Government

കേരള സർക്കാർ നേരിട്ട് നിയമനം നടത്തുന്നു, ഇപ്പോൾ അപേക്ഷിക്കാം

മൾട്ടി പർപ്പസ് ജീവനക്കാരെ നിയമിക്കുന്നു

ജില്ലാ ഹോമിയോ ആശുപത്രിയിലേക്ക് രണ്ട് മർട്ടി പർപ്പസ് ജീവനക്കാരെ താത്കാലികാടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അഭിമുഖം നടത്തുന്നു. ജനുവരി നാല് രാവിലെ 11ന് ജില്ലാ പഞ്ചായത്ത് കാര്യാലയത്തിലാണ് അഭിമുഖം. ജി.എൻ.എം നഴ്‌സിങ്, ഹോമിയോ മരുന്നുകൾ കൈകാര്യം ചെയ്യാനുള്ള പ്രവൃത്തി പരിചയം എന്നീ യോഗ്യതയുള്ളവർക്ക് മുൻഗണനയുണ്ടാകും. പ്രായപരിധി 40. പ്രതിമാസ വേതനം 15,000 രൂപ. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റ, വയസ്, യോഗ്യത, പ്രവൃത്തി പരിചയം തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം അഭിമുഖത്തിന് ഹാജരാകണമെന്ന് ജില്ലാ ഹോമിയോ ആശുപത്രി സൂപ്രണ്ട് അറിയിച്ചു.

ട്രെയിനിങ് കോ-ഓര്‍ഡിനേറ്റര്‍ നിയമനം

കോന്നിയിലെ കൗണ്‍സില്‍ ഫോര്‍ റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റിന്റെ ഫുഡ് പ്രോസസിങ് ട്രെയിനിങ് സെന്ററിലേക്ക് ട്രെയിനിങ് കോ-ഓര്‍ഡിനേറ്റര്‍ തസ്തികയിലേക്ക് ഒരു വര്‍ഷത്തേക്ക് കരാര്‍ നിയമനം നടത്തുന്നു. യോഗ്യത- ഫുഡ് ടെക്‌നോളജി/ ഫുഡ് ടെക്‌നോളജി ആന്‍ഡ് ക്വാളിറ്റി അഷ്വറന്‍സ് വിഷയത്തില്‍ ഒന്നാം ക്ലാസ്/ ഉയര്‍ന്ന രണ്ടാം ക്ലാസ് ബിരുദാനന്തര ബിരുദവും മോഡേണ്‍ ഫുഡ് പ്രോസസിങ് രംഗത്ത് രണ്ടു വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തിപരിചയവും. പ്രതിമാസ വേതനം 25000 രൂപ. സര്‍ക്കാര്‍ സര്‍വീസില്‍ നിന്നും വിരമിച്ചവരെയും പരിഗണിക്കും. അവസാന തീയതി- ജനുവരി 23. വിശദവിവരങ്ങളും അപേക്ഷാ ഫോമും www.supplycokerala.com, www.cfrdkerala.in വെബ്‌സൈറ്റുകളില്‍ ലഭിക്കും. ഫോണ്‍: 0468-2961144.

പ്രിന്‍സിപ്പാള്‍ നിയമനം

കോന്നിയിലെ കൗണ്‍സില്‍ ഫോര്‍ റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റിന്റെ കോളജ് ഓഫ് ഇന്‍ഡിജനസ് ഫുഡ് ടെക്‌നോളജിയില്‍ പ്രിന്‍സിപ്പാള്‍ തസ്തികയിലേക്ക് ഒരു വര്‍ഷത്തേക്ക് കരാര്‍ നിയമനം നടത്തുന്നു. യോഗ്യത- ഫുഡ് ടെക്‌നോളജി/ ഫുഡ് ടെക്‌നോളജി ആന്‍ഡ് ക്വാളിറ്റി അഷ്വറന്‍സ് വിഷയത്തില്‍ 55 ശതമാനം മാര്‍ക്കോടെ ബിരുദാനന്തര ബിരുദവും പി.എച്ച്.ഡി.യും 15 വര്‍ഷത്തില്‍ കുറയാത്ത അധ്യാപന പ്രവൃത്തിപരിചയവും. പ്രതിമാസ വേതനം 60000 രൂപ. അവസാന തീയതി- ജനുവരി 23. വിശദവിവരങ്ങളും അപേക്ഷാ ഫോമും www.supplycokerala.com, www.cfrdkerala.in വെബ്‌സൈറ്റുകളില്‍ ലഭിക്കും. ഫോണ്‍: 0468-2961144.

ഗസ്റ്റ് ഇന്‍സ്ട്രക്റ്റര്‍ അഭിമുഖം

ചാലക്കുടി ഗവ. ഐ ടി ഐ യില്‍ ടര്‍ണര്‍, ടെക്നീഷ്യന്‍ പവര്‍ ഇലക്ട്രോണിക്സ് ട്രേഡുകളില്‍ ഗസ്റ്റ്  ഇന്‍സ്ട്രക്റ്റര്‍മാരുടെ ഒഴിവുകളുണ്ട്. പി എസ് സി റൊട്ടേഷന്‍ അനുസരിച്ച് ടര്‍ണര്‍ ട്രേഡില്‍ ജനറല്‍, ടെക്നീഷ്യന്‍ പവര്‍ ഇലക്ട്രോണിക്സ് ട്രേഡില്‍ മുസ്ലിം വിഭാഗത്തില്‍ നിന്നുമാണ് നിയമനം നടത്തുക.

ടര്‍ണര്‍ ട്രേഡ് യോഗ്യത- മെക്കാനിക്കല്‍ എന്‍ജിനീയറിങില്‍ ഡിഗ്രി/ ഡിപ്ലോമ, പ്രവൃത്തി പരിചയവും അല്ലെങ്കില്‍ പത്താം ക്ലാസും എന്‍ ടി സി/ എന്‍ എ സി, മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവും.

ടെക്നീഷ്യന്‍ പവര്‍ ഇലക്ട്രോണിക്സ് ട്രേഡ് യോഗ്യത- ഇലക്ട്രോണിക്സ്/  ഇലക്ട്രോണിക്സ് ആന്‍ഡ് ടെലികമ്മ്യൂണിക്കേഷന്‍/  ഇലക്ട്രോണിക്സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എന്‍ജിനീയറിങ്ങില്‍ ഡിഗ്രി/ ഡിപ്ലോമ, പ്രവൃത്തി പരിചയവും അല്ലെങ്കില്‍ എന്‍ ടി സി/ എന്‍ എ സി, മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവും.

See also  ജില്ലയ്ക്ക് പുതിയ കുഴൽകിണർ നിർമാണ യൂണിറ്റ്; ജില്ലാകളക്ടർ ഫ്ലാഗ് ഓഫ് ചെയ്തു

അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജനുവരി മൂന്നിന് രാവിലെ 10.30 ന് ഐ ടി ഐ യില്‍ നടക്കുന്ന അഭിമുഖത്തിന് പങ്കെടുക്കണം. ഫോണ്‍ 0480 2701491.

റോണിയോ ഓപ്പറേറ്റര്‍ കം പ്യൂണ്‍ താല്‍ക്കാലിക നിയമനം

കേരള മീഡിയ അക്കാദമിയില്‍ ഒഴിവുള്ള റോണിയോ ഓപ്പറേറ്റര്‍ കം പ്യൂണ്‍ തസ്തികയിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നു. ഇലക്ട്രിക്കല്‍ വിഷയത്തില്‍ ഐടിഐ വിദ്യാഭ്യാസ യോഗ്യതയും, ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ അറിവും പ്രവൃത്തി പരിചയവുമുള്ളവര്‍ക്ക് മുന്‍ഗണന.  അപേക്ഷിക്കേണ്ട അവസാന തീയതി. 15.01.2023 അപേക്ഷിക്കേണ്ട വിലാസം സെക്രട്ടറി, കേരള മീഡിയ അക്കാദമി, കാക്കനാട്, കൊച്ചി 682030, ഫോണ്‍ നം. 0484-2422275,  0484-24220.

താത്കാലിക നിയമനം

ജില്ലയിലെ ഒരു സംസ്ഥാന അർദ്ധസർക്കാർ   സ്ഥാപനത്തിൽ  കമ്പനി സെക്രട്ടറി തസ്തികയിൽ  ഓപ്പണ്‍  വിഭാഗത്തിന്  സംവരണം ചെയ്ത ഒരു താത്കാലിക ഒഴിവ് (ശമ്പളം 75,000/-) നിലവിലുണ്ട്.  ബിരുദം,  അസ്സോസിയേറ്റ് കമ്പനി സെക്രട്ടറി, 2 വര്‍ഷത്തിൽ കുറയാത്ത തൊഴിൽ പരിചയം എന്നീ യോഗ്യതകളുള്ള (എൽ എൽ ബി അഭിലഷണീയം)   18-30 പ്രായപരിധിയിലുള്ള (ഇളവുകൾ  അനുവദനീയം)    തല്പരരായ ഉദ്യോഗാർത്ഥികൾ  യോഗ്യത തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകൾ സഹിതം  06/01/2024 നു മുൻപ് ബന്ധപ്പെട്ട പ്രൊഫഷണൽ ആ൯്റ് എക്സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്യണം. നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട നിയമാനാധികാരിയിൽ നിന്നുമുള്ള എൻ ഓ സി  ഹാജരാക്കേണ്ടതാണ്.

അഭിമുഖം

വിദ്യാഭ്യാസ വകുപ്പില്‍ ഫുല്‍ ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (സംസ്‌കൃതം) (കാറ്റഗറി നം.522/2019) തസ്തികയുടെ അഭിമുഖം ജനുവരി അഞ്ചിന് പബ്ലിക് സര്‍വീസ് കമ്മിഷന്‍ കൊല്ലം- ആലപ്പുഴ ജില്ലാ ഓഫീസുകളില്‍ നടത്തും. ഉദ്യോഗാര്‍ഥികള്‍ പ്രൊഫൈലില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത പ്രവേശന ടിക്കറ്റും ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, കമ്മീഷന്‍ അംഗീകരിച്ച തിരിച്ചറിയല്‍രേഖ എന്നിവ സഹിതം ഹാജരാകണം. പ്രവേശന ടിക്കറ്റ് ലഭിക്കാത്തവര്‍ ജില്ലാ പി എസ് സി ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍ 0474 2743624.

താത്ക്കാലിക നിയമനം

എറണാകുളം ജില്ലയിലെ അര്‍ധസര്‍ക്കാര്‍ സ്ഥാപനത്തില്‍ കമ്പനിസെക്രട്ടറി തസ്തികയില്‍ ഓപ്പണ്‍ വിഭാഗത്തിന് സംവരണം ചെയ്ത താത്ക്കാലിക ഒഴിവിലേക്ക് നിയമനം നടത്തും. യോഗ്യത- ബിരുദം, അസ്സോസിയേറ്റ് കമ്പനി സെക്രട്ടറി, രണ്ട് വര്‍ഷത്തില്‍ കുറയാത്ത തൊഴില്‍ പരിചയം (എല്‍ എല്‍ ബി അഭിലഷണീയം) പ്രായപരിധി : 18-30 (ഇളവുകള്‍ അനുവദനീയം). യോഗ്യതതെളിയിക്കുന്ന അസ്സല്‍ സട്ടിഫിക്കറ്റുകള്‍ സഹിതം ജനുവരി ആറിനകം ബന്ധപ്പെട്ട പ്രൊഫഷണല്‍ ആന്‍ഡ് എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്യണം. നിലവില്‍ ജോലി ചെയ്യുന്നവര്‍ എന്‍ ഒ സി ഹാജരാക്കണം. ഫോണ്‍ 0484 2312944.

അഭിമുഖം

ഇളമാട് സര്‍ക്കാര്‍ ഐ ടി ഐയില്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍ ആന്‍ഡ് നെറ്റ്വര്‍ക്ക് മെയിന്റനെന്‍സ് ട്രേഡില്‍ ജനറല്‍ (ഒന്ന്), എസ് സി(ഒന്ന്) വിഭാഗങ്ങളില്‍ നിന്നും ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം നടത്തും. യോഗ്യത: കമ്പ്യൂട്ടര്‍ സയന്‍സ്/കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍/ഐ ടി/ഇലക്ട്രോണിക്‌സ് എന്നിവയില്‍ ബിരുദാനന്തര ബിരുദം, ആറ് മാസത്തില്‍ കുറയാത്ത പ്രവര്‍ത്തി പരിചയം അല്ലങ്കില്‍ ബി വോക്ക്/കമ്പ്യൂട്ടര്‍ സയന്‍സ്/ഐ.ടി/ഇലക്ട്രോണിക്സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എന്നിവയില്‍ ബി.ടെക്ക് ബിരുദം, ഒരു വര്‍ഷത്തില്‍ കുറയാത്ത പ്രവര്‍ത്തി പരിചയം അല്ലങ്കില്‍ കമ്പ്യൂട്ടര്‍ സയന്‍സ്/ഐ ടി ഇലക്ട്രോണിക്സ് ഡിപ്ലോമ രണ്ട് വര്‍ഷത്തില്‍ കുറയാത്ത പ്രവര്‍ത്തിപരിചയം അല്ലങ്കില്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍ ആന്‍ഡ് നെറ്റ്വര്‍ക്ക് മെയിന്റനെന്‍സ് ട്രേഡില്‍ എന്‍ ടി സി/എന്‍ എ സി മൂന്ന് വര്‍ഷത്തില്‍ കുറയാത്ത പ്രവര്‍ത്തിപരിചയം.

See also  വൈദ്യുതി നിരക്ക് ഇനിയും വര്‍ധിപ്പിക്കാന്‍ നീക്കമെന്ന് റിപ്പോര്‍ട്ട്

സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജനുവരി ഒന്ന് രാവിലെ 10.30-ന് അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍ 9995596029.

ഇലക്ട്രിഷ്യൻ കം പ്ലംബർ

തിരുവനന്തപുരം ജി.വി.രാജ സ്‌പോർട്‌സ് സ്‌കൂളിൽ ഇലക്ട്രീഷ്യൻ കം പ്ലംബറെ ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നു. അപേക്ഷ 20 ന് വൈകിട്ട് 5 നകം ലഭിക്കണം. വിശദ വിവരങ്ങൾക്ക്: 0471-2326644.

റോണിയോ ഓപ്പറേറ്റർ കം പ്യൂൺ താത്കാലിക നിയമനം

കേരള മീഡിയ അക്കാദമിയിൽ ഒഴിവുള്ള റോണിയോ ഓപ്പറേറ്റർ കം പ്യൂൺ തസ്തികയിലേക്ക് താത്കാലിക നിയമനം നടത്തുന്നു. ഇലക്ട്രിക്കൽ വിഷയത്തിൽ ഐ.ടി.ഐ വിദ്യാഭ്യാസ യോഗ്യതയും, ഇലക്ട്രോണിക് ഉപകരണങ്ങൾ കൈകാര്യം ചെയ്യുന്നതിൽ അറിവും പ്രവൃത്തി പരിചയവുമുള്ളവർക്ക് മുൻഗണന.  ജനുവരി 15നുള്ളിൽ അപേക്ഷ സമർപ്പിക്കണം. അപേക്ഷിക്കേണ്ട വിലാസം: സെക്രട്ടറി, കേരള മീഡിയ അക്കാദമി, കാക്കനാട്, കൊച്ചി 682030. ഫോൺ: 0484 2422275,  0484 24220.

വീഡിയോ സ്ട്രിംഗര്‍ അപേക്ഷ ക്ഷണിച്ചു

ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പില്‍ തിരുവനന്തപുരം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ വീഡിയോ സ്ട്രിംഗറുടെ ഒരു ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ദൃശ്യമാധ്യമ രംഗത്ത് കുറഞ്ഞത് ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം ഉണ്ടാവണം. ന്യൂസ് ക്ലിപ്പുകള്‍ ഷൂട്ട് ചെയ്ത്, എഡിറ്റ് ചെയ്ത്, വോയ്സ് ഓവര്‍ നല്‍കി ന്യൂസ് സ്റ്റോറിയായി അവതരിപ്പിക്കുന്നതില്‍ കുറഞ്ഞത് ഒരു വര്‍ഷത്തെ പരിചയം വേണം. സ്വന്തമായി ഫുള്‍ എച്ച് ഡി പ്രൊഫണല്‍ ക്യാമറയും നൂതമായ അനുബന്ധ ഉപകരണങ്ങളും ഉണ്ടായിരിക്കണം. പ്രീഡിഗ്രി അല്ലെങ്കില്‍ പ്ലസ് ടു അഭിലഷണീയം. ടെസ്റ്റ് കവറേജ്, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാകും നിയമനം. നിശ്ചിത യോഗ്യതയുള്ളവര്‍ 2024 ജനുവരി 8 നകം  careersdiotvm@gmail.com എന്ന വിലാസത്തില്‍ അപേക്ഷകള്‍ സമര്‍പ്പിക്കണം. വിവരങ്ങള്‍ക്ക് 04712731300

ഡ്രോൺ ഓപ്പറേറ്റർമാരുടെ പാനൽ: ജനുവരി 08 വരെ അപേക്ഷിക്കാം

ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ തിരുവനന്തപുരം ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ ഡ്രോൺ ഓപ്പറേറ്റർമാരുടെ പാനലിലേക്ക് അപേക്ഷ സമർപ്പിക്കുന്നതിനുള്ള സമയ പരിധി ജനുവരി 08 വരെ ദീർഘിപ്പിച്ചു.  വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും സ്റ്റാർട്ട് അപ്പുകൾക്കും പാനലിലേക്ക് അപേക്ഷിക്കാം. പ്രീഡിഗ്രി/പ്ലസ്ടു ആണ് വിദ്യാഭ്യാസ യോഗ്യത.

ഡ്രോൺ ഓപ്പറേറ്റ് ചെയ്ത് ഫോട്ടോ, വീഡിയോ ഷൂട്ടിംഗിൽ അംഗീകൃത സ്ഥാപനത്തിൽ നിന്നോ, സംഘടനയിൽ നിന്നോ, സമാന സ്ഥാപനങ്ങളിൽ നിന്നോ ഉള്ള മൂന്ന് വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയമുള്ള വ്യക്തികൾക്കും ഇത്തരം പ്രവൃത്തി ഏറ്റെടുത്ത് ചെയ്തതിലുള്ള മൂന്ന് വർഷത്തെ പരിചയമുള്ള സ്ഥാപനങ്ങൾക്കും സംഘടനകൾക്കും അപേക്ഷിക്കാവുന്നതാണ്.

വാർത്താ മാധ്യമങ്ങൾക്ക് വേണ്ടി ഏരിയൽ ന്യൂസ് ക്ലിപ്പുകൾ ഷൂട്ട് ചെയ്ത് എഡിറ്റ് ചെയ്തുള്ള പരിചയവും ഇലക്ട്രോണിക് വാർത്താ മാധ്യമത്തിൽ വീഡിയോഗ്രാഫി അല്ലെങ്കിൽ വീഡിയോ എഡിറ്റിംഗിലുള്ള പരിചയവും അഭികാമ്യമാണ്. കൂടാതെ സ്വന്തമായി നാനോ ഡ്രോൺ, പ്രൊഫഷണൽ എഡിറ്റ് സോഫ്റ്റ് വെയർ ഇൻസ്റ്റാൾ ചെയ്ത ലാപ്ടോപ്, ദൃശ്യങ്ങൾ തത്സമയം നിശ്ചിത സെർവറിൽ അയയ്ക്കാൻ സംവിധാനമുള്ള ലാപ്ടോപ്,  സ്വന്തമായി എഡിറ്റ് സ്യൂട്ട്, ഏറ്റവും നൂതന ഇലക്ട്രോണിക് ന്യൂസ് ഗാതറിംഗ് സൗകര്യങ്ങൾ എന്നിവയുള്ളവർക്ക് മുൻഗണനയുണ്ടാകും.

See also  പാമ്പു പിടുത്തത്തിൽ പരിശീലനം നൽകുന്നു

അപേക്ഷകർ ക്രിമിനൽ കേസുകളിൽപെടുകയോ ശിക്ഷിക്കപ്പെടുകയോ ചെയ്തവരാകരുത്. വിശദമായ ബയോഡാറ്റയോടൊപ്പം യോഗ്യത, പ്രവൃത്തി പരിചയം തെളിയിക്കുന്ന രേഖകളും അരമണിക്കൂർ ഷൂട്ട്, ഒരുമണിക്കൂർ ഷൂട്ട് എന്നിവയ്ക്കുള്ള നിരക്ക് സംബന്ധിച്ച വിശദമായ പ്രൊപ്പോസലും ഉണ്ടാകണമെന്ന് ജില്ലാ ഇൻഫർമേഷൻ ഓഫീസർ അറിയിച്ചു. അപേക്ഷ നേരിട്ടോ തപാൽ മുഖേനയോ ജനുവരി 8 വൈകിട്ട് അഞ്ചിനകം കുടപ്പനക്കുന്ന് സിവിൽ സ്റ്റേഷനിലുള്ള ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് 0471 2731300 ഇ-മെയിൽ dioprdtvm@gmail.com

കോ-ഓർഡിനേറ്റർ അപേക്ഷ ക്ഷണിച്ചു

സെന്റർ ഫോർ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ കേരളയുടെ കീഴിൽ പ്രവർത്തിക്കുന്ന കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമിയുടെ ആലുവ കേന്ദ്രത്തിൽ ഒഴിവുള്ള കോ-ഓർഡിനേറ്റർ തസ്തികയിൽ ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിച്ചു. അപേക്ഷ 10നകം നൽകണം. കരാർ അടിസ്ഥാനത്തിലുള്ള നിയമനം സംബന്ധിച്ച വിശദവിവരം https://kscsa.org യിൽ ലഭ്യമാണ്. ഫോൺ: 8281098863.

Related Articles

Back to top button