Government

സംസ്ഥാനത്ത് ഇന്ന് റിപ്പോർട്ട് ചെയ്ത താത്ക്കാലിക ഒഴിവുകൾ

താല്‍ക്കാലിക നിയമനം

ആലപ്പുഴ  : കേരള മീഡിയ  അക്കാദമി റോണിയോ ഓപ്പറേറ്റര്‍ കം പ്യൂണ്‍ തസ്തികയിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നു. ഇലക്ട്രിക്കല്‍ വിഷയത്തില്‍ ഐടിഐ വിദ്യാഭ്യാസ യോഗ്യത ഉള്ളവര്‍ക്ക് അപേക്ഷിക്കാം.  ഇലക്ട്രോണിക് ഉപകരണങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ അറിവും പ്രവൃത്തി പരിചയവുമുള്ളവര്‍ക്ക് മുന്‍ഗണന.  അപേക്ഷിക്കേണ്ട അവസാന തീയതി ജനുവരി 15
അപേക്ഷിക്കേണ്ട വിലാസം സെക്രട്ടറി, കേരള മീഡിയ അക്കാദമി, കാക്കനാട്, കൊച്ചി 682030, ഫോണ്‍: 0484-2422275,  0484-24220

 

പാരമ്പര്യേതര ട്രസ്റ്റി നിയമനം

തലശ്ശേരി താലൂക്കിലെ കോട്ടയം തൃക്കൈക്കുന്ന് മഹാദേവ ക്ഷേത്രം, പനക്കളം അയ്യപ്പ സുബ്രഹ്‌മണ്യസ്വാമി ക്ഷേത്രം എന്നിവിടങ്ങളില്‍ പാരമ്പര്യേതര ട്രസ്റ്റിമാരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോറം തലശ്ശേരി അസി.കമ്മീഷണറുടെ ഓഫീസിലും മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ www.malabardevaswom.kerala.gov.in ല്‍ നിന്നും ലഭിക്കും. പൂരിപ്പിച്ച അപേക്ഷ ജനുവരി 20ന് വൈകിട്ട് അഞ്ച് മണിക്കകം തലശ്ശേരി അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസില്‍ ലഭിക്കണം.

പ്രധാനമന്ത്രി നാഷണല്‍ അപ്രന്റീസ്ഷിപ്പ് മേള ജനുവരി എട്ടിന്

വ്യാവസായിക പരിശീലന വകുപ്പ് ആര്‍.ഐ സെന്റര്‍ പാലക്കാടിന്റെ ആഭിമുഖ്യത്തില്‍ ജനുവരി എട്ടിന് മലമ്പുഴ ഗവ ഐ.ടി.ഐയില്‍ പ്രധാനമന്ത്രി നാഷണല്‍ അപ്രന്റീസ്ഷിപ്പ് മേള നടത്തും. ട്രേഡ് അപ്രന്റീസുകളെ തെരഞ്ഞെടുക്കുന്നതിനായി കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍, സഹകരണ സ്വകാര്യ മേഖലയിലെ വ്യവസായ വാണിജ്യ സേവന സ്ഥാപനങ്ങള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്നിവ www.apprenticeshipindia.gov.in ല്‍ രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 0491-2815761, 9947300036, 8111976027.

ട്രെയിനിങ് കോ-ഓര്‍ഡിനേറ്റര്‍ നിയമനം

ഭക്ഷ്യപൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പിന് കീഴില്‍ പത്തനംതിട്ട കോന്നി കൗണ്‍സില്‍ ഫോര്‍ റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ്(സി.എഫ്.ആര്‍.ഡി) ഉടമസ്ഥതയിലുള്ള ഫുഡ് പ്രോസസിങ് ട്രെയിനിങ് സെന്ററില്‍ കരാറടിസ്ഥാനത്തില്‍ ട്രെയിനിങ് കോ-ഓര്‍ഡിനേറ്റര്‍ നിയമനം. പ്രതിമാസവേതനം 25,000 രൂപ. ഫുഡ് ടെക്നോളജി/ഫുഡ് ടെക്നോളജി ആന്‍ഡ് ക്വാളിറ്റി അഷ്വറന്‍സ് വിഷയത്തില്‍ ബിരുദാനന്തര ബിരുദം, മോഡേണ്‍ ഫുഡ് പ്രോസസിങ് രംഗത്ത് രണ്ട് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം എന്നിവയാണ് യോഗ്യത. സര്‍ക്കാര്‍ സര്‍വീസില്‍നിന്ന് വിരമിച്ച പ്രവൃത്തിപരിചയമുള്ളവരെയും പരിഗണിക്കും. അപേക്ഷ ജനുവരി 23 വരെ നല്‍കാമെന്ന് സീനിയര്‍ അഡ്മിനിസ്ട്രേറ്റിവ് ഓഫീസര്‍ അറിയിച്ചു. വിവരങ്ങളും അപേക്ഷാഫോറവും www.supplycokerala.comwww.cfrdkerala.in ല്‍ ലഭിക്കും. ഫോണ്‍: 0468 2961144.

ജൂനിയര്‍ റിസര്‍ച്ച് ഫെലോ ഒഴിവ്

മലപ്പുറം ഗവ. കോളജിലെ ഫിസിക്‌സ് വകുപ്പില്‍ ജൂനിയര്‍ റിസര്‍ച്ച് ഫെലോയുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. മൂന്ന് വര്‍ഷത്തേക്കുള്ള പ്രൊജക്ടില്‍ മാസം 31000 രൂപയാണ് തുടക്ക വേതനം. ഒഴിവുകളുടെ എണ്ണം – ഒന്ന്. ഫിസിക്‌സ് അല്ലെങ്കില്‍ ഫിസിക്കല്‍ സയന്‍സില്‍ ബിരുദാനന്തര ബിരുദമുള്ളവര്‍ക്ക്  അപേക്ഷിക്കാം. സി.എസ്.ഐ.ആര്‍/യു.ജി.സി നെറ്റ് അല്ലെങ്കില്‍ ഗേറ്റ് യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന. ഉയര്‍ന്ന പ്രായപരിധി 31 വയസ്. അവസാന തീയതി ജനുവരി 18.  വിവരങ്ങള്‍ക്ക്  gcmalappuram.ac.in. ഫോണ്‍: 9496842940.

See also  കേരള സർക്കാരിന് കീഴിൽ താത്ക്കാലിക നിയമനങ്ങൾ നടത്തുന്നു

ന്യൂനപക്ഷ ക്ഷേമ ഡയറക്ടറേറ്റിൽ ക്ലർക്ക്

ന്യൂനപക്ഷ ക്ഷേമ ഡയറക്ടറേറ്റിൽ സ്കോളർഷിപ്പ് വിതരണവുമായി ബന്ധപ്പെട്ട് ക്ലർക്ക് തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ടെക്നിക്കൽ എഡ്യുക്കേഷൻ ഡിപ്പാർട്ട്മെന്റ്, ഇൻഡസ്ട്രിയൽ ട്രെയിനിംഗ് ഡിപ്പാർട്ട്മെന്റ് എന്നിവ അംഗീകരിച്ച എം.എസ് ഓഫീസോടെയുള്ള ഡാറ്റാ എൻട്രി ഓപ്പറേറ്റർ കോഴ്സ് അല്ലെങ്കിൽ ഡി.സി.എ അല്ലെങ്കിൽ സി.ഒ.പി.എ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.

വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷ, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റ് എന്നിവയുടെ  പകർപ്പുകൾ ബന്ധപ്പെടേണ്ട ഫോൺ നമ്പർ, ഇമെയിൽ ഐ.ഡി സഹിതം 8 ന് വൈകിട്ട് 5 നകം director.mwd@gmail.com ൽ അയയ്ക്കണം.

ബയോമെഡിക്കൽ എൻജിനിയർ

റീജിയണൽ ക്യാൻസർ സെന്ററിൽ കരാറടിസ്ഥാനത്തിൽ ബയോമെഡിക്കൽ എൻജിനിയറെ നിയമിക്കുന്നതിന് ജനുവരി 10 ന് വാക്ക്-ഇൻ ഇന്റർവ്യൂ നടത്തും. വിശദവിവരങ്ങൾക്ക്: www.rcctvm.gov.in.

 

ജൂനിയർ റിസർച് ഫെലോ ഒഴിവ്

മലപ്പുറം ഗവ. കോളജിൽ ഫിസിക്സ് വകുപ്പിൽ ജൂനിയർ റിസർച് ഫെലോയുടെ ഒഴിവ്. ഫിസിക്സ് അല്ലെങ്കിൽ ഫിസിക്കൽ സയൻസിൽ മാസ്റ്റർ ഡിഗ്രിയുള്ളവർക്ക് അപേക്ഷിക്കാം. സിഎസ്ഐആർ/യുജിസി നെറ്റ് അല്ലെങ്കിൽ ഗേറ്റ് യോഗ്യതയുള്ളവർക്ക് മുൻഗണന. പ്രായപരിധി 31 വയസ്സ്. ജനുവരി 18ന് അകം അപേക്ഷിക്കണം. വിവരങ്ങൾക്ക്: gcmalappuram.ac.in. 9496842940.

 

വാച്ചർ കംസ്റ്റുവെർഡ്

വളവന്നൂരിലെ ജില്ലാ ആയുർവേദ ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി മുഖേന വാച്ചർ കം സ്റ്റുവെർഡ് തസ്തികയിലേക്ക് ജീവനക്കാരെ തിരഞ്ഞെടുക്കുന്നതിനുള്ള കൂടിക്കാഴ്ച ജനുവരി 6ന് 10.30ന്.

 

അധ്യാപകർ

തിരൂർ ഗവ. ബോയ്സ് ഹയർസെക്കൻഡറി സ്കൂളിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ കെമിസ്ട്രി, പൊളിറ്റിക്കൽ സയൻസ് അധ്യാപക ഒഴിവുകൾ. കൂടിക്കാഴ്ച നാളെ രാവിലെ 10ന്.

മേൽക്കുളങ്ങര ഗവ.എൽപി സ്കൂളിൽ അധ്യാപക ഒഴിവ്. അഭിമുഖം നാളെ 11 ന്. 9446638169

 

ഫീൽഡ് സർവേയർ

ചാലിയാർ പഞ്ചായത്തിൽ വസ്തുനികുതി (കെട്ടിട നികുതി) പരിഷ്കരണവുമായി ബന്ധപ്പെട്ട് വാർഡുകളിൽ ഫീൽഡ് സർവേയർ നിയമനത്തിന് ജനുവരി 5 വരെ അപേക്ഷ സ്വീകരിക്കും. 04931 206536

Related Articles

Back to top button