതി : ട്രെയിനി തസ്തികയിൽ അഭിമുഖം 

കോഴിക്കോട് ജില്ലയിലെ വിവിധ സർക്കാർ ആശുപത്രികളിൽ ഇ-ഹെൽത്ത് പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി ട്രെയിനി തസ്തികയിൽ താത്കാലിക അടിസ്ഥാനത്തിൽ ജീവനക്കാരെ നിയമിക്കുന്നതിന് വേണ്ടി  ജനുവരി അഞ്ചിന് കോട്ടപ്പറമ്പ് ഭക്ഷ്യ-സുരക്ഷാ ഡെപ്യൂട്ടി കമ്മീഷണറുടെ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഇ-ഹെൽത്ത് ജില്ലാ ഓഫീസിൽ അഭിമുഖം നടത്തുന്നു. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ
ജനുവരി രണ്ടിന് വൈകുന്നേരം അഞ്ച് മണിക്ക് മുമ്പായി താഴെ കൊടുത്തിരിക്കുന്ന ഇമെയിൽ വിലാസത്തിൽ ബയോഡാറ്റ അയക്കേണ്ടതാണ്.
യോഗ്യത: മൂന്ന് വർഷ ഡിപ്ലോമ/ബി സിഎ/ ബി എസ് സി / എം എസ് സി / ബിടെക് / എം സി എ (ഇലക്ട്രോണിക്സ് / കമ്പ്യൂട്ടർ സയൻസ് / ഐ ടി ).
ഹാർഡ് വെയർ ആൻഡ് നെറ്റ് വർക്കിങ്ങിൽ ഒരു വർഷത്തെ പ്രവർത്തി പരിചയം / ഹോസ്പിറ്റൽ മാനേജ്മെന്റ് സോഫ്റ്റ് വെയറിൽ ഒരു വർഷത്തെ പ്രവർത്തി പരിചയം എന്നിവ അഭികാമ്യം. പ്രതിമാസ വേതനം : 10000  രൂപ. കാലാവധി : ആറ് മാസം. അപേക്ഷ അയക്കേണ്ട വിലാസം: ehealthkozhikode@gmail.com. വിശദവിവരങ്ങൾക്ക് https://ehealth.kerala.gov.in/ranklist എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഫോൺ : 9495981755

See also  കേൾവിക്കുറവ് ഉണ്ടെങ്കിൽ എത്രയും വേഗം കണ്ടുപിടിച്ച് ചികിത്സിക്കണം

കൂടിക്കാഴ്ച 

കോഴിക്കോട് സിവിൽ സ്റ്റേഷനിലെ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പ്രവർത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററിൽ 29ന് രാവിലെ 10  മണിക്ക് കോഴിക്കോട് ജില്ലയിലെ സ്വകാര്യ സ്ഥാപനങ്ങളിൽ ഒഴിവുളള ട്രെയിനിംഗ് ഇൻസ്ട്രക്ടർ, അസിസ്റ്റന്റ് മാനേജർ, എച്ച്.ആർ മാനേജർ (യോഗ്യത : ബിരുദം/എം.ബി.എ), ഏരിയ ബ്രാഞ്ച് മാനേജർ (യോഗ്യത : ബിരുദാനന്തര ബിരുദം/ബിരുദം), ഫീൽഡ് മാനേജർ (യോഗ്യത ബിരുദം), അഡ്മിനിസ്ട്രേറ്റീവ് സ്റ്റാഫ് (യോഗ്യത : ബി.കോം/ എം.കോം) കസ്റ്റമർ റിലേഷൻ ഓഫീസർ, ഓഫീസ് സ്റ്റാഫ്, ബിസിനസ്സ് ഡവലപ്പ്മെന്റ് മാനേജർ (ബിരുദം/ഡിപ്ലോമ), സെയിൽസ് അസോസിയേറ്റ്, മാർക്കറ്റിംഗ് കോർഡിനേറ്റർ, സെയിൽസ് & മാർക്കറ്റിംഗ്, (യോഗ്യത : എസ്.എസ്.എൽ.സി), ഫെസിലിറ്റേറ്റർ (യോഗ്യത : ബി.എ ഇംഗ്ലീഷ്), ഫിൽഡ് അസിസ്റ്റന്റ് (യോഗ്യത : പ്ലസ് ടു) തസ്തികകളിലേക്ക് കൂടിക്കാഴ്ച നടത്തുന്നു. താത്പര്യമുള്ള  ഉദ്യോഗാർത്ഥികൾ കൂടിക്കാഴ്ചയിൽ പങ്കെടുക്കുന്നതിനായി ബയോഡാറ്റ സഹിതം നേരിട്ട് എംപ്ലോയബിലിറ്റി സെന്ററിൽ ഹാജരാകേണ്ടതാണ്.
പ്രായപരിധി : 35 വയസ്സ്. ഫോൺ : 0495 -2370176

Related Articles

Back to top button