Government

കേരള സർക്കാർ അറിയിപ്പുകൾ

ക്ലറിക്കല്‍  അസിസ്റ്റന്റ്സ്

ഇടുക്കി ജില്ലയില്‍ പട്ടികജാതി വികസന വകുപ്പിന് കീഴിലുളള വിവിധ ഓഫീസുകളിലേക്ക് താല്‍ക്കാലിക ക്ലറിക്കല്‍  അസിസ്റ്റന്റ്സ് നിയമനത്തിലേക്ക് പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവരില്‍ നിന്നും  അപേക്ഷ ക്ഷണിച്ചു. ബിരുദം, ആറുമാസത്തില്‍ കുറയാതെ പി.എസ്.സി അംഗീകൃത കമ്പ്യൂട്ടര്‍ കോഴ്‌സ് പാസ്, സാധുവായ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച്  കാര്‍ഡ്  എന്നിവയാണ് യോഗ്യത. പ്രായപരിധി: 21 -35 വയസ്സ്. 10,000 രൂപയാണ് പ്രതിമാസ ഹോണറേറിയം.  ക്ലറിക്കല്‍ അസിസ്റ്റന്റ്ുമാരുടെ സേവനം അല്ലെങ്കില്‍ പരിശീലന കാലയളവ് ഒരു വര്‍ഷമാണ്. നിയമിക്കുന്ന ക്ലറിക്കല്‍  അസിസ്റ്റന്റുമാരുടെ സേവനം തൃപ്തികരമാണെങ്കില്‍ ബന്ധപ്പെട്ട പട്ടികജാതി വികസന ഓഫീസറുടെ  ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്ക് കൂടി സേവന കാലയളവ്  ദീര്‍ഘിപ്പിച്ചു നല്‍കും.
നിശ്ചിത മാതൃകയിലുളള അപേക്ഷ, ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, സാധുവായ എംപ്ലോയ്‌മെന്റ് കാര്‍ഡ്, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിലോ ജില്ലാ പട്ടികജാതി വികസന ഓഫീസിലോ ഡിസംബര്‍ 23ന് 5 മണി വരെ അപേക്ഷ സമര്‍പ്പിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍:  04862 -296297.

 

ആര്‍ബിട്രേറ്റര്‍ അസിസ്റ്റന്റ്-കരാര്‍ നിയമനം

ദേശീയപാത ആര്‍ബിട്രേഷന്‍ ഓഫീസില്‍ ആര്‍ബിട്രേറ്റര്‍ അസിസ്റ്റന്റിന്റെ നിലവിലുള്ള ഒഴിവിലേക്ക് കരാര്‍ നിയമനം നടത്തും. ലാന്‍ഡ് റവന്യൂ വകുപ്പില്‍ സേവനമനുഷ്ടിച്ചവരും ലാന്‍ഡ് അക്വിസിഷന്‍ പ്രവര്‍ത്തനങ്ങളില്‍ പ്രവര്‍ത്തനപരിചയം. ഉളളവരും ഡെപ്യൂട്ടികളക്ടര്‍ തസ്തികയില്‍ നിന്നും വിരമിച്ചവര്‍ക്ക് അപേക്ഷിക്കാം. സര്‍വീസ് വിവരങ്ങള്‍ സംബന്ധിച്ച സാക്ഷ്യപത്രം, പ്രവൃത്തി പരിചയം സംബന്ധിച്ച് ബന്ധപ്പെട്ട അധികാരിയില്‍ നിന്നുള്ള സാക്ഷ്യപത്രം സഹിതം, നിശ്ചിത പ്രൊഫോര്‍മയില്‍ തയ്യാറാക്കിയ അപേക്ഷ ആര്‍ബിട്രേറ്റര്‍ ആന്‍ഡ് ജില്ലാകളക്ടര്‍, കലക്ടറേറ്റ് സിവില്‍ സ്റ്റേഷന്‍, കച്ചേരി.പി.ഒ, കൊല്ലം, പിന്‍-691013 എന്ന വിലാസത്തില്‍ ഡിസംബര്‍ 27 ന് വൈകിട്ട് അഞ്ചിനകം ലഭിക്കണം. മതിയായ രേഖകളില്ലാതേയോ, സമയപരിധി കഴിഞ്ഞോ, മെയില്‍ മുഖേനയോ ലഭിക്കുന്ന അപേക്ഷകള്‍ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല. അപേക്ഷമാതൃകക്കും വിവരങ്ങള്‍ക്കും kollam.nic.in ഫോണ്‍ 0474 2793473.

 

അഭിമുഖം

മനയില്‍കുളങ്ങര സര്‍ക്കാര്‍ വനിത ഐ ടി ഐയില്‍ ഡ്രസ്സ് മേക്കിങ് ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനത്തിന് അഭിമുഖം നടത്തും. യോഗ്യത : ഫാഷന്‍ ആന്‍ഡ് അപ്പാരല്‍ ടെക്‌നോളജിയില്‍ യു ജി സി അംഗീകൃത യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ള ബിവോക്ക്/ ബിരുദവും ബന്ധപ്പെട്ട മേഖലയില്‍ ഒരു വര്‍ഷത്തെ പ്രവര്‍ത്തിപരിചയവും അല്ലെങ്കില്‍ ഡ്രസ്സ് മേക്കിങ് / ഗാര്‍മെന്റ് ഫാബ്രിക്കേറ്റിങ് ടെക്‌നോളജി/ കോസ്റ്റും ഡിസൈനിങ്ങിലുള്ള ഡിപ്ലോമയും(കുറഞ്ഞത് രണ്ട് വര്‍ഷം) ബന്ധപ്പെട്ട മേഖല രണ്ടുവര്‍ഷത്തെ പ്രവര്‍ത്തിപരിചയവും അല്ലെങ്കില്‍ ഡ്രസ്സ് മേക്കിങ് ട്രേഡിലുള്ള എന്‍ ടി സി/ എന്‍ എ സിയും ബന്ധപ്പെട്ട മേഖലയില്‍ മൂന്നുവര്‍ഷത്തെ പ്രവര്‍ത്തിപരിചയവും. യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം ഡിസംബര്‍ 13 രാവിലെ 11ന് ഐ ടി ഐയില്‍ എത്തണം. ഫോണ്‍ 0474 2793714.

See also  വൈദ്യുതി നിരക്ക് ഇനിയും വര്‍ധിപ്പിക്കാന്‍ നീക്കമെന്ന് റിപ്പോര്‍ട്ട്

 

ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ

വയനാട് ജില്ലയിലെ എൻ ഊരു ചാരിറ്റബിൾ സൊസൈറ്റിയുടെ ഭാഗമായി എൻ ഊരു ഗോത്രപൈതൃക ഗ്രാമം പദ്ധതിക്കു കീഴിൽ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് യോഗ്യരായ ഉദ്യോഗാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും www.cmd.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ 18.

 

എസ്എസ്എൽസി പരീക്ഷ:  ഡെപ്യൂട്ടി ചീഫ് സൂപ്രണ്ടുമാരായി അപേക്ഷിക്കാം

2024 മാർച്ചിൽ നടക്കുന്ന എസ്.എസ്.എൽ.സി പരീക്ഷയുടെ സുഗമമായ നടത്തിപ്പിനായി ഗൾഫ്ലക്ഷദ്വീപ് മേഖലകളിലെ പരീക്ഷാ സെന്ററുകളിൽ ഡെപ്യൂട്ടി ചീഫ് സൂപ്രണ്ടുമാരുടെ നിയമനത്തിനായുള്ള അപേക്ഷ iExaMS ന്റെ വെബ്‌സൈറ്റ് (https://sslcexam.kerala.gov.inവഴി ഓൺലൈനായി സ്വീകരിക്കും.https://sslcexam.kerala.gov.inലെ Latest News നു താഴെ Deputy Chief Superintendent (Gulf/Lakshadweep) എന്ന ലിങ്കിലൂടെ ഡിസംബർ 12 മുതൽ 16 വരെ അധ്യാപകർക്ക് ഓൺലൈനായി അപേക്ഷ നൽകാം.

 

ഡിജിറ്റൽ സർവകലാശാലയിൽ എ.ഐ പ്രൊജക്ടുകളിൽ അവസരം

കേരള ഡിജിറ്റൽ സർവകലാശാലയിലെ സെന്റർ ഫോർ ഇന്റലിജന്റ് ഗവൺമെന്റ് ഗവേഷണ വികസന കേന്ദ്രത്തിന്റെ നേതൃത്വത്തിലുള്ള ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത പ്രൊജക്ടുകളിലെ വിവിധ തസ്തികകളിലേക്കു സാങ്കേതിക വിദഗ്ധരിൽനിന്ന് അപേക്ഷ ക്ഷണിച്ചു. ടെക്നിഷ്യൻ/സൊല്യൂഷൻ ആർക്കിടെക്റ്റ്(AI), പ്രൊജക്ട് ലീഡ്/സീനിയർ കൺസൾട്ടന്റ്(AI), AI ഡെവലപ്പർറിസർച്ച് അസോസിയേറ്റ്(AI), പ്രൊജക്ട് അസോസിയേറ്റ്(ഇ-ഗവേണൻസ്) എന്നീ തസ്തികകളിലാണ് ഒഴിവുകൾ. തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർഥികൾ ഇൻഡസ്ട്രി4.0 സൊല്യൂഷനുകളാൽ നയിക്കപ്പെടുന്ന പ്രൊജക്ടുകളിലാണു പ്രവർത്തിക്കേണ്ടത്. സർക്കാർ മേഖലയിലെ പ്രശ്ന പരിഹാരത്തിനുള്ള ഡാറ്റ സയൻസ്ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത ആപ്ലിക്കേഷനുകൾ വികസിപ്പിക്കുകസുതാര്യത വർധിപ്പിക്കുന്നതിനു നൂതന ആശയങ്ങളും സേവനങ്ങളും കൊണ്ടുവരിക എന്നിവയാണു സെന്ററിന്റെ ലക്ഷ്യം. കൂടുതൽ വിവരങ്ങൾക്ക്https://duk.ac.in/notifications-nts/.

 

കാന്റീൻ ലേലം

കോട്ടയം: കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയുടെ ഉടമസ്ഥതയിലുള്ള കാന്റീന്റെ നടത്തിപ്പ് ലേലം ഡിസംബർ 14ന് രാവിലെ 11.30 ന് സൂപ്രണ്ടിന്റെ ചേമ്പറിൽ നടക്കും. വിശദവിവരത്തിന് ഫോൺ: 04828 203492.

ജൂനിയർ റസിഡന്റ് ഒഴിവ്

വയനാട് സർക്കാർ മെഡിക്കൽ കോളജിൽ ഡെന്റിസ്ട്രി (OMFS) വിഭാഗത്തിൽ ജൂനിയർ റസിഡന്റ് തസ്തികയിലെ ഒരു ഒഴിവിൽ പ്രതിമാസം 45,000 രൂപ ഏകീകൃത ശമ്പളത്തിൽ കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് നിയമനം നടത്തും. ബിഡിഎസ് / എംഡിഎസ് യോഗ്യതയും യു.ജി/പി.ജി കേരള ഡെന്റൽ കൗൺസിൽ സ്ഥിര രജിസ്ട്രേഷനുമുള്ള ഡോക്ടർമാർക്ക് ഇന്റർവ്യൂവിൽ പങ്കെടുക്കാം. ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകൾ (SSLC, UG/PG മാർക്ക് ലിസ്റ്റ് ഉൾപ്പെടെ), പ്രവൃത്തിപരിചയം തെളിയിക്കുന്ന സാക്ഷ്യപത്രം, ആധാർ, പാൻ, വയസ് തെളിയിക്കുന്ന അസൽ രേഖകൾ സഹിതം 15ന് രാവിലെ 10.45ന് വയനാട് സർക്കാർ മെഡിക്കൽ കോളജ് പ്രിൻസിപ്പലിന്റെ ഓഫീസിൽ നടക്കുന്ന വാക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണം. ഓറൽ ആൻഡ് മാക്സിലോഫേഷ്യൽ സർജറിയിൽ പി.ജി യോഗ്യതയുള്ള ഉദ്യോഗാർഥികൾക്ക് മുൻഗണന നൽകും.

See also  ഭിന്നശേഷിക്കാരുടെ ഉന്നമനത്തിന് ‘ഒപ്പം’പദ്ധതിയുമായി ജില്ലാ ഭരണകൂടം ‌ വിവര ശേഖരണത്തിന് തുടക്കമായി

Related Articles

Back to top button